Showing posts with label കഥ. Show all posts
Showing posts with label കഥ. Show all posts

Friday, August 6, 2010

ഗോവിന്ദപുരിയിലെ റിക്ഷക്കാരന്‍

ഡിസംബറിലെ കനത്ത മഞ്ഞും ഇരുട്ടും ഇടകലര്‍ന്ന് ആ രാത്രിയില്‍ ദില്ലിയിലെ ഗോവിന്ദപുരിയില്‍ ഞാന്‍ വണ്ടിയിറങ്ങുമ്പോള്‍ നഗരം തണുത്തു വിറച്ചു നില്‍ക്കുകയായിരുന്നു. രാത്രിയായാല്‍ ചരക്കു വണ്ടികള്‍ കൈയ്യടക്കാറുള്ള നഗരത്തിലെ നിരത്തുകളില്‍ അന്ന് കനത്ത മഞ്ഞു വീഴ്ച മൂലം വാഹന ഗതാതതം നിലച്ചു തുടങ്ങിയിരുന്നു. മൂടല്‍ മഞ്ഞു മൂലം തൊട്ടു മുമ്പിലുള്ള ആളിനെപ്പോലും കാണാന്‍ ഞാന്‍ നന്നെ പാടു പെടുന്നുണ്ടാ‍യിരുന്നു. തണുപ്പ് സ്വെറ്ററ് തുളച്ചു കടന്ന് എന്റെ ശരീരത്തിലെ ഓരോ കോശങ്ങളെയും കുത്തി നോവിച്ചുകൊണ്ടിരുന്നു.

“ചായ്.. ചായ്..” റോഡിനപ്പുറത്തുള്ള തട്ടുകടയില്‍ നിന്ന് തട്ടുകടക്കാരന്‍ നേപ്പാളി പയ്യന്‍ ഉച്ചത്തില്‍ വിളിച്ചു പറയുന്നത് എനിക്ക് കേള്‍‍ക്കാം. തണുപ്പ് അവനൊരു പ്രശ്നമേയല്ല. ഏതായാലും അവനിന്ന് നല്ല കച്ചവടം നടന്ന് ലക്ഷണമുണ്ട്. ഗോവിന്ദപുരിയില്‍ തട്ടുകടകള്‍ ധാരാളമുണ്ടെങ്കിലും ആ നേപ്പാളി പയ്യന്റെ തട്ടുകടയില്‍ മാത്രം എപ്പോഴും തിരക്കനുഭവപ്പെടുന്നതിന്റെ കാരണം അവന്റെ ചായയുടെ ഗുണം തന്നെയായിരുന്നു. ഞാനും അത് രുചിച്ചറിഞ്ഞിട്ടുള്ളതാണ്. ചായയ്ക്ക് രുചി കൂട്ടുവാന്‍ ചായയില്‍ അവന്‍ ചില പൊടികൈകള്‍ ചെയ്യാറുണ്ട്. ഏലയ്ക്കയും, ലേശം ഇഞ്ചിയും ചതച്ചിട്ട് അവനുണ്ടാ‍ക്കുന്ന ചായയുടെ രുചി ഒരു തവണ അറിഞ്ഞവര്‍ ഗോവിന്ദപുരിയിലെത്തിയാല്‍ അവന്റെ കൈകൊണ്ടുണ്ടാ‍ക്കിയ ഒരു കപ്പ് ചായ കുടിക്കാതെ പോകില്ല.

ഗോവിന്ദപുരിയില് ഞാനെത്തിയിട്ട് നാല് വര്‍ഷമായിരിക്കുന്നു. അന്നു മുതല്‍ അവനെ ഞാന്‍ കാണുന്നതാ‍ണ്. നല്ല സ്വഭാവമുള്ള പയ്യന്‍. എനിക്കവനെ പെരുത്തിഷ്ടമായിരുന്നു. പത്ത് പതിനഞ്ച് വയസേയുള്ളെങ്കിലും മറ്റുള്ള കുട്ടികളെപ്പോലെ കളിച്ച് നടക്കാതെ അവന്‍ അദ്ധ്വാനിച്ച് കാശുണ്ടാക്കുന്നത് കാണുമ്പോള്‍ എനിക്കവനോട് ബഹുമാനവും തോന്നിയിരുന്നു. എന്നെ ‘അരുണ്‍ സാബെ‘ന്നാണ്‍ ബഹുമാനത്തോടേ അവന്‍ വിളിക്കാറുള്ളത്.

“അരുണ്‍ സാബ് , മേരാ ഘര്‍ നേപ്പാള്‍ മേ ഏക് ഛോട്ടാ ഗാവ് മേ ഹേ..” ഒരിക്കല്‍ അവന്‍ തന്റെ കഥ എന്നോട് പറഞ്ഞിരുന്നു. നേപ്പാളിലെ ഒരു ഗ്രാമത്തിലാണ് അവന്റെ വീട്. അച്ഛന്‍ ചെറുപ്പത്തിലെ മരിച്ചു. അമ്മയും, ഒരു ചേച്ചിയും അടങ്ങുന്നതാണ് അവന്റെ കുടുംബം. മാവോയിസ്റ്റുകാരനായ ഒരു ജേഷ്ടനുണ്ടായിരുന്നു. മൂന്ന് കൊല്ലം മുമ്പ് പോലിസുകാരുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. മാവോയിസ്റ്റുകള്‍ പാവപ്പെട്ട കുടുംബങ്ങളിലെ കുട്ടികള്‍ തങ്ങളുടെ സംഘടനിയിലേക്ക് നിര്‍ബന്ധപൂര്‍വ്വം പിടിച്ചു കൊണ്ട് പോയി ചേര്‍ക്കാറുണ്ടെന്ന് അവനാണ് എന്നോട് പറഞ്ഞത്.

മാവോയിസ്റ്റ് സംഘടനയിലകപ്പെട്ടാല് ജീവിതത്തിലൊരിക്കലും രക്ഷപെടുവാനും കഴിയില്ല. ഒന്നുകില്‍ പോലീസുകാരുടെ കൈകൊണ്ടു മരിക്കും. രക്ഷപെടാന് ശ്രമിച്ചാല്‍ മാവോയിസ്റ്റുകള്‍ വകവരുത്തും. മാവോയിസ്റ്റുകള്‍ പിടികൂടുന്നതിന്‍ മുമ്പ് അമ്മയാണ് നിര്‍ബന്ധപൂര്‍വ്വം അവനെ ദില്ലിയിലേക്ക് പറഞ്ഞു വിട്ടത്.

ആദ്യമൊക്കെ ഒരുപാട് അലഞ്ഞു. കരോള്‍ ബാഗില്‍ ഒരു സേട്ടുവിന്റെ കടയില്‍ ആറ് മാസം ചുമട്ടുകാരനായി ജോലി ചെയ്തു. സേട്ടു ശരിക്ക് ശമ്പളം കൊടുക്കാത്തതുകൊണ്ട് അവിടെ നിന്നും വിട്ട് കപ്പലണ്ടി കച്ചവടം തുടങ്ങി. കപ്പലണ്ടി വറുത്ത് വഴിയോരത്തിലൂടെ വിറ്റു നടന്ന് കുറെ പൈസയുണ്ടാക്കി ഗോവിന്ദപുരിയില് ഒരു ചെറിയ തട്ടുകടയുണ്ടാക്കി. ഏതായാലും തട്ടുകട തുടങ്ങിയതില്‍ പിന്നെ മാസാമാസം നേപ്പാളിലേക്ക് ആയിരം രുപ അയച്ചു കഴിഞ്ഞ് കുറെ കാശ് അവന്‍ മിച്ചം വയക്കുവാനും അവന്‍ കഴിന്നുണ്ട്

“തീന്‍ ചാറ് സാല്‍ ക്ക് ബാദ് മേരാ ദീദിക്കോ അച്ചാ ഏക്ക് ലട്ക്കാ ദേഖ്നാ. ഹേ... ഇസലിയേ ഏക്ക്, ഏക്ക് പൈസാ മേ കട്ടാ കര്‍ക്കേ രക്കാ‍ ഹേ..” ഒരിക്കല്‍ അവന്‍ എന്നോട് പറഞ്ഞു

മൂന്ന് നാല്‍ വര്‍ഷം കഴിഞ്ഞ് അവന്റെ ചേച്ചിക്ക് ഒരു ചെറുക്കനെ കണ്ടെത്തി വിവാഹം ചെയ്തു കൊടുക്കുവാന്‍ ഉറുമ്പ് അരി ശേഖരിച്ചു വയ്ക്കുന്നതു പോലെ അവന്‍ ബാക്കി വരുന്ന കാശൊക്കെ ശേഖരിച്ചു വയ്ക്കുവാണത്രേ.. ചെറിയ കുട്ടിയാണെങ്കിലും എനിക്കവനില് നിന്ന് പഠിക്കുവാന്‍ ധാരാളമുണ്ടായിരുന്നും. അവന്റെ ഉത്തരവാദിത്വബോധം എനിക്കവനിലുള്ള ബഹുമാനത്തിന്റെ ആഴം കൂട്ടിയിരുന്നു.

ഈശ്വരാ, തണുപ്പിന്‍ ശക്തി പ്രാപിക്കുകയാണല്ലോ? ഞാന്‍ ഗോവിന്ദപുരിയിലെ ഈ തണുപ്പുമായി മല്ലടിക്കുവാന്‍ തുടങ്ങിയിട്ട് അരമണിക്കൂര്‍ കഴിഞ്ഞിരിക്കുന്നു. കരോള്‍ ബാഗിലുള്ള എന്റെ സുഹ്യത്ത് ശ്യാംഗോപാലിന്റെ മകളുടെ ബര്‍ത്തഡെ പാര്‍ട്ടിയില്‍ പങ്കെടുത്ത് മടങ്ങി വരികയായിരുന്നു ഞാന്‍. വിവാഹം കഴിഞ്ഞ് നീണ്ട ഏഴ് വര്‍ഷത്തെ കാത്തിരിപ്പിനു ശേഷമാണ് ശ്യാംഗോപാലിനൊരു കുട്ടി പിറന്നത്. അന്ന് ഞങ്ങള്‍ സുഹ്യത്തുക്കള്‍ക്കും, മറ്റുള്ളവര്‍ക്കുമൊക്കെ കരോള്‍ബാഗിലെ മുന്തിയ ഹോട്ടലില്‍ വച്ച് അതിഗംഭീരന്‍ പാര്‍ട്ടിയാണ് ശ്യാം നല്‍കിയത്.

ഒന്നര ലക്ഷം രൂപയായിരുന്നു അന്നത്തെ ഹോട്ടല്‍ ബില്‍. ശ്യാമിന്റെ സ്വഭാവം അങ്ങനെയാണ്. പണം ചിലവഴിക്കുന്നതിന് ഒരു പിശുക്കും കാട്ടില്ല. “പണം ചിലവഴിക്കാനുള്ളതാണ്‍. അതു വരും പോകും..” അവന്‍ പലപ്പോഴും പറയാറുണ്ട്. ആവശ്യത്തിലധികം പണം കൈയ്യിലുള്ളവര്‍ക്കൊക്കെ ഇതുപോലുള്ള തത്വശാസ്ത്രം പറയാം. പക്ഷേ ഒരു നേരത്തെ ആഹാരത്തിന്‍ ബുദ്ധിമുട്ടുന്ന പ്രാരാബ്ദക്കാരനോ..?

ദില്ലിയിലെ പ്രമുഖ തുണിമില്ലുടമ നന്ദലാലിന്റെ ഏകമകനാണ് ശ്യാംഗോപാല്‍. വളരെക്കാലമായി ഞങ്ങള്‍ നല്ല സുഹ്യത്തുകളാണ്. മകളുടെ ബര്‍ത്തഡെ പാര്‍ട്ടിക്ക് ഒരാഴ്ച മുമ്പെ ശ്യാം എന്റെ വീട്ടില്‍ വന്ന് എന്നെ മാത്രമല്ല നിമ്മുവിനെയും, എന്റെ മകനെയും ക്ഷണിച്ചിരുന്നു. പക്ഷെ മൂന്നില്‍ പഠിക്കുന്ന രാഹുലിന് ‘എക്സാ’ മായതുകൊണ്ട് ഒടുവില്‍ ഞാന്‍ മാത്രം ശ്യാമിന്റെ മകളുടെ ബര്‍ത്തഡെയ്ക്ക് പോകേണ്ടി വന്നു. ഏതായാലും ഈ കൊടും തണുപ്പത്ത് നിമ്മുവും, മോനും കൂടെയില്ലാഞ്ഞത് ഭാഗ്യമായെന്ന് എനിക്ക് തോന്നി.

രാഹുലിന് തണുപ്പൊന്നും ഒരു പ്രശ്നമേയല്ല. പക്ഷേ നിമ്മുവിന് തണുത്ത കാറ്റേറ്റാല്‍ മാത്രം മതി. അപ്പോള്‍ തുടങ്ങും തുമ്മലും, ജലദോഷവും.. നാലു വര്‍ഷമായി തന്നോടൊപ്പം ദില്ലിയില്‍ താമസിക്കുകയാണവള്‍.. പക്ഷേ പറഞ്ഞിട്ടെന്താ കാര്യം. ദില്ലിയിലെ കാലാവസ്ഥയുമായി പൊരുത്തപ്പെടാന്‍ അവള്‍ക്കിനിയും കഴിഞ്ഞിട്ടില്ല.


ഞാന്‍ വാച്ചില്‍ നോക്കി. സമയം പതിനൊന്നു മണി കഴിഞ്ഞിരിക്കുന്നു. നിമ്മുവും മോനും ഇപ്പോള്‍ ഉറങ്ങിയിട്ടുണ്ടാവും. ഞാന്‍ കരോള്‍ബാഗില്‍ നിന്ന് മടങ്ങിയെത്താന്‍ വൈകുമെന്ന് നിമ്മുവിനറിയാം. ഏതായാലും നിമ്മുവിനും, മോനും കൂട്ടാ‍യി ഫോര്‍ത്ത് ഫ്ലോറിലെ ‘മുബൈ’ക്കാരന്‍ ആര്‍ക്കിടെക്ക് വര്‍മ്മസാറിന്റെ അമ്മയുള്ളത് നന്നായി. പട്ടണത്തില്‍ ജനിച്ചു വളര്‍ന്ന കുട്ടിയാണെന്ന് പറഞ്ഞിട്ടെന്താ കാര്യം, രാത്രിയായാല്‍ നിമ്മുവിന്‍ ഭയങ്കര പേടിയാണ്. ഫളാറ്റിലുള്ളവരൊക്കെ നല്ല സഹകരണമുള്ളവരാണ്. പക്ഷേ വര്‍മ്മ സാറിന്റെ അമ്മയൊഴിച്ചാല്‍ നിമ്മുവിന്‍ മറ്റാരോടും വലിയ അടുപ്പമില്ല.

തേര്‍ഡ് ഫളോറില്‍ രണ്ട് മലയാളീ കുടുംബമുണ്ട്. റൂം നമ്പര്‍ ഫിഫ്റ്റീനില്‍ ചെങ്ങന്നൂര്‍ക്കാരന്‍ തോമസും കുടുംബവും, സെവന്റീനിലാണെങ്കില്‍ പെരുമ്പാവൂര്‍ക്കാരന്‍ ഹരിനായരും കുടുംബവും. മിസിസ് ഹരിനായര്‍ക്കും, മക്കള്‍ക്കും എന്റെ മകന്‍ രാഹുലിനെ വലിയ ജീവനാണ്. അവധി ദിവസങ്ങളില്‍ ഹരിനായരുടെ കുട്ടികള്‍ രാഹുലിനൊടൊപ്പം കളിക്കുവാന്‍ വരും. മിസസ് ഹരിനായരാണെങ്കില്‍‍ മികച്ച ഒരു നര്‍ത്തകിയാണ്. ഹരിനായരുടെ മകള്‍ കാര്‍ത്തിക ഒമ്പതാം ക്ലാസിലാണ്‍ പഠിക്കുന്നത്. അമ്മയെപ്പോലെ മകള്‍ക്കുമുണ്ട് ന്യത്തത്തില്‍ കമ്പം. മകന്‍ കാര്‍ത്തികിന് എന്റെ മകന്‍ രാഹുലിന്റെ പ്രായവും. ക്രിക്കറ്റിനോടാണ് കാര്‍ത്തിക്കിന്‍ താല്പര്യം. ക്രിക്കറ്റ് താരങ്ങളോടുള്ള ആരാധന മൂത്ത് വിടിന്റെ ചുവരിലെല്ലാം ക്രിക്കറ്റ് താരങ്ങളുടെ ഫോട്ടോ ഒട്ടിച്ചു വച്ച് വ്യത്തി കേടാക്കിയിരുക്കുകയാണവന്‍. ഏഴു വയസ്സുകാരനായ കാര്‍ത്തിക്കിന് അറിയാത്ത ക്രിക്കറ്റ് താരങ്ങളുടെ പേര്‍ ചുരുക്കമാണ്.

വര്‍മ്മ സാറിന്റെ അമ്മയെ ദാദിയെന്നാണ് ഞങ്ങള്‍ വിളിക്കുക. ദാദിക്കാണെങ്കില്‍ നിമ്മുവിനെ വല്യഷ്ടമാണ്. നിമ്മുവിനും….. മരിച്ചുപോയ തന്റെ കൊച്ചുമകളുടെ ഛായയാണ് നിമ്മുവിനെന്ന് ദാദി പലപ്പോഴും പറയാറുണ്ട്. ഏതായാലും ദാദിയോടൊപ്പം കൂടിയതിനു ശേഷമാണ് നിമ്മു ഹിന്ദി കുറച്ചെങ്കിലും സംസാരിക്കുവാന്‍ പഠിച്ചത്. ഓഫീസില്‍ നല്ല തിരക്കുള്ള ദിവസങ്ങളില്‍ ഞാന്‍ റൂമിലെത്തുന്നത് വളരെ വൈകിയായിരുക്കും. അപ്പോഴൊക്കെ നിമ്മുവിനും മോനും കൂട്ടായി ഞാന്‍ മടങ്ങിവരുന്നതുവരെ ദാദിയുള്ളത് എന്നെ സംബന്ധിച്ചിടത്തോളം വളരെ ആശ്വാസകരമാണ്.

തണുപ്പ് ശരീരത്തില്‍ അരിച്ചിറങ്ങുകയാണ്. ഞാന്‍ റോഡ് മുറിച്ചു കടന്ന് തട്ടുകടക്കാരന്‍ നേപ്പാളി പയ്യന്റെ കടയില്‍ നിന്ന് ഒരു സിഗരട്ട് വാങ്ങി വലിച്ചു. ഗോവിന്ദപുരിയില്‍ നിന്ന് വെറും അരമണിക്കൂര്‍ നടന്നാല്‍ സെവന്ത് സ്ട്രീറ്റിലുള്ള എന്റെ റൂമിലെത്താം. പക്ഷേ മരം കോച്ചുന്ന ഈ തണുപ്പത്ത് നടന്നു പോകുവാന്‍ വളരെ ബുദ്ധിമുട്ടാണ്. ഇപ്പോള്‍ തന്നെ കാലുകള്‍ രണ്ടും തണുത്ത് മരവിച്ചിരിക്കുകയാണ്. പകലാണെങ്കില്‍ ഓട്ടോ റിക്ഷക്കാരന്‍ പതിനഞ്ച് രൂപ കൊടുത്താല്‍ സെവന്ത് സ്ട്രീറ്റിലിറങ്ങാം. പക്ഷേ രാത്രിയായല്‍ അവര്‍ക്ക് തോന്നുന്ന കൂലിയാണ് ചോദിക്കുക. സൈക്കിള്‍ റിക്ഷയാണെങ്കില്‍ ഏഴോ എട്ടോ രൂപയിലൊതുക്കാം.

“അരുണ്‍ വൈ ഡോണ്ട് യു ബൈ എ കാര്‍..? ദൈവാനുഗ്രഹം കൊണ്ട് തനിക്കിപ്പോള്‍ നല്ല ശമ്പളമുണ്ട്.. ബാങ്കിലെ കാശ് തികയില്ലെങ്കില്‍ ബോസിനോട് ചോദിച്ചാല്‍ എത്ര രൂപ വേണമെങ്കിലും തനിക്ക് ലോണ് കിട്ടും.. അല്ലാതെ എന്നുമിങ്ങനെ ബസിലെ ഉന്തും, തള്ളും സഹിച്ച് ഓഫീസില്‍ വരുന്നതെന്തിനാ…" പേഴ്സണല്‍ ഡിപ്പാര്‍ട്ടുമെന്റിലെ സുരേഷ് റാവു എന്നോട് പറയാറുണ്ട്.

റാവു പറയുന്നതിലും കാര്യമുണ്ട്. ഓഫീസിലുള്ളവര്‍ക്കൊക്കെ സ്വന്തമായി വാഹനമുള്ളവരാണ്. എനിക്കുമൊരു കാറ് വാങ്ങാന്‍ പണമില്ലാഞ്ഞിട്ടല്ല. പക്ഷേ നിമ്മു സമ്മതിക്കേണ്ടേ. ദില്ലിയിലെ തിരക്കേറിയ റോഡുകളില്‍ അപകടം പതിയിരിപ്പുണ്ടെന്ന ഭയമാണവള്‍ക്ക്. നിമ്മുവിനെപ്പോലുള്ള ഭാര്യമാര്‍‍ ഇങ്ങനെ ഭയന്നാല്‍ എന്നെപ്പോലുള്ള ഭര്‍ത്താക്കന്മാരുടെ ഗതി കഷ്ടം തന്നെ

“ഭായ് സാബ്..” വിജയ് സെയിത്സി’ ന്റെ മുന്നില്‍ കണ്ട ഓട്ടോക്കാരനെ ഞാന്‍ കൈവീശി വിളിച്ചു. അയാള്‍ പെട്ടന്ന് ഓട്ടോ സ്റ്റാര്‍ടാക്കി എന്റെ അരികിലെത്തി. “എവിടെ പോകണം..” അയാള്‍ ഹിന്ദിയില്‍ എന്നോട് ചോദിച്ചു.

“ സെവന്ത് സ്ടീറ്റില്‍..” ഞാന്‍ സ്ഥലം പറഞ്ഞു കൊടുത്തു. “മുപ്പത് രൂപയാകും..” അയാള്‍ പറഞ്ഞു. "അത് തീരെ കുറഞ്ഞുപോയല്ലോ.. ഒരമ്പത് രൂപ ചോദിക്കാമായിരുന്നല്ലോ..” എനിക്ക് വല്ലാതെ ദേഷ്യം വന്നു. "ഈ പാതിരാത്രിയില്‍ മുപ്പത് രുപയില്‍ കുറഞ്ഞ് ഇവിടെ നിന്ന് ഓട്ടോ കിട്ടുമോന്ന് ശ്രമിച്ചു നോക്ക്… “ ഓട്ടോക്കാരന്‍ വെല്ലുവിളിക്കുമ്പോലെ പറഞ്ഞു. അയാള്‍ പറഞ്ഞത് ശരിയാണെന്ന് എനിക്ക് പിന്നീട് മനസ്സിലായി. ഈ കൊടും തണുപ്പത്ത് നടന്ന് പോകേണ്ട് ഗതികേടു വന്നാലും ഓട്ടോക്കാരന്‍ മുപ്പത് രൂപ കൊടുക്കില്ലെന്ന് ഞാന്‍ തീരുമാനിച്ചു.

നഗരം വിജനമാവുകയാണ്. ഞാന്‍ വീണ്ടും ഒരു സിഗരറ്റിന്‍ തീ കത്തിച്ചു. സിഗരറ്റിന്റെ പുക ആഞ്ഞ് വലിച്ചു കൊണ്ട് മുന്നോട്ട് നടന്നു, ‘കിഷോര്‍ സ്വീറ്റ് ഹൌസിനപ്പുറത്തുള്ള കാറ്റാടി മരച്ചുവട്ടില്‍ അരവിന്ദ് ആന്‍ഡ് സണ്‍സ് കമ്പനിയില്‍ നിന്നും ചരക്കെടുക്കുവാന്‍ ഊഴം കാത്തു കിടക്കുന്ന ട്രെയിലര്‍ ഡ്രൈവര്‍മാര്‍ ചുള്ളിക്കമ്പുകള്‍ കത്തിച്ച് തീ കായുന്നുണ്ടായിരുന്നു. അവര്‍ ഹുക്ക വലിക്കുന്നതിന്റെ ശബ്ദം എനിക്ക് നന്നായി കേള്‍ക്കുവാന്‍ കഴിയും. ഒന്നു രണ്ടു ചുവടുകള്‍ വച്ചപ്പോഴാണ്‍ വ്യദ്ധനായ ആ സൈക്കിള്‍ റിക്ഷക്കാരനെ ഞാന്‍ കണ്ടത്.

“എങ്ങോട്ടു പോകാനാ..” വിറപൂണ്ട ശബ്ദത്തില്‍ അയാള്‍ എന്നോട് ചോദിച്ചു. ഞാന്‍ അയാളെ മിഴിച്ചു നോക്കുകയായിരുന്നു. അയാള്‍ക്ക് ഏതാണ്ട് എഴുപത് വയസ്സു പ്രായം വരും. അയാളുടെ മെലിഞ്ഞ ശരീരത്തിന്‍ തണുപ്പേല്‍ക്കുവാനുള്ള ശക്തി തീരെയില്ലായിരുന്നു. മുഷിഞ്ഞ് കീറിയ സ്വെറ്ററും അതിന്‍ മേല്‍ ഷാളും പുതച്ചിട്ടുണ്ടെങ്കിലും തണുപ്പ് കൊണ്ട് അയാള്‍ നന്നായി വിറയ്ക്കുന്നുണ്ടായിരുന്നു. മെലിഞ്ഞ ശരീരവും, നീണ്ടു വളര്‍ന്ന് ചെമ്പിച്ച താടിരോമങ്ങളുമുള്ള അയാളെ മുമ്പെങ്ങും ഗോവിന്ദപുരിയില്‍ ഞാന്‍ കണ്ടിട്ടില്ലായിരുന്നു. ഒരു പക്ഷേ എന്റെ ശ്രദ്ധക്കുറവു കൊണ്ടായിരിക്കാം.

‘എങ്ങോട്ട് പോകാനാ..” റിക്ഷകാരന്‍ ചോദ്യം ആവര്‍ത്തിച്ചു. നിവര്‍ന്ന് നില്‍ക്കുവാന്‍ പോലും കെല്‍പ്പില്ലാത്ത ഇയാള്‍ക്കെങ്ങനെ സൈക്കിള്‍ റിക്ഷ ചവിട്ടുവാന്‍ കഴിയും..’ എന്റെ ചിന്ത അതായിരുന്നു. “എവിടെ പോകണമെന്ന് പറഞ്ഞാല്‍ മതി… ഞാന്‍ കൊണ്ടാക്കാം. ഇഷ്ടമുള്ള കൂലി തന്നാലും മതി” റിക്ഷക്കാരന്‍ വ്യദധന്‍ എന്നോട് പറഞ്ഞു. മനസ്സില്ലാമനസ്സോടെയാണ് ഞാന്‍ അയാളുടെ പഴഞ്ചന്‍ റിക്ഷയില്‍ ഞാന്‍ കയറിയത്. എനിക്ക് പോകേണ്ട വഴി ഞാനയാള്‍ക്ക് പറഞ്ഞു കൊടുത്തു. അയാള്‍ വളരെ പ്രയാസപ്പെട്ടാണ് സെക്കിള്‍ റിക്ഷ ചവിട്ടിയത്. ഏതാണ്ട് പാതി വഴിയിലെത്തിയപ്പോഴേക്കും അയാള്‍ വല്ലാതെ കിതയ്ക്കുവാനും. ചുമയ്ക്കുവാനും തുടങ്ങിയിരുന്നു. സൈക്കിള്‍ റിക്ഷയുടെ ഹാന്‍ഡില്‍ നിയന്ത്രിക്കുവാന്‍ പലപ്പോഴും അയാള്‍ നന്നെ പാടു പെടുന്നുണ്ടായിരുന്നു. ഒടുവില്‍ വഴിയോരത്ത് ചുമച്ച് ക്ഷീണിതനായി അയാള്‍ സൈക്കിള്‍ റിക്ഷ നിര്‍ത്തി.

“ഈ നശിച്ച വലിവും, ചുമയും എന്റെ ജീവനും കൊണ്ട് പോകൂന്നാ തോന്നുന്നെ..” ചുമയ്ക്കുന്നതിനിടയില്‍ അയാള്‍ ആരെയെന്നില്ലാതെ കുറ്റപ്പെടുത്തുന്നുണ്ടായിരുന്നു. അയാളുടെ റിക്ഷയില്‍ കയറാന്‍ തോന്നിയ നിമിഷത്തെ സ്വയം ശപിക്കുകയായിരുന്നു ഞാന്‍..

“നിങ്ങള്‍ക്ക് വയ്യെങ്കില്‍ ഇപ്പണിക്ക് തുനിയരുത്. മറ്റുള്ളോരെ വെറുതെ ശല്യപ്പെടുത്താനിറങ്ങിയിരിക്കുന്നു.” ദേഷ്യമടക്കുവാനാവാനെ ഞാന്‍ റിക്ഷയില്‍ നിന്നും ചാടിയിറങ്ങി “പോകരുത് സാബ്..” വേഗം അയാളെന്റെ കൈയ്യില്‍ പിടിച്ചു. അയാളുടെ കൈകള്‍ തട്ടിമാറ്റിക്കൊണ്ട് മുന്നോട്ട് പോകുവാന്‍ എനിക്ക് കഴിഞ്ഞില്ല. അയാളുടെ മുഖത്തെ നിസ്സഹായത അത്രമേല്‍ എന്നെ വേദനിപ്പിച്ചിരുന്നു. മനസ്സില്ലാമനസ്സോടെ വീണ്ടും ഞാന്‍ റിക്ഷയില്‍ കയറിയിരുന്നു. സൈക്കിള്‍ റിക്ഷ ചവിട്ടുന്നതിനിടയില്‍ എന്നെ ഭയന്ന് ചുമ കടിച്ചമര്ത്താന്‍ അയാള്‍ വല്ലാതെ പാടുപെടുന്നുണ്ടായിരുന്നു...

ഇത്രേം അവശനും, വ്യദ്ധനുമായ ഇയാളെന്തിനാണ്‍ ഈ ജോലി ചെയ്യുന്നത്’ ഞാന്‍ ചിന്തിച്ചു. അയാളോട് എന്തൊക്കെയോ ചോദിക്കണമെന്ന് എനിക്കു തോന്നി. അപ്പോഴേക്കും ഞാന്‍ സെവന്ത് സ്ട്രീറ്റിലെ എന്റെ ഫളാറ്റിനു മുന്നിലെത്തിച്ചേര്‍ന്നിരുന്നു. ഞാന്‍ നല്‍കിയ പത്തു രൂപ നിവര്‍ത്തി നോക്കാതെ അയാള്‍ കീശയിലിട്ടു.

“ബുദ്ധിമുട്ടിച്ചതില്‍ ക്ഷമിക്കണം.. ജീവിക്കാന്‍ മറ്റൊരു വഴിയുമില്ലാഞ്ഞിട്ടാ വയ്യെങ്കിലും ഇപ്പണി ചെയ്യുന്നത്..” വല്ലാതെ കിതയ്ക്കുന്നതിനിടയില്‍ അയാള്‍ എന്നോട് പറഞ്ഞു. ഞാന്‍ എന്തെങ്കിലും ചോദിക്കുന്നതിന്‍ മുമ്പെ അയാള്‍ മൂടല്‍ മഞ്ഞില്‍ മറഞ്ഞു കഴിഞ്ഞിരുന്നു. “പാവം മനുഷ്യന്..” തേര്‍ഡ് ഫളോറിലെ പതിനൊന്നാം നമ്പര്‍ റൂമിലേക്കുള്ള കോണിപ്പടികള്‍ കയറുമ്പോഴും ആ റിക്ഷക്കരെനെക്കുറിച്ചായിരുന്നു ഞാന്‍ ചിന്തിച്ചത്.

പതിനൊന്നാം നമ്പര്‍ മുറിയുടെ മുന്നിലെത്തിയ ഞാന്‍ കോളിംങ് ബെല്ലില്‍ വിരലമര്‍ത്തിയപ്പോള്‍ അകത്ത് നിമ്മു ‘അരുണേട്ടനാണോന്ന്..’ ചോദിക്കുന്നത് ഞാന്‍ കേട്ടു. ‘ഇവളുറങ്ങിയില്ലേ..” ഞാന്‍ സ്വയം ചോദിച്ചു. “അരുണ്‍..” നിമ്മുവിന്റെ ചോദ്യത്തിന്‍ ഉത്തരം നല്‍കാന്‍ വൈകിയപ്പോള്‍ അകത്ത് നിന്നും അവള്‍ വിളിച്ചു. “ഞാനാ മോളേ.., വാതില്‍ തുറക്ക്…” എന്റെ ശബ്ദം നിമ്മു തിരിച്ചറിഞ്ഞു. അവള്‍ വാതില്‍ തുറന്നു.

“എന്താ ഉറങ്ങിയില്ലേ..” വാതിലടയ്ക്കുന്നതിനിടയില്‍ ഞാന്‍ നിമ്മുവിനോട് ചോദിച്ചു. “ഇല്ല. തിരിഞ്ഞും, മറിഞ്ഞും കിടന്നിട്ട് ഉറക്കം വന്നില്ല“ നിമ്മു പറഞ്ഞു. “പത്തുമണി വരെ രാഹുലിനെ പഠിപ്പിക്കുകയായിരുന്നു. ഉറക്കം വന്നപ്പോള് അവന്‍ പോയി കിടന്നു. ഞാനും ‘ദാദി’യും കുറെ നേരം സംസാരിച്ചിരുന്നു. സംസാരിക്കുന്നതിനിടയിലാ ദാദി ഉറങ്ങിപ്പോയത്.. ഒടുവില്‍ ഞാനും കിടന്നു. പക്ഷേ ഉറക്കം വരേണ്ട്. വെറുതെ കണ്ണടച്ചു കിടക്കുകയാ‍യിരുന്നു..”

ബാത്ത്റൂമിലെ ഇളം ചൂടുള്ള വെള്ളത്തില്‍ കുളിച്ചപ്പോള്‍ മനസ്സിനും, ശരീരത്തിനും എന്തെന്നില്ലാത്ത ഉത്മേഷം ലഭിച്ചതുപോലെ തോന്നി. ഉറങ്ങുവാന്‍ കിടന്നപ്പോള്‍ നിമ്മു എന്തൊക്കെയോ ചോദിക്കുന്നുണ്ടായിരുന്നു. അവളുടെ ചോദ്യങ്ങള്‍ക്ക് എന്താണ്‍ മറുപടി നല്‍കിയെന്നു പോലുമറിയില്ല. ഒടുവില്‍ ഒരു പൂച്ചക്കുഞ്ഞിനെപ്പോലെ അവള്‍ എന്നോട് പറ്റിച്ചേര്‍ന്ന് കിടന്നുറങ്ങി. എന്റെ മനസ്സു നിറയെ ആ സൈക്കിള്‍ റിക്ഷക്കാരന്റെ മുഖമായിരുന്നു. ‘പാവം മനുഷ്യന്‍..’ എന്റെ ഹ്യദയം മന്ത്രിച്ചു. ‘ നാളെ ഓഫീസില്‍ പോകുമ്പോല്‍ ഗോവിന്ദപുരിയില്‍ വച്ച് അയാളെ കാണണം. അയാളോട് ദേഷ്യപ്പെട്ടതിന്‍ മാപ്പു പറയണം. കഴിയുമെങ്കില്‍ കുറച്ചു പണം കൊടുത്ത് അയാളെ സഹായിക്കുകയും ചെയ്യാം..’ അങ്ങനെയൊരു തീരുമാനമെടുത്തശേഷമാണ് ഞാനുറങ്ങിയത്..

അടുത്ത ദിവസം കരോള്‍ബാഗിലുള്ള എന്റെ ഓഫീസിലേക്ക് പോയപ്പോഴും, വൈകിട്ട് മടങ്ങി വന്നപ്പോഴും ഗോവിന്ദപുരിയില്‍ ആ റിക്ഷക്കാരനെ മാത്രം ഞാന്‍ കണ്ടില്ല. ആരോടെങ്കിലും ചോദിക്കാമെന്ന് വച്ചാല്‍ അയാളുടെ പേരോ, വിലാസമോ എനിക്കറിയില്ല. തൊട്ടടുത്ത രണ്ടു ദിവസങ്ങളിലും ഗോവിന്ദപുരിയില്‍ അയാളെ കാണാതായപ്പോഴാണ്‍ ഒടുവില്‍ രണ്ടും കല്പിച്ച് തട്ടുകടക്കാരന്‍ പയ്യനോട് ഞാന്‍ അന്വേഷിച്ചത്.

“അയാള്‍ മരിച്ചുപോയി സാബ്.” അവന്‍ പറഞ്ഞത് എനിക്ക് വിശ്വസിക്കുവാന്‍ കഴിഞ്ഞില്ല. ഗോവിന്ദപുരിയിലെ മഞ്ഞ് എന്റെ കണ്ണുകളില്‍ നിറയുന്നതുപോലെ എനിക്ക് തോന്നി. ‘നീ പറയുന്നത് സത്യമാണോ..” ഞാന്‍ ചോദിച്ചു.

“സത്യമാണ്‍ സാബ്..” മിനിയാന്ന് രാത്രിയിലായിരുന്നു..” നിറഞ്ഞ കണ്ണുകള്‍ തുടച്ചുകൊണ്ട് അവന്‍ പറഞ്ഞു. “ആരുമില്ലാത്ത ആ പാവം മനുഷ്യനെ ഞാനീ ഗോവിന്ദപുരിയില്‍ വന്നപ്പോള്‍ മുതലറിയാം… ഒരു പക്ഷേ അയാളെ മനസ്സിലാക്കിയ ഗോവിന്ദപുരിയിലെ ഏകവ്യക്തി ഞാനായിരിക്കും…. വര്‍ഷങ്ങളായി സൈക്കിള് റിക്ഷയുമായി അയാളി ഗോവിന്ദപുരിയിലുണ്ട്… അയാള്‍ നല്ല ആരോഗ്യമുള്ള കാലത്ത് ഗോവിന്ദപുരിക്ക് അയാളെ ആവശ്യമായിരുന്നു…. എന്നാല്‍ പ്രായവും ചെന്ന് രോഗങ്ങള്‍ പിടികൂടിയതോടു കൂടി അയാളി നഗരത്തിന്റെ ഭാഗമല്ലാതെയായി…. നല്ല ആരോഗ്യമുള്ള ചെറുപ്പക്കാര്‍ ഇവിടെയുള്ളപ്പോള്‍ കൂലി കുറച്ചു ചോദിച്ചാലും വ്യദധനായ അയാളുടെ റിക്ഷയില്‍ ആരും കയറില്ല…. പട്ടിണിയും, രോഗവും പേറി തന്റെ പഴഞ്ചന്‍ റിക്ഷയുമായി അയാളീ നഗരത്തില്‍ ചുമച്ചും, കിതച്ചും സ്വയം ശപിച്ച് ജീവിക്കുകയായിരുന്നു… ഇടയ്ക്ക് എന്റെ തട്ടുകടയില്‍ വരുമ്പോള്‍ ഞാന്‍ ചായയോ, റൊട്ടിയോ കൊടുക്കും…”

“മിനിയാന്ന് പാതിരാത്രിയായപ്പോള്‍ അയാള്‍ എന്റെയീ കടയിലെത്തി. അന്നയാള്‍ വളരെ ക്ഷീണിതനായിരുന്നു…” നേപ്പാളി പയ്യന്റെ തൊണ്ടയിടറുന്നത് ഞാന്‍ കണ്ടു. അവന്‍ ഒരു നിമിഷം നിര്‍ത്തി. പിന്നെ നിറഞ്ഞ കണ്ണുനീര്‍ തുടച്ചുകൊണ്ട് തുടര്‍ന്നു.

“ഈ ജന്മത്തില്‍ വീട്ടുവാന്‍ ഒരുപാട് കടപ്പാട് നിന്നോടെനിക്കുണ്ട് മോനേ.. അടുത്തൊരു ജന്മമുണ്ടെങ്കില്‍ ഞാനതെല്ലാം വീട്ടിക്കൊള്ളാം’ മെന്നു പറഞ്ഞ് കീശയില്‍ നിന്ന് പത്തു രൂപ എനിക്ക് നല്കിക്കൊണ്ട് അയാള്‍ പോയതാണ്.. നേരം പുലര്ന്നപ്പോള്‍ കണ്ടത്, ദാ അവിടെ റോഡരികില്‍ അയാള്‍ മരിച്ചു കിടക്കുന്നതാണ്.. ആരുമില്ലാത്ത ആളായതുകൊണ്ട് പോലീസുകാര്‍ രാവിലെ തന്നെ ശവം ശ്മശാനത്തിലേക്ക് കൊണ്ടുപോവുകയായിരുന്നു..” അത്രയും പറഞ്ഞ് നേപ്പാളി പയ്യന്‍ തേങ്ങിക്കരഞ്ഞു….

രാത്രിയാവുകയാണ്....
എനിക്ക് ചുറ്റും ഇരുട്ടും, മൂടല്‍മഞ്ഞും വ്യാപിക്കുകയാണ്. ഇരുട്ടിനും, മൂടല്‍മഞ്ഞിനും അപ്പുറത്തെവിടെയോ ആ സൈക്കിള്‍ റിക്ഷക്കാരന്‍ ഉച്ചത്തില്‍ ചുമയക്കുകയും, കിതയ്ക്കുകയും ചെയ്യുന്നത്‍ എനിക്ക് കേള്‍ക്കാം. അതെന്റെ കാതുകളില്‍ ഇടിമുഴക്കമായി തീരുന്നത് അപ്പോള്‍ ഭയത്തോടെ തിരിച്ചറിയുകയായിരുന്നു ഞാന്‍

Tuesday, May 5, 2009

കണക്കുപുസ്തകം

വര്‍ഷങ്ങള്‍ക്ക് മുമ്പ് ദുബായെന്ന സ്വപ്നഭൂമിയിലേക്ക് വരുമ്പോള്‍ കൊച്ചുപുരയ്ക്കല്‍ വിശ്വനാഥന്‍ മകന്‍ രാമക്യഷണന്‍ ഒരാഗ്രഹമേയുണ്ടായിരുന്നുള്ളു. സ്വന്തമായി ഒരു കൊച്ചുവീട്... അവിടെ ഭാര്യയോടും മക്കളോടുമൊത്തുമുള്ള സന്തോഷകരമായൊരു ജീവിതം….

എത്ര നാളാണ് വാടക വീട്ടിലെ ഇടുങ്ങിയ ചുറ്റുപാടുകളില്‍ കഴിയുക...രാമക്യഷണന്‍ ദുബായിലേക്ക് പോകുമ്പോള്‍ മകന്‍ വിഷണുവിന് അഞ്ചു വയസ്സാണ് പ്രായം. ഉണ്ണിമായ രണ്ടു വയസ്സ് മാത്രം പ്രായമുള്ള ചെറിയ കുട്ടിയും. ദുബായിലേക്കുള്ള വിസ ശരിയായപ്പോള്‍ രാമക്യഷണന്‍ എന്തൊരു സന്തോഷമായിരുന്നു. എന്നാല്‍ യാത്രയാകുവാനുള്ള ദിവസം അടുത്തതോടു കൂടി രാമക്യഷണന്‍ വല്ലാത്ത വേവലാതിയിലായി. ഭാര്യയെയും പറക്കമുറ്റാത്ത രണ്ട് മക്കളെയും ആരുടെ കൈയ്യിലേല്‍പ്പിച്ചിട്ട് പോകുമെന്ന ചിന്തയായിരുന്നു അയാള്‍ക്ക്. വീട്ടുകാരെ ധിക്കരിച്ച് സൂസന്നയെന്ന ക്രിസ്ത്യാനി പെണ്‍കുട്ടിയെ വിവാഹം ചെയ്തെന്ന ഒറ്റകാരണത്താല്‍ രാമക്യഷണന്‍ സ്വന്തം വീട്ടുകാരില്‍ നിന്നോ, മറ്റ് ബന്ധുക്കളില്‍ നിന്നോ യാതൊരു സഹകരണവും പ്രതീക്ഷിക്കുവാനില്ലായിരുന്നു.

രാമക്യഷ്ണന്‍ ആദര്‍ശപുരുഷനായിരുന്നു. അല്ലെങ്കില്‍ വീട്ടുകാരുടെ ഇഷ്ടപ്രകാരം നല്ലൊരു വിവാഹം കഴിച്ച് അല്ലലും, അലച്ചിലുമില്ലാതെ സുഖമായി ജീവിക്കാമായിരുന്നില്ലേ.. പക്ഷേ രാമക്യഷണന്‍ ചെയ്തതോ..? ശങ്കരന്മാമയുടെ മകള്‍ ലക്ഷമിയാണെങ്കില്‍ കൊച്ചുനാള്‍ മുതല്‍ രാമക്യഷണനെ മോഹിച്ചു നടന്നതാണ്. ബാഗ്ലൂരില്‍ ജനിച്ചു വളര്‍ന്ന പച്ചപരിഷ്ക്കാരിയായ ലക്ഷമിയോട് ശങ്കരന്മാമയുടെ മകള്‍ എന്നതൊഴിച്ചാല്‍ രാമക്യഷണന്‍ മറ്റ് താല്പര്യങ്ങളൊന്നുമില്ലായിരുന്നു. ഇക്കാര്യം ലക്ഷമിയോട് തുറന്നു പറയുകയും ചെയ്തതാണ്. ആദ്യമൊക്കെ ലക്ഷമി പിന്മാറാന്‍ ഒരുക്കമല്ലായിരുന്നു. ഒടുവില്‍ രാമക്യഷണന്‍ വഴങ്ങില്ലെന്ന് കണ്ടപ്പോള്‍ അവള്‍ പിന്മാറുകയായിരുന്നു.

കോളേജില്‍ പഠിക്കുമ്പോഴാണ് സൂസന്നയുമായി രാമക്യഷണന്‍ അടുപ്പത്തിലാകുന്നത്. സൂസന്നയുടെ മനോഹരമായ കണ്ണുകളും, ശാന്തസ്വഭാവവുമാണ് അയാളെ അവളിലേക്ക് അടുപ്പിച്ചതെന്ന് പറയുന്നതാവും ശരി. ആരൊക്കെ എതിര്‍ത്തിട്ടും സൂസന്നയെ മാത്രമേ വിവാഹം കഴിക്കുകയുള്ളെന്ന വാശിയിലായിരുന്നു രാമക്യഷണന്‍.

സൂസന്നയും അങ്ങനെയായിരുന്നല്ലോ..അല്ലെങ്കില്‍ ഏക്കറ് കണക്കിന്‍ റബറ് എസ്റ്റേറ്റും, വലിയ ബിസിനസ്സുമുള്ള കാഞ്ഞിരപ്പള്ളീക്കാരന്‍ ചാക്കോയുടെ മകള്‍ സൂസന്നയ്ക്ക് രാമക്യഷണനെക്കാള്‍ യോഗ്യനായ ചെറുപ്പക്കാരനെ ഭര്‍ത്താവായി ലഭിക്കുമായിരുന്നില്ലേ..

“നില്ക്കവിടെ..” അന്നൊരു തിങ്കളാഴ്ച ദിവസം രണ്ടും കല്പിച്ച് സൂസന്നയുടെ കൈപിടിച്ച് വീട്ടിലേക്ക് കയറിവന്ന രാമക്യഷണനോട് അച്ഛന്‍ കല്പിച്ചു.

“നാണമില്ലേടാ, നിനക്കീ നസ്രാണിപ്പെണ്ണിനേംങ്കൊണ്ട് എന്റെ മുന്നില്‍ വരാന്‍… വീട്ടുകാരുടെ മുഖത്ത് കരിവാരി തേക്കാന്‍ വേണ്ടി ജനിച്ച സന്തതി…നീ ഒരു കാലത്തും ഗൊണം പിടിക്കില്ലെടാ.. കൊച്ചുപുരയ്ക്കല്‍ വിശ്വനാഥന് ഇങ്ങനെയൊരു മകനില്ല.. ഞാന്‍ മരിച്ചാല്‍ എന്റെ ശവം കാണാന്‍ പോലും നീയി വീട്ടില്‍ കടക്കരുത്....”

അച്ഛനോട് രാമക്യഷണന് മറുത്തൊരക്ഷരം പോലും പറഞ്ഞില്ല. രാമക്യഷണന്‍ അതിന്‍ കഴിയുമായിരുന്നില്ല. അച്ഛനെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. കുടുംബത്തിലെ നാല്‍ പെണ്മ്ക്കള്‍ക്ക് ശേഷം അച്ഛനും, അമ്മയും വളരെ കാത്തിരുന്ന് ജനിച്ച ആണ്‍ തരിയാണയാള്‍..

സ്നേഹിച്ച പെണ്ണിനെ എതിര്‍പ്പുകള്‍ വകവയ്ക്കാതെ വിളിച്ചുകൊണ്ട് വന്നതു ശരിയാണെങ്കിലും തന്നെക്കുറിച്ചുള്ള് അച്ഛന്റെ സങ്കല്‍പ്പങ്ങളെയാണ് അയാള്‍ തച്ചുടച്ചത്.. അച്ഛന്റെ മനസിന്റെ വേദന മനസ്സിലാക്കുവാന്‍ അയാള്‍ക്ക് കഴിയുമായിരുന്നു… അന്ന് സൂസന്നയെയും കൊണ്ട് രാമക്യഷണന്‍ പടിയിറങ്ങിയതാണ്..

“മോനേ രാമക്യഷ്ണാ പോകരുതടാ മോനേ..” അമ്മയുടെ നിലവിളി ഹ്യദയത്തില്‍ തുളച്ചിറങ്ങിയിട്ടും ഒന്നു തിരിഞ്ഞു നോക്കുക പോലും ചെയ്തില്ല അയാള്‍. വാശിയായിരുന്നു രാമക്യഷണന്. അച്ഛനെ തോല്‍പ്പിക്കാനല്ലെങ്കിലും അച്ഛന്റെയും മറ്റുള്ളവരുടെയും മുന്നില്‍ അന്തസ്സായി ജീവിക്കണം. അത് മാത്രമായിരുന്നു രാമക്യഷണന്റെ ലക്ഷ്യം.ഒരു സുഹ്യത്ത് മുഖേനയാണ് രാമക്യഷണന്‍ ദുബായിലേക്കുള്ള വിസ ശരിയാക്കിയത്. സൂസന്നയെയും, മക്കളെയും വിട്ട് കടലുകള്‍ കടന്ന് ഈന്തപ്പനകളുടെ നാട്ടിലെത്തിയ രാമക്യഷണന്‍ വേര്‍പാടിന്റെ നൊമ്പരമെന്തെന്ന് ആദ്യനാളുകളില്‍ തന്നെ ശരിക്കും മനസ്സിലായി. പക്ഷേ മറ്റുള്ളവരുടെ കഥകള്‍ കേട്ടപ്പോള്‍ തന്റെ ദു:ഖങ്ങള്‍ക്ക് യാതൊരു പ്രസക്തിയുമില്ലാതാവുന്നതുപോലെ അയാള്‍ക്ക് തോന്നി.

വിവാഹം കഴിഞ്ഞ് രണ്ടാഴ്ച മാത്രം ഭാര്യയോടൊപ്പം കഴിയാന്‍ വിധിക്കപ്പെട്ട ചെങ്ങന്നൂര്‍ക്കാരന്‍ അരവിന്ദന്‍. മൂന്ന് വര്‍ഷമായിട്ടും അരവിന്ദന്‍ നാട്ടില്‍ പോകാന്‍ കഴിഞ്ഞിട്ടില്ല. അമ്മ മരിച്ചിട്ടും നാട്ടില്‍ പോകാനാവാതെ പൊട്ടിക്കരഞ്ഞ പാലാക്കാരന്‍ ദാനിയേല്‍….അങ്ങനെ എത്രയെത്ര മുഖങ്ങള്‍ ദിവസങ്ങള്‍ക്കുള്ളീല്‍ രാമക്യഷണന്‍ കാണേണ്ടി വന്നു. ചുട്ടുപൊള്ളുന്ന ചൂടിലും മനസ്സ് തകരാതെ സ്വപ്നങ്ങള്‍ക്ക് നിറമേകാന്‍ കടലുകള്‍ താണ്ടിയെത്തിയ ഇവരുടെയൊക്കെ ദു:ഖങ്ങള്‍ക്ക് മുന്നില്‍ തന്റെ ദു:ഖങ്ങളെന്തുണ്ടെന്ന് രാമക്യഷണന്‍ അപ്പോള്‍ തിരിച്ചറിയുകയായിരുന്നു...

ദുബായിലെത്തി തരക്കേടില്ലാത്ത ശമ്പളത്തില്‍ ജോലി ലഭിച്ചപ്പോള്‍ സൂസന്നയുടെയും, തന്റെ മകളുടെയും ഭാഗ്യമെന്നാണ് രാമക്യഷണന്‍ കരുതിയത്. ഏറിയാല്‍ നാലഞ്ചുവര്‍ഷം ജോലി ചെയ്യുക. കടമൊക്കെ വീട്ടി ഒരു കൊച്ചുവീട് പണിയുക. നാട്ടിലെത്തി എന്തെങ്കിലും ചെറിയ ബിസിനസ്സ് തുടങ്ങുക എന്നതില്‍ കവിഞ്ഞ് രാമക്യഷണന്‍ വലിയ മോഹങ്ങളൊന്നുമില്ലായിരുന്നു.ദുബായിലെത്തി ആദ്യവര്‍ഷം തന്നെ രാമക്യഷണന്‍ നാട്ടിലുണ്ടായിരുന്ന കടമൊക്കെ വീട്ടി. പട്ടണത്തിനടുത്ത് ഇരുപത് സെന്റ് സ്ഥലം വാങ്ങി. മൂന്ന് നാല് വര്‍ഷം കഴിഞ്ഞപ്പോഴേക്കും സ്വന്തമായൊരു വീടെന്ന രാമക്യഷണന്റെ സ്വപനവും സഫലീകരിച്ചു.

വര്‍ഷങ്ങള്‍ എത്ര പെട്ടന്നാണ് കടന്നു പോയതെന്ന് രാമക്യഷണന്‍ പലപ്പോഴും ഓര്‍ക്കാറുണ്ട്, വര്‍ഷത്തിലൊരിക്കല്‍ കിട്ടുന്ന ഒന്നോ ഏറിയാല്‍ രണ്ട് മാസത്തെ അവധി ഒന്നിനും തികയില്ലെങ്കിലും കുട്ടികളോടും ഭാര്യയോടുമൊപ്പമുള്ള ആ ദിനങ്ങള്‍ സ്വര്‍ഗ്ഗതുല്യമാക്കുവാന്‍ അയാള്‍ ശ്രമിച്ചിരുന്നു…

അഞ്ചു വര്‍ഷത്തെ ഗള്‍ഫ് സ്വപന്‍മായി ദുബായിലെത്തിയ രാമക്യഷണനെയും, സാധാരണ ഗള്‍ഫ്കാരനെപ്പോലെ സാഹചര്യങ്ങളാണ് നീണ്ട ഇരുപത് വര്‍ഷത്തെ പ്രവാസജീവിതത്തിലേക്ക് തള്ളിവിട്ടത്.. കുട്ടികള്‍ വളര്‍ന്നു വന്നതോടു കൂടി അവരുടെ വിദ്യാഭ്യാസത്തിനും മറ്റുമുള്ള ഭാരിച്ച ചിലവുകള്‍… പിന്നീട് അവര്‍ക്കു വേണ്ടിയായി ജീവിതം….

ഉണ്ണിമായ പഠിക്കുവാന്‍ മിടുക്കിയായിരുന്നു. സ്കൂളിലും, കോളേജിലും അവള്‍ ഒന്നാം റാങ്കോടെ പാസ്സായപ്പോള്‍ അയാളുടെ മനസ്സ് വല്ലാതെ സന്തോഷിച്ചു. വിഷുണുവും പഠിക്കുവാന്‍ മോശമല്ലായിരുന്നു. പക്ഷേ എവിടെയാണ് അവന് ചുവടുകള്‍ പിഴച്ചത്..?വളര്‍ത്തു ദോഷമോ..അതോ പോക്കറ്റിലെ പണത്തിന്റെ കനമോ..?

ഈശ്വരാ. എവിടെയാണ് അവന് വഴി പിഴച്ചത്? മദ്യവും, മയക്കുമരുന്നും നല്‍കി ആരാണ് അവന്റെ ജീവിതത്തില്‍ നാശത്തിന്റെ വിത്തുകള്‍ വിതച്ചത്? എല്ലാം അറിഞ്ഞപ്പോഴേക്കും താന്‍ ഒരുപാട് വൈകിയിരുന്നു.ഒരുപാട് സ്വപ്നങ്ങളായിരുന്നു തനിക്ക് വിഷ്ണുവിനെക്കുറിച്ച്… അവനെ പഠിപ്പിച്ച് ഒരു എനജീനയറോ, ഡോക്ടറോ ആക്കുക.. പക്ഷേ തന്റെ എല്ലാ പ്രതീക്ഷയും അവന്‍ തകര്‍ത്തു കളഞ്ഞില്ലേ..? നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും അവനൊരു തലവേദനയായി തീരുകയായിരുന്നല്ലോ

“എനിക്ക് വിഷ്ണുവിനെ ഭയമാകുന്നു… അവന്‍… അവന്‍.. നമ്മുടെ മോനല്ലാതാകുന്നതു പോലെ… അവന്റെ കണ്ണുകളെ ഞാന്‍ വല്ലാതെ ഭയക്കുന്നു…“ അന്ന് സൂസന്നയുടെ കത്ത് വായിച്ചപ്പോള്‍ വെള്ളിടിവെട്ടിയതു പോലെയാണ് രാമക്യഷ്ണന്‍ തോന്നിയത്…

ഈശ്വരാ എന്തൊക്കെയാണ് താനീ കേള്‍ക്കുന്നത്..? ഇങ്ങനെയൊരു മകനെയാണൊ നീ എനിക്ക് തന്നത്..?വയ്യ.. ഇനിയും പിടിച്ചു നില്‍ക്കുവാന്‍ വയ്യ… ഇരുപത് വര്‍ഷത്തെ പ്രവാസജീവിതത്തിന് വിരാമമിട്ടുകൊണ്ട് നാട്ടിലേക്ക് തിരിക്കുമ്പോള്‍ രാമക്യഷ്ണന്റെ കണ്ണുകള്‍ അറിയാതെ നിറഞ്ഞുപോയിരുന്നു….

“എന്തുപറ്റി.. രാമേട്ടാ..? എന്താണ് ജോലി കളഞ്ഞ് പെട്ടന്ന് നാട്ടിലേക്ക് പോകുന്നത്..? സ്നേഹിതന്മാര്‍ പലരും ചോദിച്ചെങ്കിലും അവര്‍ക്ക് നല്‍കുവാന്‍ രാമക്യഷ്ണന്റെ കൈയ്യില്‍ മറുപടിയൊന്നുമില്ലായിരുന്നു…

എന്തു പറയും അവരോട്..? മയക്കുമരുന്നിനടിമപ്പെട്ട് സുബോധം നഷ്ടമായ മകനെക്കുറിച്ചോ…? അതോ അവനില്‍ നിന്ന് ശരീരം രക്ഷിക്കുവാന്‍ പാടുപെടുന്ന് സൂസന്നയെയും, തന്റെ മകള്‍ ഉണ്ണിമായയേം കുറിച്ചോ..? വേണ്ട…ആരും ഒന്നും അറിയാതെയിരിക്കട്ടെ… തന്റെ വേദന തന്റെ മാത്രമാകട്ടെ…

* * *

നീണ്ടു പത്തു വര്‍ഷത്തെ ജയില്‍ വാസത്തിനു ശേഷം സൂസന്ന നാളെ മോചിതയാവുകയാണ്. “എനിക്ക് കുറ്റബോധമില്ല ചേട്ടാ.. നമുക്ക് ജനിച്ച ആ പാപത്തിന്റെ സന്തതിയെ എന്റെയീ കൈകള്‍ക്കൊണ്ട് ഞാന്‍ വെട്ടി.. വെട്ടി കൊല്ലുകയായിരുന്നു.. അല്ലെങ്കില്‍ അവന്‍ നമ്മുടെ മകളെ…

പത്തുവര്‍ഷങ്ങള്‍ക്ക് മുമ്പ് സൂസന്ന മുഴുമിക്കാതെ പറഞ്ഞു നിര്ത്തിയ വാക്കുകള്‍ രാമക്യഷണനില് ഇപ്പോഴും വല്ലാത്ത ഒരു ഞടുക്കമായി അവശേഷിക്കുകയാണ്...

Sunday, March 1, 2009

ചിത്രങ്ങളില്‍ ചിലര്‍

പട്ടാളക്കാരനായിരുന്ന അച്ഛന്‍ നാട്ടില്‍ കൂട്ടുകാര്‍ ധാരാളമുണ്ടായിരുന്നു. ആനപാപ്പാന്‍ നാരായണേട്ടനും, കടത്തുകാരന്‍ ലാസറും, മുച്ചീട്ടു കളിക്കാരന്‍ കുമാരനും, ചെത്തുകാരന്‍ ശിവന്‍കുട്ടിയും അങ്ങനെ ഗ്രാമത്തിലെ സാധാരണക്കാരില്‍ സാധാരണക്കാരനായിരുന്നു അച്ഛന്റെ കൂട്ടുകാരില്‍ പലരും. അച്ഛന്‍ അവധിക്ക് വീട്ടിലെത്തിയെന്നറിഞ്ഞാല്‍ പിന്നെ മടങ്ങിപ്പോകുന്നതു വരെ മിക്കവാരും ഇവരൊക്കെ അചഛനോടൊപ്പമുണ്ടാകും.വടക്കെപ്പുറത്ത് നെല്‍പ്പുരയോട് ചേര്‍ന്നുള്ള ആളൊഴിഞ്ഞു കിടക്കുന്ന വീട് അച്ഛന്‍ അവധിക്ക് വരുന്നെന്ന് അറിയുമ്പോള്‍ തന്നെ അമ്മ പണിക്കാരെക്കൊണ്ട് വ്യത്തിയാക്കും. അവിടെയാണ് അചഛനും, കൂട്ടുകാരും ഒത്തുകൂടുന്നത്. പാട്ടും, കഥേം എന്നു വേണ്ട അച്ഛന്‍ മടങ്ങിപ്പോകുന്നതു വരെ അതിനുള്ളില്‍ ഒരു ഉത്സവമായിരിക്കും.

ഗ്രാമത്തിനപ്പുറത്തുള്ള ഒരു ലോകത്തെക്കുറിച്ച് വലിയ അറിവൊന്നുമില്ലാത്ത അച്ഛന്റെ കൂട്ടുകാരില്‍ പലര്‍ക്കും അച്ഛന്റെ പട്ടാള കഥകള്‍ കേള്‍ക്കുന്നത് ഭയങ്കര ഹരമായിരുന്നു. ഇന്ത്യാ, പാകിസ്ഥാന്‍ യുദ്ധത്തെക്കുറിച്ചും, കാശ്മീരിലെ മരം കോച്ചുന്ന തണുപ്പിനെക്കുറിച്ചും അച്ഛന്‍ പലപ്പോഴും വാചാലനാകുന്നത് കുട്ടിക്കാലത്ത് ഹരിക്കുട്ടന്‍ കണ്ടിട്ടുണ്ട്. അവസാനമില്ലാത്ത അച്ഛന്റെ പട്ടാ‍ള കഥകളില്‍ എപ്പോഴും നായകന്‍ അച്ഛന്‍ തന്നെയായിരുന്നു.

അച്ഛന്റെ കൂട്ടുകാര്‍ക്കെല്ലാം, ഹരിക്കുട്ടനെയും, വിദ്യചേച്ചിയെയും, അമ്മയെയുമൊക്കെ വലിയ കാര്യമായിരുന്നു. ‘ശങ്കരേട്ടന്റെ’ മക്കള്‍ സ്വന്തം മക്കളെപ്പോലെയാണെന്ന് അവര്‍ പലപ്പൊഴും പറയാറുണ്ടായിരുന്നു.കൊമ്പന്‍ മീശയും, ചുവന്ന കണ്ണുകളുമുള്ള ആന പാപ്പാന്‍ നാരായണേട്ടനെ ആദ്യമൊക്കെ ഹരിക്കുട്ടന്‍ ഭയങ്കര പേടിയായിരുന്നു, അവന്‍ കുട്ടിക്കാലത്ത് കണ്ട ഏതോ സിനിമയിലെ ദു:ഷ്ട കഥാപാത്രത്തിന്റെ മുഖമായിരുന്നു നാരായണേട്ടന്‍. വലിയ കൊല കൊമ്പനെപ്പോലും തന്റെ വരുതിക്ക് നിര്‍ത്തുന്ന് നാരായണേട്ടനെ കണ്ടാല്‍ അക്കാലത്ത് അവന്‍ ഭയന്ന് ഓടിയൊളിച്ചിരുന്നു. എന്നാല്‍ നാരായണേട്ടന്‍ ആളൊരു ശുദധനാണെന്ന് പിന്നീടാണ്‍ അവന്‍ മനസ്സിലായത്. അപ്പോഴേക്കും അവര്‍ നല്ല ചങ്ങാതികളായി തീര്‍ന്നിരുന്നു.

അച്ഛനെ കാണാന്‍ നാരായണേട്ടന്‍ വീട്ടിലെത്തുമ്പോളൊക്കെ ഹരിക്കുട്ടനും വിദ്യ ചേച്ചിയും നാരായണേട്ടനോട് ആനവാല്‍ ചോദിച്ചു വാങ്ങാറുണ്ടായിരുന്നു. ആനവാലുകൊണ്ട് മോതിരമുണ്ടാക്കി വിരലിലണിഞ്ഞാല്‍ പേടി കിട്ടില്ലെന്ന് നാരായണേട്ടന്‍ തന്നെയാണ്‍ ഹരിക്കുട്ടനോടും ചേച്ചിയോടും പറഞ്ഞതും. നാരായണേട്ടന്‍ തന്നെയാണ്‍ ആനവാല്‍ കൊണ്ട് ഗോപാലന്‍ തട്ടാനെക്കൊണ്ട് അമ്മയ്ക്കും ഹരിക്കുട്ടനും, വിദ്യചേച്ചിക്കും ഓരോ മോതിരമുണ്ടാക്കി കൊടുത്തത്. ഹരിക്കുട്ടനത് വിരലിലണിഞ്ഞ് വലിയ ധൈര്യത്തില്‍ നടക്കുകയും, പേടി തൊണ്ടന്മാരായ കൂട്ടുകാര്‍ക്കൊക്കെ അത് കാട്ടി കൊടുക്കയും ചെയതു. മാത്രമല്ല് നാരായാണേട്ടന്റെ കൈയ്യില്‍ നിന്ന് ഒന്ന് രണ്ട് ആനവാല്‍ വാങ്ങി ഏറ്റവുമടുത്ത കൂട്ടുകാര്‍ക്ക് സമ്മാനിക്കുകയും അവന്‍ മറന്നില്ല.

ആനപ്പുറത്ത് കയറാന്‍ ഹരിക്കുട്ടന്‍ ഭയങ്കര കൊതിയായിരുന്നു. അക്കൊതി ഒരിക്കല്‍ നാരായണേട്ടന്‍ തീര്‍ത്തു കൊടുത്തു. ഹരിക്കുട്ടനെ ആനപ്പുറത്തു കയറ്റി നാരായണേട്ടന്‍ ഗ്രാമത്തിലൊക്കെ ഒന്ന് ചുറ്റിക്കറങ്ങി. ആനപ്പുറത്ത് ഇരിക്കുന്നതിന്റെ സുഖം, ഗമയും ഒന്നു വേറെ തന്നെയാണെന്ന് ഹരിക്കുട്ടന്‍ അന്ന് തോന്നുകയും ചെയ്തു.

“വളര്‍ന്ന് വലുതകുമ്പോ ഞാനും നാരാണേട്ടനെപ്പൊലെ ഒരാന പാപ്പാനാകും” അവനന്ന് നാരായണേട്ടനോട് തന്റെ ആഗ്രഹം പ്രകടിപ്പിച്ചു. “വേണ്ട. ആനച്ചോറ് കൊലച്ചോറാ കുഞ്ഞേ.” നാരായണേട്ടന്‍ ഹരിക്കുട്ടനെ വിലക്കി. “കുഞ്ഞ് കേട്ടിട്ടില്ലേ മദമെളകിയ ആന പാപ്പനെ കുത്തി കൊന്നൂന്നൊക്കെ. ഒരിക്കല്‍ കുഞ്ഞ് കേള്‍ക്കും. നാരായണേട്ടനെയും അങ്ങനെ…” നാരായണേട്ടന്‍ വാക്കുകള്‍ പെട്ടന്ന് വിഴുങ്ങി.

“കുഞ്ഞിനറിയുമോ, നാരായണേട്ടന്റെ അച്ഛനും വലിയ കേള്‍വി കേട്ട ആന പാപ്പാനായിരുന്നു” ഒരു ബീഡിക്ക് തീ കൊളുത്തിക്കൊണ്ട് നാരായണേട്ടന്‍ പറഞ്ഞു. “ഏത് വലിയ മദമെളകിയ ആനേം വരച്ച വരേല്‍ ന്റെ അച്ചന്‍ നിര്‍ത്തുമായിരുന്നു. ഒരിക്കല്‍ ആര്‍ക്കും തളയ്ക്കാന്‍ മേലാതിരുന്ന പന്തളം മഹാരാജാവിന്റെ മദമെളകിയ ആനെ തളച്ചതിന്‍ മഹാരാജാവ് അച്ഛനെ രാജ ‍കൊട്ടാരത്തില്‍ വിളിച്ചു വരുത്തി പട്ടും, വളേം സമ്മാനിച്ചിട്ടുണ്ട്. അത്ര കേമനായിരുന്നു ന്റെച്ഛന്‍. അച്ഛന്‍ ആനകളെ കഴിഞ്ഞിട്ടേള്ളാരുന്നു മക്കളും, ഭാര്യേമൊക്കെ.. അച്ഛനെ കണ്ടാ ആനക്കാരനാകുവാനുള്ള പൂതി എനിക്കുണ്ടായത്. പക്ഷേ എന്നെ ആന പാപ്പാനാക്കാന്‍ ഒരിക്കലും അച്ഛന്‍ ആഗ്രഹമില്ലായിരുന്നു”.

“വിധിച്ചതേ നടക്കൂന്നൊക്കെ പറയുന്നതെത്ര ശരിയാ” നിമിഷങ്ങള്‍ മാത്രം നീണ്ടു നിന്ന് മൌനത്തിനു ശേഷം നാരായണേട്ടന്‍ തുടര്‍ന്നു. “സ്വന്തം മോനെപ്പോലെ സ്നേഹിച്ച ‘കുട്ടിശങ്കരന്‍’ അന്നന്റെച്ഛനെ ചവുട്ടിക്കൊല്ലുകയായിരുന്നു...” നാരായണേട്ടന്റെ കണ്ണുകളില്‍ നനവ് പടര്‍ന്നു.

“ഒടുവില്‍ അമ്മേം. പെങ്ങമ്മാ‍രെയും പോറ്റാന്‍ വേണ്ടി എനിക്ക് ആനക്കാരനാവേണ്ടി വന്നു.” നാരായണേട്ടന്റെ തൊണ്ടയിടറിയോ ആവോ..” ഹരിക്കുട്ടന്‍ തോന്നി.“ആനക്കാരനായതില്‍ എനിക്ക് സങ്കടമില്ല്ല്യ. എന്റെ അമ്മയും, പെങ്ങമ്മാരും വഴിയാധാരമായില്ലല്ലോ..” നാരയണേട്ടന്‍ ബീഡിയുടെ പുക ആഞ്ഞു വലിച്ചുകൊണ്ട് പറഞ്ഞു.

“കുഞ്ഞിനറിയുമോ മനുഷ്യന്മാരെപ്പോലെ ഒരിക്കലും നന്ദികേട് കാട്ടില്ല ഈയാനകള്‍. സ്നേഹിച്ചാ ഇവറ്റകള്‍ ശരിക്കങ്ങ് സ്നേഹിക്കും. കോപിച്ചാ പിന്നെ പറയേണ്ടന്ന് മാത്രം.” നാരായണേട്ടന്‍ ബീഡിയുടെ അവസാനത്തെ പുകയും വലിച്ചു തീര്‍ന്നിരിക്കുന്നു.“കുഞ്ഞ് പഠിച്ച് വലുതാവണം. എന്നിട്ട് കുഞ്ഞിന്റെ അച്ഛനെപ്പോലെ വല്യ പട്ടാളക്കാരനാകണം” ഹരിക്കുട്ടന്റെ തോളില്‍ മെല്ലെ തട്ടിക്കൊണ്ട് നാരായണേട്ടന്‍ പറഞ്ഞു. “എന്നിട്ട് പട്ടാള യൂണിഫോമില്‍ തോക്കും, കൈയ്യിലേന്തി നെഞ്ചും വിരിച്ച് നാരായണേട്ടന്റെ മുന്നിലൊന്നു വരണം. അതുവരെ കുട്ടിശങ്കരന്‍ ഇടങ്കേടൊന്നും കാട്ടിയില്ലെങ്കില്‍ നാരായണേട്ടനതു കാണും തീര്‍ച്ച.”

എത്രമാത്രം പഴോം, ശര്‍ക്കരെം, തേങ്ങേം, പിന്നെ എന്തൊക്കെ തീറ്റയുമാ നാരായണേട്ടന്‍ കുട്ടിശങ്കരന്‍ കൊടുക്കുന്നത്. നാരായണേട്ടന്‍ പാവമല്ലേ.. കുട്ടിശങ്കരന്‍ എന്തൊക്കെ വിക്യതികള്‍ കാണിച്ചാലും അവനെ നാരായണേട്ടന്‍ തല്ലുന്നതും ചുരുക്കമാണ്. ആ നാരായണേട്ടനെ കുട്ടിശങ്കരന്‍ ഒരിക്കലും ഒന്നും ചെയ്യില്ലെന്ന് ഹരിക്കുട്ടന്റെ മനസ് പറഞ്ഞു. എങ്കിലും നാരയാണേട്ടനു വേണ്ടി ഹരിക്കുട്ടനും ദിവ്യചേച്ചിയും ഒരുപാട് പ്രാര്‍ത്ഥിക്കുകയും ചെയ്തു. പക്ഷേ അവരുടെ പ്രാര്‍തഥനയ്ക്ക് ഫലമുണ്ടായില്ല. ഹരിക്കുട്ടന്‍ ഏഴാം ക്ലാസില്‍ പഠിക്കുമ്പോഴാണ്‍ നാരായണേട്ടന്‍ കുട്ടിശങ്കരന്‍ കുത്തിക്കൊന്നത്. കുട്ടിശങ്കരന്‍ അറിഞ്ഞുകൊണ്ട് ഒരിക്കലും അങ്ങനെ ചെയ്യില്ലെന്നും ആള്‍ തെറ്റിപ്പോയതാണെന്നുമാണ്‍ അന്നച്ഛന്‍ പറഞ്ഞത്. അച്ഛന്‍ പറഞ്ഞത് ശരിയായിരിക്കും. അതു കൊണ്ടല്ലേ കുറ്റബോധം കൊണ്ട് കുട്ടിശങ്കരന്‍ ഒരാഴ്ച ആഹാരം പോലും കഴിക്കാതിരുന്നത്.

പാവം നാരായണേട്ടന്‍.
അന്ന് ഹരിക്കുട്ടനും, ചേച്ചിയും ഒരു പാട് കരഞ്ഞു. അച്ഛന്‍ പട്ടാളത്തില്‍ നിന്ന് അവധിക്ക് വന്ന സമയത്തായിരുന്നു നാരായണേട്ടന്‍ മരിക്കുന്നത്. നാരായണേട്ടന്റെ മരണം അച്ഛനെ ഒട്ടൊന്നുമല്ല വേദനിപ്പിച്ചത്. കുട്ടിശ്ങ്കരന്‍ കുത്തി വിക്യതമാക്കിയ നാരായണേട്ടാന്റെ ശവശരിരം കണ്ട് ഒരിക്കലും പതറാത്ത അച്ഛന്‍ പോലും അന്ന് വിങ്ങിപ്പൊട്ടി കരഞ്ഞു.

നാരായണേട്ടന്‍ കഴിഞ്ഞാല്‍ അച്ഛന്റെ കൂട്ടുകാരില്‍ മുച്ചീട്ടു കളിക്കാരന്‍ കുമാരേട്ടനോടായിരുന്നു ഹരിക്കുട്ടനേറെ ഇഷ്ടം. അച്ഛനെ കാണാന്‍ വീട്ടില്‍ വരുമ്പോഴൊക്കെ ഹരിക്കുട്ടനും ചേച്ചിയ്ക്കും ഒറ്റക്കണ്ണന്‍ പത്രോസിന്റെ മാടക്കടയില്‍ നിന്ന് നല്ല ചൂടുള്ള കടലയ്ക്ക വറുത്തത് കുമാരേട്ടന്‍ കൊണ്ടു വന്നു കൊടുക്കും.

“ഹരിക്കുട്ടാ., ഇങ്ങട്ട് വരൂ. ഞാനൊരു കൂട്ടം കാണിക്കാം. ചേച്ചിയെയും കൂടെ വിളിച്ചോളൂ..” അന്ന് ഉമ്മറത്ത് അച്ഛനരികില്‍ ഇരുന്നുകൊണ്ട് കുമാരേട്ടന്‍ വിളിച്ചു പറഞ്ഞു. ഹരിക്കുട്ടനും മുറ്റത്ത് മൂവാണ്ടന്‍ മാവിന്റെ ചുവട്ടിലിരുന്ന് കണ്ണിമാങ്ങ തിന്നു കൊണ്ടിരുന്ന് വിദ്യ ചേച്ചിയും വേഗം കുമാരേട്ടന്റെ അടുക്കല്‍ ഓടിയെത്തി.

കുമാരേട്ടന്‍ കീശയില്‍ നിന്ന് മൂന്ന് ചീട്ടുകള്‍ പുറത്തെടുത്തു. എന്ത് വിദ്യയാണ് കുമാരേട്ടന്‍ കാണിക്കുവാന്‍ പോകുന്നത്? ഹരിക്കുട്ടനും വിദ്യചേച്ചിയും മുഖത്തോടു മുഖം നോക്കി. അപ്പോഴേക്കും അടുക്കളയില്‍ നിന്ന് അമ്മയും അവിടെ എത്തിയിരുന്നു.

“ദാ. എല്ലാവരും ഈ മൂന്ന് ചീട്ടുകളിലേക്കും ശ്രദ്ധിച്ചു നോക്കിക്കോളൂ…” തന്റെ കൈയ്യിലിരുന്ന മൂന്ന് ചീട്ടുകളും ഉയര്‍ത്തി കാട്ടിക്കൊണ്ട് കുമാരേട്ടന്‍ പറഞ്ഞു. ഹരിക്കുട്ടന്‍ ആ മൂന്ന് ചീട്ടുകളും സൂക്ഷിച്ചു നോക്കി. ഒന്നാമത്തെ ചീട്ടില്‍ രാജാവിന്റെ പടം. രണ്ടാമത്തെ ചീട്ടില്‍ രാജ്ഞിയുടെ പടം.. മൂന്നാമത്തെ ചീട്ടിലാണെങ്കില്‍ ജോക്കറിന്റെ പടവും..”

“കണ്ടല്ലോ ഈ മൂന്ന് ചീട്ടിലെയും പടങ്ങള്‍. ഇനിയുമാ ഞാനൊരു കൂട്ടം കാണിക്കാമ്പോന്നത്. വളരെ ശ്രദ്ധിച്ചു നോക്കണം കേട്ടോ ഹരിക്കുട്ടാ..” കുമാരേട്ടന്‍ പറഞ്ഞു. ഹരിക്കുട്ടനും, വിദ്യചേച്ചിയും അമ്മയും സമ്മതഭാവത്തില്‍ തലകുലുക്കി. അച്ഛന്‍ മീശ പിരിച്ചുകൊണ്ട് എല്ലാം ശ്രദ്ധിച്ചുകൊണ്ട് ചാരുകസേരയില്‍ നിവര്‍ന്നിരുന്നു

“ദാ, ഞാനീ ചീട്ട് ക്മഴ്ത്തി വയ്ക്കുവാ..” കുമാരേട്ടന്‍ രാജാവിന്റെ പടമുള്ള ഒന്നാമത്തെ ചീട്ട് ഹരിക്കുട്ടന്‍ മുന്നില്‍ കമഴ്ത്തി വച്ചുകൊണ്ട് പറഞ്ഞു. “ ഇതേതു ചീട്ടാ..” രാജ്ഞിയുടെ പടമുള്ള രണ്ടാമത്തെ ചീട്ട് ഉയര്‍ത്തി കാണിച്ചുകൊണ്ട് കുമാരേട്ടന്‍ ചോദിച്ചു. “അത് രാജ്ഞിയുടെ പടൊള്ള ചീട്ടാ..” ഹരിക്കുട്ടനും, ചേച്ചിയും ഒരേ ശബ്ദത്തില്‍ പറഞ്ഞു.

“എങ്കില്‍ ഇതു ഇവിടെയിരിക്കട്ടെ..” രാജാവിന്റെ പടമുള്ള ചീട്ടിനരികില്‍ കുമാരേട്ടന്‍ രാജ്ഞിയുടെ പടമുള്ള രണ്ടാമത്തെ ചീട്ടും കമഴ്ത്തി വച്ചു കഴിഞ്ഞു. “ശ്രദ്ധിച്ചോളിന്‍.. ഇനിയുമാ കളി..” കുമാരേട്ടന്‍ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു. ഹരിക്കുട്ടനും, വിദ്യചേച്ചിയും ആകാംക്ഷയോടെ കുമാരേട്ടന്റെ മുഖത്തേക്കും, ചീട്ടിലേക്കും നോക്കി. ഉമ്മറത്തെ തൂണില്‍ ചാരി നില്‍ക്കുന്ന അമ്മയുടെ മുഖത്തുമുണ്ടാ‍യിരുന്നു ആകാംക്ഷയുടെ ചെറിയ നിഴലുകള്‍. ഞങ്ങള്‍ നോക്കി നില്‍ക്കെ കുമാരേട്ടന്‍ ജോക്കറിന്റെ പടമുള്ള അവസാനത്തെ ചീട്ടും, രാജാവിന്റെയും, രാജ്ഞിയുടെയും പടമുള്ള ചീട്ടിനരികില്‍ കമഴ്ത്തി വച്ചു.

“ഇനി ഹരിക്കുട്ടന്‍ പറ ഇതിലേതാ ജോക്കറിന്റെ പടോള്ള ചീട്ട്..?” കുമാരേട്ടന്റെ ചോദ്യം കേട്ട് ഹരിക്കുട്ടന്‍ മാത്രമല്ല, ചേച്ചിക്കും,. അമ്മയ്ക്കും ചിരിവന്നു. എങ്ങനെ ചിരിക്കാതിരിക്കും. കുമാരേട്ടന്‍ അവസാനം കമഴ്ത്തി വച്ച ചീട്ടാലാണ് ജോക്കറിന്റെ പടമുള്ളതെന്ന് ഏതു പൊട്ടക്കണ്ണനുമറിയില്ലേ.. ?

“ദാ ഇതാണ്‍. ജോക്കറിന്റെ പടോള്ള ചീട്ട്..” കുമാരേട്ടന്‍ അവസാനം കമഴ്ത്തി വച്ച ചീട്ട് ചൂണ്ടി കാണിച്ചുകൊണ്ട് വിദ്യചേച്ചി പറഞ്ഞു.“ഒറപ്പാണോ ഹരിക്കുട്ടാ‍..” കുമാരേട്ടന്‍ ഹരിക്കുട്ടനോട് ചോദിച്ചു. “ഒരായിരം തവണ ഉറപ്പ്..” ഹരിക്കുട്ടനും, വിദ്യചേച്ചിക്കും ചിരിയടക്കുവാന്‍ കഴിഞ്ഞില്ല.

“എങ്കില്‍ നിങ്ങള്‍ക്ക് തെറ്റി. ഇതല്ല ജോക്കറിന്റെ പടമുള്ള ചീട്ട്” കുമാരേട്ടന്‍ പൊട്ടിച്ചിരിച്ചു. ഹരിക്കുട്ടനെയും, വിദ്യചേച്ചിയെയും. അച്ഛനെയും, അമ്മയെയും അത്ഭുതപ്പെടുത്തിക്കൊണ്ട് കുമാരേട്ടന്‍ വിദ്യചേച്ചി ചൂണ്ടിക്കാട്ടിയ മൂന്നാമത്തെ ചീട്ട് അവ്ര്ക്കു മുമ്പാകെ മലര്‍ത്തി വച്ചു. പക്ഷേ അത് ജോക്കറിന്റെ പടമുള്ള ചീട്ടായിരുന്നില്ല. മറിച്ച് രാജാവിന്റെ പടമായിരുന്നു അതില്‍.

‘ഇതെന്തൊരു മറിമായം“ ഹരിക്കുട്ടനും, ചേച്ചിയും, അമ്മയും മിഴിച്ചു നിന്നു പോയി. “അരേ വാ…” കുമാരേട്ടന്റെ ചീട്ട് മാജിക്ക് രസിച്ച അച്ഛന്‍ പൊട്ടിച്ചിരിക്കുവാന്‍ തുടങ്ങി. “കുമാരേട്ടാ ഇതെന്തോന്ന് മാജിക്കാ? എങ്ങനാ ജോക്കറിന്റെ പടമുള്ള ചീട്ടില്‍ രാജാവിന്റെ പടം വന്നത്” അമ്മ കുമാരേട്ടനോട് ചോദിച്ചു.

“ഞാനൊരു പാവം മുച്ചീട്ടു കളിക്കാരനല്ലേ.., ഇതൊക്കെ എന്റെ ഒരു നമ്പരാണെന്ന് കരുതിയാ മതി” അമ്മ മാത്രമല്ല ഹരിക്കുട്ടനും. വിദ്യചേച്ചിയും പലതവണ ചോദിച്ചിട്ടും കുമാരേട്ടന്‍ പുഞ്ചിരിച്ചുകൊണ്ട് ഒഴിഞ്ഞു മാറുകയാണുണ്ടായത്.

തന്നെ ഒരുപാട് സനേഹിച്ചിരുന്ന, താന്‍ ഒരുപാട് സ്നേഹിച്ച, തന്നോട് ഒരുപാട് കളിതമാശകള്‍ പറയാറുള്ള കുമാരേട്ടന്‍ എന്തുകൊണ്ടാണ് ആ ചീട്ടു വിദ്യ മാത്രം തന്നില്‍ നിന്ന് മറച്ചു വച്ചതെന്ന് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഹരിക്കുട്ടന്‍ മനസിലായില്ല

Sunday, February 22, 2009

ഗോവിന്ദപുരിയിലെ റിക്ഷക്കാരന്‍ (കഥ)

ഡിസംബറിലെ കനത്ത മഞ്ഞും ഇരുട്ടും ഇടകലര്‍ന്ന് ആ രാത്രിയില്‍ ദില്ലിയിലെ ഗോവിന്ദപുരിയില്‍ ഞാന്‍ വണ്ടിയിറങ്ങുമ്പോള്‍ നഗരം തണുത്തു വിറച്ചു നില്‍ക്കുകയായിരുന്നു. രാത്രിയായാല്‍ ചരക്കു വണ്ടികള്‍ കൈയ്യടക്കാറുള്ള നഗരത്തിലെ നിരത്തുകളില്‍ അന്ന് കനത്ത മഞ്ഞു വീഴ്ച മൂലം വാഹന ഗതാതതം നിലച്ചു തുടങ്ങിയിരുന്നു. മൂടല്‍ മഞ്ഞു മൂലം തൊട്ടു മുമ്പിലുള്ള ആളിനെപ്പോലും കാണാന്‍ ഞാന്‍ നന്നെ പാടു പെടുന്നുണ്ടാ‍യിരുന്നു. തണുപ്പ് സ്വെറ്ററ് തുളച്ചു കടന്ന് എന്റെ ശരീരത്തിലെ ഓരോ കോശങ്ങളെയും കുത്തി നോവിച്ചുകൊണ്ടിരുന്നു.

“ചായ്.. ചായ്..” റോഡിനപ്പുറത്തുള്ള തട്ടുകടയില്‍ നിന്ന് തട്ടുകടക്കാരന്‍ നേപ്പാളി പയ്യന്‍ ഉച്ചത്തില്‍ വിളിച്ചു പറയുന്നത് എനിക്ക് കേള്‍‍ക്കാം. തണുപ്പ് അവനൊരു പ്രശ്നമേയല്ല. ഏതായാലും അവനിന്ന് നല്ല കച്ചവടം നടന്ന് ലക്ഷണമുണ്ട്. ഗോവിന്ദപുരിയില്‍ തട്ടുകടകള്‍ ധാരാളമുണ്ടെങ്കിലും ആ നേപ്പാളി പയ്യന്റെ തട്ടുകടയില്‍ മാത്രം എപ്പോഴും തിരക്കനുഭവപ്പെടുന്നതിന്റെ കാരണം അവന്റെ ചായയുടെ ഗുണം തന്നെയായിരുന്നു. ഞാനും അത് രുചിച്ചറിഞ്ഞിട്ടുള്ളതാണ്. ചായയ്ക്ക് രുചി കൂട്ടുവാന്‍ ചായയില്‍ അവന്‍ ചില പൊടികൈകള്‍ ചെയ്യാറുണ്ട്. ഏലയ്ക്കയും, ലേശം ഇഞ്ചിയും ചതച്ചിട്ട് അവനുണ്ടാ‍ക്കുന്ന ചായയുടെ രുചി ഒരു തവണ അറിഞ്ഞവര്‍ ഗോവിന്ദപുരിയിലെത്തിയാല്‍ അവന്റെ കൈകൊണ്ടുണ്ടാ‍ക്കിയ ഒരു കപ്പ് ചായ കുടിക്കാതെ പോകില്ല.

ഗോവിന്ദപുരിയില് ഞാനെത്തിയിട്ട് നാല് വര്‍ഷമായിരിക്കുന്നു. അന്നു മുതല്‍ അവനെ ഞാന്‍ കാണുന്നതാ‍ണ്. നല്ല സ്വഭാവമുള്ള പയ്യന്‍. എനിക്കവനെ പെരുത്തിഷ്ടമായിരുന്നു. പത്ത് പതിനഞ്ച് വയസേയുള്ളെങ്കിലും മറ്റുള്ള കുട്ടികളെപ്പോലെ കളിച്ച് നടക്കാതെ അവന്‍ അദ്ധ്വാനിച്ച് കാശുണ്ടാക്കുന്നത് കാണുമ്പോള്‍ എനിക്കവനോട് ബഹുമാനവും തോന്നിയിരുന്നു. എന്നെ ‘അരുണ്‍ സാബെ‘ന്നാണ്‍ ബഹുമാനത്തോടേ അവന്‍ വിളിക്കാറുള്ളത്.

“അരുണ്‍ സാബ് , മേരാ ഘര്‍ നേപ്പാള്‍ മേ ഏക് ഛോട്ടാ ഗാവ് മേ ഹേ..” ഒരിക്കല്‍ അവന്‍ തന്റെ കഥ എന്നോട് പറഞ്ഞിരുന്നു. നേപ്പാളിലെ ഒരു ഗ്രാമത്തിലാണ് അവന്റെ വീട്. അച്ഛന്‍ ചെറുപ്പത്തിലെ മരിച്ചു. അമ്മയും, ഒരു ചേച്ചിയും അടങ്ങുന്നതാണ് അവന്റെ കുടുംബം. മാവോയിസ്റ്റുകാരനായ ഒരു ജേഷ്ടനുണ്ടായിരുന്നു. മൂന്ന് കൊല്ലം മുമ്പ് പോലിസുകാരുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. മാവോയിസ്റ്റുകള്‍ പാവപ്പെട്ട കുടുംബങ്ങളിലെ കുട്ടികള്‍ തങ്ങളുടെ സംഘടനിയിലേക്ക് നിര്‍ബന്ധപൂര്‍വ്വം പിടിച്ചു കൊണ്ട് പോയി ചേര്‍ക്കാറുണ്ടെന്ന് അവനാണ് എന്നോട് പറഞ്ഞത്.

മാവോയിസ്റ്റ് സംഘടനയിലകപ്പെട്ടാല് ജീവിതത്തിലൊരിക്കലും രക്ഷപെടുവാനും കഴിയില്ല. ഒന്നുകില്‍ പോലീസുകാരുടെ കൈകൊണ്ടു മരിക്കും. രക്ഷപെടാന് ശ്രമിച്ചാല്‍ മാവോയിസ്റ്റുകള്‍ വകവരുത്തും. മാവോയിസ്റ്റുകള്‍ പിടികൂടുന്നതിന്‍ മുമ്പ് അമ്മയാണ് നിര്‍ബന്ധപൂര്‍വ്വം അവനെ ദില്ലിയിലേക്ക് പറഞ്ഞു വിട്ടത്.

ആദ്യമൊക്കെ ഒരുപാട് അലഞ്ഞു. കരോള്‍ ബാഗില്‍ ഒരു സേട്ടുവിന്റെ കടയില്‍ ആറ് മാസം ചുമട്ടുകാരനായി ജോലി ചെയ്തു. സേട്ടു ശരിക്ക് ശമ്പളം കൊടുക്കാത്തതുകൊണ്ട് അവിടെ നിന്നും വിട്ട് കപ്പലണ്ടി കച്ചവടം തുടങ്ങി. കപ്പലണ്ടി വറുത്ത് വഴിയോരത്തിലൂടെ വിറ്റു നടന്ന് കുറെ പൈസയുണ്ടാക്കി ഗോവിന്ദപുരിയില് ഒരു ചെറിയ തട്ടുകടയുണ്ടാക്കി. ഏതായാലും തട്ടുകട തുടങ്ങിയതില്‍ പിന്നെ മാസാമാസം നേപ്പാളിലേക്ക് ആയിരം രുപ അയച്ചു കഴിഞ്ഞ് കുറെ കാശ് അവന്‍ മിച്ചം വയക്കുവാനും അവന്‍ കഴിന്നുണ്ട്

“തീന്‍ ചാറ് സാല്‍ ക്ക് ബാദ് മേരാ ദീദിക്കോ അച്ചാ ഏക്ക് ലട്ക്കാ ദേഖ്നാ. ഹേ... ഇസലിയേ ഏക്ക്, ഏക്ക് പൈസാ മേ കട്ടാ കര്‍ക്കേ രക്കാ‍ ഹേ..” ഒരിക്കല്‍ അവന്‍ എന്നോട് പറഞ്ഞു

മൂന്ന് നാല്‍ വര്‍ഷം കഴിഞ്ഞ് അവന്റെ ചേച്ചിക്ക് ഒരു ചെറുക്കനെ കണ്ടെത്തി വിവാഹം ചെയ്തു കൊടുക്കുവാന്‍ ഉറുമ്പ് അരി ശേഖരിച്ചു വയ്ക്കുന്നതു പോലെ അവന്‍ ബാക്കി വരുന്ന കാശൊക്കെ ശേഖരിച്ചു വയ്ക്കുവാണത്രേ.. ചെറിയ കുട്ടിയാണെങ്കിലും എനിക്കവനില് നിന്ന് പഠിക്കുവാന്‍ ധാരാളമുണ്ടായിരുന്നും. അവന്റെ ഉത്തരവാദിത്വബോധം എനിക്കവനിലുള്ള ബഹുമാനത്തിന്റെ ആഴം കൂട്ടിയിരുന്നു.

ഈശ്വരാ, തണുപ്പിന്‍ ശക്തി പ്രാപിക്കുകയാണല്ലോ?
ഞാന്‍ ഗോവിന്ദപുരിയിലെ ഈ തണുപ്പുമായി മല്ലടിക്കുവാന്‍ തുടങ്ങിയിട്ട് അരമണിക്കൂര്‍ കഴിഞ്ഞിരിക്കുന്നു. കരോള്‍ ബാഗിലുള്ള എന്റെ സുഹ്യത്ത് ശ്യാംഗോപാലിന്റെ മകളുടെ ബര്‍ത്തഡെ പാര്‍ട്ടിയില്‍ പങ്കെടുത്ത് മടങ്ങി വരികയായിരുന്നു ഞാന്‍. വിവാഹം കഴിഞ്ഞ് നീണ്ട ഏഴ് വര്‍ഷത്തെ കാത്തിരിപ്പിനു ശേഷമാണ് ശ്യാംഗോപാലിനൊരു കുട്ടി പിറന്നത്. അന്ന് ഞങ്ങള്‍ സുഹ്യത്തുക്കള്‍ക്കും, മറ്റുള്ളവര്‍ക്കുമൊക്കെ കരോള്‍ബാഗിലെ മുന്തിയ ഹോട്ടലില്‍ വച്ച് അതിഗംഭീരന്‍ പാര്‍ട്ടിയാണ് ശ്യാം നല്‍കിയത്.

ഒന്നര ലക്ഷം രൂപയായിരുന്നു അന്നത്തെ ഹോട്ടല്‍ ബില്‍. ശ്യാമിന്റെ സ്വഭാവം അങ്ങനെയാണ്. പണം ചിലവഴിക്കുന്നതിന് ഒരു പിശുക്കും കാട്ടില്ല. “പണം ചിലവഴിക്കാനുള്ളതാണ്‍. അതു വരും പോകും..” അവന്‍ പലപ്പോഴും പറയാറുണ്ട്. ആവശ്യത്തിലധികം പണം കൈയ്യിലുള്ളവര്‍ക്കൊക്കെ ഇതുപോലുള്ള തത്വശാസ്ത്രം പറയാം. പക്ഷേ ഒരു നേരത്തെ ആഹാരത്തിന്‍ ബുദ്ധിമുട്ടുന്ന പ്രാരാബ്ദക്കാരനോ..?

ദില്ലിയിലെ പ്രമുഖ തുണിമില്ലുടമ നന്ദലാലിന്റെ ഏകമകനാണ് ശ്യാംഗോപാല്‍. വളരെക്കാലമായി ഞങ്ങള്‍ നല്ല സുഹ്യത്തുകളാണ്. മകളുടെ ബര്‍ത്തഡെ പാര്‍ട്ടിക്ക് ഒരാഴ്ച മുമ്പെ ശ്യാം എന്റെ വീട്ടില്‍ വന്ന് എന്നെ മാത്രമല്ല നിമ്മുവിനെയും, എന്റെ മകനെയും ക്ഷണിച്ചിരുന്നു. പക്ഷെ മൂന്നില്‍ പഠിക്കുന്ന രാഹുലിന് ‘എക്സാ’ മായതുകൊണ്ട് ഒടുവില്‍ ഞാന്‍ മാത്രം ശ്യാമിന്റെ മകളുടെ ബര്‍ത്തഡെയ്ക്ക് പോകേണ്ടി വന്നു. ഏതായാലും ഈ കൊടും തണുപ്പത്ത് നിമ്മുവും, മോനും കൂടെയില്ലാഞ്ഞത് ഭാഗ്യമായെന്ന് എനിക്ക് തോന്നി.

രാഹുലിന് തണുപ്പൊന്നും ഒരു പ്രശ്നമേയല്ല. പക്ഷേ നിമ്മുവിന് തണുത്ത കാറ്റേറ്റാല്‍ മാത്രം മതി. അപ്പോള്‍ തുടങ്ങും തുമ്മലും, ജലദോഷവും.. നാലു വര്‍ഷമായി തന്നോടൊപ്പം ദില്ലിയില്‍ താമസിക്കുകയാണവള്‍.. പക്ഷേ പറഞ്ഞിട്ടെന്താ കാര്യം. ദില്ലിയിലെ കാലാവസ്ഥയുമായി പൊരുത്തപ്പെടാന്‍ അവള്‍ക്കിനിയും കഴിഞ്ഞിട്ടില്ല.


ഞാന്‍ വാച്ചില്‍ നോക്കി.
സമയം പതിനൊന്നു മണി കഴിഞ്ഞിരിക്കുന്നു. നിമ്മുവും മോനും ഇപ്പോള്‍ ഉറങ്ങിയിട്ടുണ്ടാവും. ഞാന്‍ കരോള്‍ബാഗില്‍ നിന്ന് മടങ്ങിയെത്താന്‍ വൈകുമെന്ന് നിമ്മുവിനറിയാം. ഏതായാലും നിമ്മുവിനും, മോനും കൂട്ടാ‍യി ഫോര്‍ത്ത് ഫ്ലോറിലെ ‘മുബൈ’ക്കാരന്‍ ആര്‍ക്കിടെക്ക് വര്‍മ്മസാറിന്റെ അമ്മയുള്ളത് നന്നായി. പട്ടണത്തില്‍ ജനിച്ചു വളര്‍ന്ന കുട്ടിയാണെന്ന് പറഞ്ഞിട്ടെന്താ കാര്യം, രാത്രിയായാല്‍ നിമ്മുവിന്‍ ഭയങ്കര പേടിയാണ്. ഫളാറ്റിലുള്ളവരൊക്കെ നല്ല സഹകരണമുള്ളവരാണ്. പക്ഷേ വര്‍മ്മ സാറിന്റെ അമ്മയൊഴിച്ചാല്‍ നിമ്മുവിന്‍ മറ്റാരോടും വലിയ അടുപ്പമില്ല.

തേര്‍ഡ് ഫളോറില്‍ രണ്ട് മലയാളീ കുടുംബമുണ്ട്. റൂം നമ്പര്‍ ഫിഫ്റ്റീനില്‍ ചെങ്ങന്നൂര്‍ക്കാരന്‍ തോമസും കുടുംബവും, സെവന്റീനിലാണെങ്കില്‍ പെരുമ്പാവൂര്‍ക്കാരന്‍ ഹരിനായരും കുടുംബവും. മിസിസ് ഹരിനായര്‍ക്കും, മക്കള്‍ക്കും എന്റെ മകന്‍ രാഹുലിനെ വലിയ ജീവനാണ്. അവധി ദിവസങ്ങളില്‍ ഹരിനായരുടെ കുട്ടികള്‍ രാഹുലിനൊടൊപ്പം കളിക്കുവാന്‍ വരും. മിസസ് ഹരിനായരാണെങ്കില്‍‍ മികച്ച ഒരു നര്‍ത്തകിയാണ്. ഹരിനായരുടെ മകള്‍ കാര്‍ത്തിക ഒമ്പതാം ക്ലാസിലാണ്‍ പഠിക്കുന്നത്. അമ്മയെപ്പോലെ മകള്‍ക്കുമുണ്ട് ന്യത്തത്തില്‍ കമ്പം. മകന്‍ കാര്‍ത്തികിന് എന്റെ മകന്‍ രാഹുലിന്റെ പ്രായവും. ക്രിക്കറ്റിനോടാണ് കാര്‍ത്തിക്കിന്‍ താല്പര്യം. ക്രിക്കറ്റ് താരങ്ങളോടുള്ള ആരാധന മൂത്ത് വിടിന്റെ ചുവരിലെല്ലാം ക്രിക്കറ്റ് താരങ്ങളുടെ ഫോട്ടോ ഒട്ടിച്ചു വച്ച് വ്യത്തി കേടാക്കിയിരുക്കുകയാണവന്‍. ഏഴു വയസ്സുകാരനായ കാര്‍ത്തിക്കിന് അറിയാത്ത ക്രിക്കറ്റ് താരങ്ങളുടെ പേര്‍ ചുരുക്കമാണ്.

വര്‍മ്മ സാറിന്റെ അമ്മയെ ദാദിയെന്നാണ് ഞങ്ങള്‍ വിളിക്കുക. ദാദിക്കാണെങ്കില്‍ നിമ്മുവിനെ വല്യഷ്ടമാണ്. നിമ്മുവിനും….. മരിച്ചുപോയ തന്റെ കൊച്ചുമകളുടെ ഛായയാണ് നിമ്മുവിനെന്ന് ദാദി പലപ്പോഴും പറയാറുണ്ട്. ഏതായാലും ദാദിയോടൊപ്പം കൂടിയതിനു ശേഷമാണ് നിമ്മു ഹിന്ദി കുറച്ചെങ്കിലും സംസാരിക്കുവാന്‍ പഠിച്ചത്. ഓഫീസില്‍ നല്ല തിരക്കുള്ള ദിവസങ്ങളില്‍ ഞാന്‍ റൂമിലെത്തുന്നത് വളരെ വൈകിയായിരുക്കും. അപ്പോഴൊക്കെ നിമ്മുവിനും മോനും കൂട്ടായി ഞാന്‍ മടങ്ങിവരുന്നതുവരെ ദാദിയുള്ളത് എന്നെ സംബന്ധിച്ചിടത്തോളം വളരെ ആശ്വാസകരമാണ്.

തണുപ്പ് ശരീരത്തില്‍ അരിച്ചിറങ്ങുകയാണ്.
ഞാന്‍ റോഡ് മുറിച്ചു കടന്ന് തട്ടുകടക്കാരന്‍ നേപ്പാളി പയ്യന്റെ കടയില്‍ നിന്ന് ഒരു സിഗരട്ട് വാങ്ങി വലിച്ചു. ഗോവിന്ദപുരിയില്‍ നിന്ന് വെറും അരമണിക്കൂര്‍ നടന്നാല്‍ സെവന്ത് സ്ട്രീറ്റിലുള്ള എന്റെ റൂമിലെത്താം. പക്ഷേ മരം കോച്ചുന്ന ഈ തണുപ്പത്ത് നടന്നു പോകുവാന്‍ വളരെ ബുദ്ധിമുട്ടാണ്. ഇപ്പോള്‍ തന്നെ കാലുകള്‍ രണ്ടും തണുത്ത് മരവിച്ചിരിക്കുകയാണ്. പകലാണെങ്കില്‍ ഓട്ടോ റിക്ഷക്കാരന്‍ പതിനഞ്ച് രൂപ കൊടുത്താല്‍ സെവന്ത് സ്ട്രീറ്റിലിറങ്ങാം. പക്ഷേ രാത്രിയായല്‍ അവര്‍ക്ക് തോന്നുന്ന കൂലിയാണ് ചോദിക്കുക. സൈക്കിള്‍ റിക്ഷയാണെങ്കില്‍ ഏഴോ എട്ടോ രൂപയിലൊതുക്കാം.

“അരുണ്‍ വൈ ഡോണ്ട് യു ബൈ എ കാര്‍..? ദൈവാനുഗ്രഹം കൊണ്ട് തനിക്കിപ്പോള്‍ നല്ല ശമ്പളമുണ്ട്.. ബാങ്കിലെ കാശ് തികയില്ലെങ്കില്‍ ബോസിനോട് ചോദിച്ചാല്‍ എത്ര രൂപ വേണമെങ്കിലും തനിക്ക് ലോണ് കിട്ടും.. അല്ലാതെ എന്നുമിങ്ങനെ ബസിലെ ഉന്തും, തള്ളും സഹിച്ച് ഓഫീസില്‍ വരുന്നതെന്തിനാ…" പേഴ്സണല്‍ ഡിപ്പാര്‍ട്ടുമെന്റിലെ സുരേഷ് റാവു എന്നോട് പറയാറുണ്ട്.

റാവു പറയുന്നതിലും കാര്യമുണ്ട്. ഓഫീസിലുള്ളവര്‍ക്കൊക്കെ സ്വന്തമായി വാഹനമുള്ളവരാണ്. എനിക്കുമൊരു കാറ് വാങ്ങാന്‍ പണമില്ലാഞ്ഞിട്ടല്ല. പക്ഷേ നിമ്മു സമ്മതിക്കേണ്ടേ. ദില്ലിയിലെ തിരക്കേറിയ റോഡുകളില്‍ അപകടം പതിയിരിപ്പുണ്ടെന്ന ഭയമാണവള്‍ക്ക്. നിമ്മുവിനെപ്പോലുള്ള ഭാര്യമാര്‍‍ ഇങ്ങനെ ഭയന്നാല്‍ എന്നെപ്പോലുള്ള ഭര്‍ത്താക്കന്മാരുടെ ഗതി കഷ്ടം തന്നെ

“ഭായ് സാബ്..” വിജയ് സെയിത്സി’ ന്റെ മുന്നില്‍ കണ്ട ഓട്ടോക്കാരനെ ഞാന്‍ കൈവീശി വിളിച്ചു. അയാള്‍ പെട്ടന്ന് ഓട്ടോ സ്റ്റാര്‍ടാക്കി എന്റെ അരികിലെത്തി. “എവിടെ പോകണം..” അയാള്‍ ഹിന്ദിയില്‍ എന്നോട് ചോദിച്ചു.

“ സെവന്ത് സ്ടീറ്റില്‍..” ഞാന്‍ സ്ഥലം പറഞ്ഞു കൊടുത്തു. “മുപ്പത് രൂപയാകും..” അയാള്‍ പറഞ്ഞു. "അത് തീരെ കുറഞ്ഞുപോയല്ലോ.. ഒരമ്പത് രൂപ ചോദിക്കാമായിരുന്നല്ലോ..” എനിക്ക് വല്ലാതെ ദേഷ്യം വന്നു. "ഈ പാതിരാത്രിയില്‍ മുപ്പത് രുപയില്‍ കുറഞ്ഞ് ഇവിടെ നിന്ന് ഓട്ടോ കിട്ടുമോന്ന് ശ്രമിച്ചു നോക്ക്… “ ഓട്ടോക്കാരന്‍ വെല്ലുവിളിക്കുമ്പോലെ പറഞ്ഞു. അയാള്‍ പറഞ്ഞത് ശരിയാണെന്ന് എനിക്ക് പിന്നീട് മനസ്സിലായി. ഈ കൊടും തണുപ്പത്ത് നടന്ന് പോകേണ്ട് ഗതികേടു വന്നാലും ഓട്ടോക്കാരന്‍ മുപ്പത് രൂപ കൊടുക്കില്ലെന്ന് ഞാന്‍ തീരുമാനിച്ചു.

നഗരം വിജനമാവുകയാണ്.
ഞാന്‍ വീണ്ടും ഒരു സിഗരറ്റിന്‍ തീ കത്തിച്ചു. സിഗരറ്റിന്റെ പുക ആഞ്ഞ് വലിച്ചു കൊണ്ട് മുന്നോട്ട് നടന്നു, ‘കിഷോര്‍ സ്വീറ്റ് ഹൌസിനപ്പുറത്തുള്ള കാറ്റാടി മരച്ചുവട്ടില്‍ അരവിന്ദ് ആന്‍ഡ് സണ്‍സ് കമ്പനിയില്‍ നിന്നും ചരക്കെടുക്കുവാന്‍ ഊഴം കാത്തു കിടക്കുന്ന ട്രെയിലര്‍ ഡ്രൈവര്‍മാര്‍ ചുള്ളിക്കമ്പുകള്‍ കത്തിച്ച് തീ കായുന്നുണ്ടായിരുന്നു. അവര്‍ ഹുക്ക വലിക്കുന്നതിന്റെ ശബ്ദം എനിക്ക് നന്നായി കേള്‍ക്കുവാന്‍ കഴിയും. ഒന്നു രണ്ടു ചുവടുകള്‍ വച്ചപ്പോഴാണ്‍ വ്യദ്ധനായ ആ സൈക്കിള്‍ റിക്ഷക്കാരനെ ഞാന്‍ കണ്ടത്.

“എങ്ങോട്ടു പോകാനാ..” വിറപൂണ്ട ശബ്ദത്തില്‍ അയാള്‍ എന്നോട് ചോദിച്ചു. ഞാന്‍ അയാളെ മിഴിച്ചു നോക്കുകയായിരുന്നു. അയാള്‍ക്ക് ഏതാണ്ട് എഴുപത് വയസ്സു പ്രായം വരും. അയാളുടെ മെലിഞ്ഞ ശരീരത്തിന്‍ തണുപ്പേല്‍ക്കുവാനുള്ള ശക്തി തീരെയില്ലായിരുന്നു. മുഷിഞ്ഞ് കീറിയ സ്വെറ്ററും അതിന്‍ മേല്‍ ഷാളും പുതച്ചിട്ടുണ്ടെങ്കിലും തണുപ്പ് കൊണ്ട് അയാള്‍ നന്നായി വിറയ്ക്കുന്നുണ്ടായിരുന്നു. മെലിഞ്ഞ ശരീരവും, നീണ്ടു വളര്‍ന്ന് ചെമ്പിച്ച താടിരോമങ്ങളുമുള്ള അയാളെ മുമ്പെങ്ങും ഗോവിന്ദപുരിയില്‍ ഞാന്‍ കണ്ടിട്ടില്ലായിരുന്നു. ഒരു പക്ഷേ എന്റെ ശ്രദ്ധക്കുറവു കൊണ്ടായിരിക്കാം.

‘എങ്ങോട്ട് പോകാനാ..” റിക്ഷകാരന്‍ ചോദ്യം ആവര്‍ത്തിച്ചു. നിവര്‍ന്ന് നില്‍ക്കുവാന്‍ പോലും കെല്‍പ്പില്ലാത്ത ഇയാള്‍ക്കെങ്ങനെ സൈക്കിള്‍ റിക്ഷ ചവിട്ടുവാന്‍ കഴിയും..’ എന്റെ ചിന്ത അതായിരുന്നു. “എവിടെ പോകണമെന്ന് പറഞ്ഞാല്‍ മതി… ഞാന്‍ കൊണ്ടാക്കാം. ഇഷ്ടമുള്ള കൂലി തന്നാലും മതി” റിക്ഷക്കാരന്‍ വ്യദധന്‍ എന്നോട് പറഞ്ഞു. മനസ്സില്ലാമനസ്സോടെയാണ് ഞാന്‍ അയാളുടെ പഴഞ്ചന്‍ റിക്ഷയില്‍ ഞാന്‍ കയറിയത്. എനിക്ക് പോകേണ്ട വഴി ഞാനയാള്‍ക്ക് പറഞ്ഞു കൊടുത്തു. അയാള്‍ വളരെ പ്രയാസപ്പെട്ടാണ് സെക്കിള്‍ റിക്ഷ ചവിട്ടിയത്. ഏതാണ്ട് പാതി വഴിയിലെത്തിയപ്പോഴേക്കും അയാള്‍ വല്ലാതെ കിതയ്ക്കുവാനും. ചുമയ്ക്കുവാനും തുടങ്ങിയിരുന്നു. സൈക്കിള്‍ റിക്ഷയുടെ ഹാന്‍ഡില്‍ നിയന്ത്രിക്കുവാന്‍ പലപ്പോഴും അയാള്‍ നന്നെ പാടു പെടുന്നുണ്ടായിരുന്നു. ഒടുവില്‍ വഴിയോരത്ത് ചുമച്ച് ക്ഷീണിതനായി അയാള്‍ സൈക്കിള്‍ റിക്ഷ നിര്‍ത്തി.

“ഈ നശിച്ച വലിവും, ചുമയും എന്റെ ജീവനും കൊണ്ട് പോകൂന്നാ തോന്നുന്നെ..” ചുമയ്ക്കുന്നതിനിടയില്‍ അയാള്‍ ആരെയെന്നില്ലാതെ കുറ്റപ്പെടുത്തുന്നുണ്ടായിരുന്നു. അയാളുടെ റിക്ഷയില്‍ കയറാന്‍ തോന്നിയ നിമിഷത്തെ സ്വയം ശപിക്കുകയായിരുന്നു ഞാന്‍..

“നിങ്ങള്‍ക്ക് വയ്യെങ്കില്‍ ഇപ്പണിക്ക് തുനിയരുത്. മറ്റുള്ളോരെ വെറുതെ ശല്യപ്പെടുത്താനിറങ്ങിയിരിക്കുന്നു.” ദേഷ്യമടക്കുവാനാവാനെ ഞാന്‍ റിക്ഷയില്‍ നിന്നും ചാടിയിറങ്ങി “പോകരുത് സാബ്..” വേഗം അയാളെന്റെ കൈയ്യില്‍ പിടിച്ചു. അയാളുടെ കൈകള്‍ തട്ടിമാറ്റിക്കൊണ്ട് മുന്നോട്ട് പോകുവാന്‍ എനിക്ക് കഴിഞ്ഞില്ല. അയാളുടെ മുഖത്തെ നിസ്സഹായത അത്രമേല്‍ എന്നെ വേദനിപ്പിച്ചിരുന്നു. മനസ്സില്ലാമനസ്സോടെ വീണ്ടും ഞാന്‍ റിക്ഷയില്‍ കയറിയിരുന്നു. സൈക്കിള്‍ റിക്ഷ ചവിട്ടുന്നതിനിടയില്‍ എന്നെ ഭയന്ന് ചുമ കടിച്ചമര്ത്താന്‍ അയാള്‍ വല്ലാതെ പാടുപെടുന്നുണ്ടായിരുന്നു...

ഇത്രേം അവശനും, വ്യദ്ധനുമായ ഇയാളെന്തിനാണ്‍ ഈ ജോലി ചെയ്യുന്നത്’ ഞാന്‍ ചിന്തിച്ചു. അയാളോട് എന്തൊക്കെയോ ചോദിക്കണമെന്ന് എനിക്കു തോന്നി. അപ്പോഴേക്കും ഞാന്‍ സെവന്ത് സ്ട്രീറ്റിലെ എന്റെ ഫളാറ്റിനു മുന്നിലെത്തിച്ചേര്‍ന്നിരുന്നു. ഞാന്‍ നല്‍കിയ പത്തു രൂപ നിവര്‍ത്തി നോക്കാതെ അയാള്‍ കീശയിലിട്ടു.

“ബുദ്ധിമുട്ടിച്ചതില്‍ ക്ഷമിക്കണം.. ജീവിക്കാന്‍ മറ്റൊരു വഴിയുമില്ലാഞ്ഞിട്ടാ വയ്യെങ്കിലും ഇപ്പണി ചെയ്യുന്നത്..” വല്ലാതെ കിതയ്ക്കുന്നതിനിടയില്‍ അയാള്‍ എന്നോട് പറഞ്ഞു. ഞാന്‍ എന്തെങ്കിലും ചോദിക്കുന്നതിന്‍ മുമ്പെ അയാള്‍ മൂടല്‍ മഞ്ഞില്‍ മറഞ്ഞു കഴിഞ്ഞിരുന്നു. “പാവം മനുഷ്യന്..” തേര്‍ഡ് ഫളോറിലെ പതിനൊന്നാം നമ്പര്‍ റൂമിലേക്കുള്ള കോണിപ്പടികള്‍ കയറുമ്പോഴും ആ റിക്ഷക്കരെനെക്കുറിച്ചായിരുന്നു ഞാന്‍ ചിന്തിച്ചത്.

പതിനൊന്നാം നമ്പര്‍ മുറിയുടെ മുന്നിലെത്തിയ ഞാന്‍ കോളിംങ് ബെല്ലില്‍ വിരലമര്‍ത്തിയപ്പോള്‍ അകത്ത് നിമ്മു ‘അരുണേട്ടനാണോന്ന്..’ ചോദിക്കുന്നത് ഞാന്‍ കേട്ടു. ‘ഇവളുറങ്ങിയില്ലേ..” ഞാന്‍ സ്വയം ചോദിച്ചു. “അരുണ്‍..” നിമ്മുവിന്റെ ചോദ്യത്തിന്‍ ഉത്തരം നല്‍കാന്‍ വൈകിയപ്പോള്‍ അകത്ത് നിന്നും അവള്‍ വിളിച്ചു. “ഞാനാ മോളേ.., വാതില്‍ തുറക്ക്…” എന്റെ ശബ്ദം നിമ്മു തിരിച്ചറിഞ്ഞു. അവള്‍ വാതില്‍ തുറന്നു.

“എന്താ ഉറങ്ങിയില്ലേ..” വാതിലടയ്ക്കുന്നതിനിടയില്‍ ഞാന്‍ നിമ്മുവിനോട് ചോദിച്ചു. “ഇല്ല. തിരിഞ്ഞും, മറിഞ്ഞും കിടന്നിട്ട് ഉറക്കം വന്നില്ല“ നിമ്മു പറഞ്ഞു. “പത്തുമണി വരെ രാഹുലിനെ പഠിപ്പിക്കുകയായിരുന്നു. ഉറക്കം വന്നപ്പോള് അവന്‍ പോയി കിടന്നു. ഞാനും ‘ദാദി’യും കുറെ നേരം സംസാരിച്ചിരുന്നു. സംസാരിക്കുന്നതിനിടയിലാ ദാദി ഉറങ്ങിപ്പോയത്.. ഒടുവില്‍ ഞാനും കിടന്നു. പക്ഷേ ഉറക്കം വരേണ്ട്. വെറുതെ കണ്ണടച്ചു കിടക്കുകയാ‍യിരുന്നു..”

ബാത്ത്റൂമിലെ ഇളം ചൂടുള്ള വെള്ളത്തില്‍ കുളിച്ചപ്പോള്‍ മനസ്സിനും, ശരീരത്തിനും എന്തെന്നില്ലാത്ത ഉത്മേഷം ലഭിച്ചതുപോലെ തോന്നി. ഉറങ്ങുവാന്‍ കിടന്നപ്പോള്‍ നിമ്മു എന്തൊക്കെയോ ചോദിക്കുന്നുണ്ടായിരുന്നു. അവളുടെ ചോദ്യങ്ങള്‍ക്ക് എന്താണ്‍ മറുപടി നല്‍കിയെന്നു പോലുമറിയില്ല. ഒടുവില്‍ ഒരു പൂച്ചക്കുഞ്ഞിനെപ്പോലെ അവള്‍ എന്നോട് പറ്റിച്ചേര്‍ന്ന് കിടന്നുറങ്ങി. എന്റെ മനസ്സു നിറയെ ആ സൈക്കിള്‍ റിക്ഷക്കാരന്റെ മുഖമായിരുന്നു. ‘പാവം മനുഷ്യന്‍..’ എന്റെ ഹ്യദയം മന്ത്രിച്ചു. ‘ നാളെ ഓഫീസില്‍ പോകുമ്പോല്‍ ഗോവിന്ദപുരിയില്‍ വച്ച് അയാളെ കാണണം. അയാളോട് ദേഷ്യപ്പെട്ടതിന്‍ മാപ്പു പറയണം. കഴിയുമെങ്കില്‍ കുറച്ചു പണം കൊടുത്ത് അയാളെ സഹായിക്കുകയും ചെയ്യാം..’ അങ്ങനെയൊരു തീരുമാനമെടുത്തശേഷമാണ് ഞാനുറങ്ങിയത്..

അടുത്ത ദിവസം കരോള്‍ബാഗിലുള്ള എന്റെ ഓഫീസിലേക്ക് പോയപ്പോഴും, വൈകിട്ട് മടങ്ങി വന്നപ്പോഴും ഗോവിന്ദപുരിയില്‍ ആ റിക്ഷക്കാരനെ മാത്രം ഞാന്‍ കണ്ടില്ല. ആരോടെങ്കിലും ചോദിക്കാമെന്ന് വച്ചാല്‍ അയാളുടെ പേരോ, വിലാസമോ എനിക്കറിയില്ല. തൊട്ടടുത്ത രണ്ടു ദിവസങ്ങളിലും ഗോവിന്ദപുരിയില്‍ അയാളെ കാണാതായപ്പോഴാണ്‍ ഒടുവില്‍ രണ്ടും കല്പിച്ച് തട്ടുകടക്കാരന്‍ പയ്യനോട് ഞാന്‍ അന്വേഷിച്ചത്.

“അയാള്‍ മരിച്ചുപോയി സാബ്.” അവന്‍ പറഞ്ഞത് എനിക്ക് വിശ്വസിക്കുവാന്‍ കഴിഞ്ഞില്ല. ഗോവിന്ദപുരിയിലെ മഞ്ഞ് എന്റെ കണ്ണുകളില്‍ നിറയുന്നതുപോലെ എനിക്ക് തോന്നി. ‘നീ പറയുന്നത് സത്യമാണോ..” ഞാന്‍ ചോദിച്ചു.

“സത്യമാണ്‍ സാബ്..” മിനിയാന്ന് രാത്രിയിലായിരുന്നു..” നിറഞ്ഞ കണ്ണുകള്‍ തുടച്ചുകൊണ്ട് അവന്‍ പറഞ്ഞു. “ആരുമില്ലാത്ത ആ പാവം മനുഷ്യനെ ഞാനീ ഗോവിന്ദപുരിയില്‍ വന്നപ്പോള്‍ മുതലറിയാം… ഒരു പക്ഷേ അയാളെ മനസ്സിലാക്കിയ ഗോവിന്ദപുരിയിലെ ഏകവ്യക്തി ഞാനായിരിക്കും…. വര്‍ഷങ്ങളായി സൈക്കിള് റിക്ഷയുമായി അയാളി ഗോവിന്ദപുരിയിലുണ്ട്… അയാള്‍ നല്ല ആരോഗ്യമുള്ള കാലത്ത് ഗോവിന്ദപുരിക്ക് അയാളെ ആവശ്യമായിരുന്നു…. എന്നാല്‍ പ്രായവും ചെന്ന് രോഗങ്ങള്‍ പിടികൂടിയതോടു കൂടി അയാളി നഗരത്തിന്റെ ഭാഗമല്ലാതെയായി…. നല്ല ആരോഗ്യമുള്ള ചെറുപ്പക്കാര്‍ ഇവിടെയുള്ളപ്പോള്‍ കൂലി കുറച്ചു ചോദിച്ചാലും വ്യദധനായ അയാളുടെ റിക്ഷയില്‍ ആരും കയറില്ല…. പട്ടിണിയും, രോഗവും പേറി തന്റെ പഴഞ്ചന്‍ റിക്ഷയുമായി അയാളീ നഗരത്തില്‍ ചുമച്ചും, കിതച്ചും സ്വയം ശപിച്ച് ജീവിക്കുകയായിരുന്നു… ഇടയ്ക്ക് എന്റെ തട്ടുകടയില്‍ വരുമ്പോള്‍ ഞാന്‍ ചായയോ, റൊട്ടിയോ കൊടുക്കും…”

“മിനിയാന്ന് പാതിരാത്രിയായപ്പോള്‍ അയാള്‍ എന്റെയീ കടയിലെത്തി. അന്നയാള്‍ വളരെ ക്ഷീണിതനായിരുന്നു…” നേപ്പാളി പയ്യന്റെ തൊണ്ടയിടറുന്നത് ഞാന്‍ കണ്ടു. അവന്‍ ഒരു നിമിഷം നിര്‍ത്തി. പിന്നെ നിറഞ്ഞ കണ്ണുനീര്‍ തുടച്ചുകൊണ്ട് തുടര്‍ന്നു.

“ഈ ജന്മത്തില്‍ വീട്ടുവാന്‍ ഒരുപാട് കടപ്പാട് നിന്നോടെനിക്കുണ്ട് മോനേ.. അടുത്തൊരു ജന്മമുണ്ടെങ്കില്‍ ഞാനതെല്ലാം വീട്ടിക്കൊള്ളാം’ മെന്നു പറഞ്ഞ് കീശയില്‍ നിന്ന് പത്തു രൂപ എനിക്ക് നല്കിക്കൊണ്ട് അയാള്‍ പോയതാണ്.. നേരം പുലര്ന്നപ്പോള്‍ കണ്ടത്, ദാ അവിടെ റോഡരികില്‍ അയാള്‍ മരിച്ചു കിടക്കുന്നതാണ്.. ആരുമില്ലാത്ത ആളായതുകൊണ്ട് പോലീസുകാര്‍ രാവിലെ തന്നെ ശവം ശ്മശാനത്തിലേക്ക് കൊണ്ടുപോവുകയായിരുന്നു..” അത്രയും പറഞ്ഞ് നേപ്പാളി പയ്യന്‍ തേങ്ങിക്കരഞ്ഞു….

രാത്രിയാവുകയാണ്....
എനിക്ക് ചുറ്റും ഇരുട്ടും, മൂടല്‍മഞ്ഞും വ്യാപിക്കുകയാണ്. ഇരുട്ടിനും, മൂടല്‍മഞ്ഞിനും അപ്പുറത്തെവിടെയോ ആ സൈക്കിള്‍ റിക്ഷക്കാരന്‍ ഉച്ചത്തില്‍ ചുമയക്കുകയും, കിതയ്ക്കുകയും ചെയ്യുന്നത്‍ എനിക്ക് കേള്‍ക്കാം. അതെന്റെ കാതുകളില്‍ ഇടിമുഴക്കമായി തീരുന്നത് അപ്പോള്‍ ഭയത്തോടെ തിരിച്ചറിയുകയായിരുന്നു ഞാന്‍…

Thursday, February 12, 2009

പിഴച്ചവള്‍

ദുബായില്‍ നിന്ന് കഴിഞ്ഞ ആഴ്ചയാണ്‍ രണ്ടു മാസത്തെ അവധിക്ക് ഞാന്‍ നാട്ടിലെത്തിയത്. ഇത്തവണ എന്നെക്കൊണ്ട് പെണ്ണു കെട്ടിക്കാതെ അപ്പച്ചനും, അമ്മച്ചിയും അടങ്ങുകയില്ല എന്ന വാശിയിലായിരുന്നു. ഇരുപത്തിയാറ് വയസ്സു കഴിഞ്ഞ എനിക്ക് കല്യാണ പ്രായം കഴിഞ്ഞിരിക്കുന്നു എന്നായിരുന്നു അപ്പച്ചന്റെയും, അമ്മച്ചിയുടെയും വാദം.

നാട്ടിലെത്തി പഴയ കൂട്ടുകാ‍രോടൊപ്പം വാ‍യനശാലയില്‍ സൊറ പറഞ്ഞിരുക്കുമ്പോഴാണ്‍ വായനശാലയുടെ എതിര്‍ വശത്തുള്ള ബസ് സ്റ്റോപ്പില്‍ സുന്ദരിയായൊരു പെണ്‍കുട്ടി ബസ്സു കാത്തു നില്‍ക്കുന്നത് ഞാന്‍ കണ്ടത്. ‘ഇതാരപ്പാ..” മുമ്പെങ്ങും ഇതു പോലൊരു സുന്ദരിയെ ഞാന്‍ കണ്ടിട്ടില്ലാത്തതു കൊണ്ടായിക്കാം അവളുടെ മുഖത്തു നിന്ന് കണ്ണെടുക്കുവാന്‍ എനിക്ക് കഴിഞ്ഞില്ല. “കെട്ടുവാണെങ്കില്‍ ഇതുപോലൊന്നിനെ കെട്ടണം" ഞാന്‍ മനസില്‍ ചിന്തിച്ചു. അവളുടെ സൌന്ദര്യം അത്രയ്ക്ക് എന്നെ മത്തു പിടിപ്പിച്ചു കഴിഞ്ഞിരുന്നു എന്നതാണ്‍ സത്യം.

വെളുത്തു മെലിഞ്ഞ് പൂച്ചക്കണ്ണുകളുള്ള സുന്ദരിയായ അവളെ കണ്ടാല്‍ ആരും ഒന്നു നോക്കി നിന്നു പോകും. കണ്ടാല്‍ പതിനാറ് വയസ്സു തോന്നിക്കുമെങ്കിലും, എതാണ്ട് ഇരുപത് വയസ്സിന്റെ ശരീര വളര്‍ച്ച അവള്‍ക്കുണ്ടായിരുന്നു. നീണ്ട വളര്‍ന്ന സുന്ദരമായ അവളുടെ മുടിയും, വലിയ കണ്ണുകളും ഗോതമ്പുമണിയുടെ നിറവുമുള്ള വടിവൊത്ത ശരീരവും ആരെയാണ്‍ മത്തു പിടിപ്പിക്കാത്തത്?

"ഇവളേതാടാ..” ഞാന്‍ അടുത്തിരുന്ന സുരേഷിനോട് ചോദിച്ചു. “നിനക്കവളെ അറിയില്ലേടാ.. ഇത് നമ്മുടെ പഴയ വെടിയുണ്ടല്ലോ.. കുഞ്ഞൂഞ്ഞമ്മ.. അവളുടെ മോളാ., മേരീന്നാ ഇവളുടെ പേര്‍." കുഞ്ഞൂഞ്ഞമ്മയെയും, കുഞ്ഞൂഞ്ഞമ്മയുടെ ശരീരത്തിന്റെ ചൂടും അറിയാത്ത ചെറുപ്പക്കാര്‍ നാട്ടില്‍ നന്നെ കുറവായിരുന്നു. നാട്ടിലെ ചെറുപ്പക്കാരുടെ ഡ്രൈവിങ്ങ് സ്കൂളെന്നായിരുന്നു പൊതുവെ കുഞ്ഞൂഞ്ഞമ്മ അറിയപ്പെട്ടിരുന്നത്. കുഞ്ഞൂഞ്ഞമ്മയ്ക്ക് ഇത്ര സുന്ദരിയായൊരു മകളുണ്ടെന്ന അറിവ് എനിക്കാദ്യമായിരുന്നു.

“ടാ ഇവള്‍ തിരുവല്ലായിലുള്ള കുഞ്ഞൂഞ്ഞമ്മയുടെ അങ്ങളയുടെ വീട്ടില്‍ നിന്നാ പത്താം ക്ലാസ് വരെ പഠിച്ചത്. കഴിഞ്ഞ വര്‍ഷം അവിടെതോ ചെറുക്കനുമായിട്ട് ചുറ്റിക്കളിയുണ്ടാക്കിയപ്പോഴാണ്‍ കുഞ്ഞൂഞ്ഞമ്മ ഇവളെ ഇങ്ങോട്ട് കെട്ടിയെടുത്തത്. പിന്നെ കുഞ്ഞൂഞ്ഞമ്മയ്ക്ക് പഴേ പോലൊന്നും വയ്യടേ..അവര്‍ക്ക് വയ്യെങ്കിലെന്താ മോളൊരു അടിപൊളി ചരക്കല്ലേ.. അരാടാ അവളേ കണ്ടാല്‍ വീഴാത്തത്..” സുരേഷിന്റെ വാക്കുകള്‍ എന്തു കൊണ്ടോ വിശ്വസിക്കുവാന്‍ എനിക്കു കഴിഞ്ഞില്ല. കാരണം അവളുടെ മുഖം കണ്ടാലറിയാം‍ അവളൊരു പിഴച്ച പെണ്ണല്ലന്ന്.... അത്രയ്ക്ക് ശാലീനതയായിരുന്നു അവളുടെ മുഖത്ത് ഞാന്‍ കണ്ടത്.

“എന്താടാ ഒരു കൈ നോക്കുന്നോ..?” സുരേഷ് ചോദിച്ചു. “അവള്‍ തള്ളേപ്പോലെ ആപ്പ ഊപ്പ പരിപാടിക്കൊന്നും പോവില്ല. ആയിരങ്ങള്‍ എറിഞ്ഞു കൊടുത്താല്‍ പുഷ്പം പോലെ അവളെ വീഴ്ത്താം..” . “ഒന്നു പോടാ, ആ മുഖം കണ്ടാലറിയാമെടാ, അവളൊരു പാവം പെണ്ണാണെന്ന്.. നിന്നെ എനിക്ക് വിശ്വസിക്കുവാന്‍ തോന്നുന്നില്ല.“ ഞാന്‍ പറഞ്ഞു. “പിന്നെ. നിനക്ക് രണ്ട് കോപ്പറിയാം..“ ലോനപ്പന്‍ സുരേഷിനെ പിന്താങ്ങി.

“എടാ കണ്ടാ അവള്‍ പാവം പോലിരിക്കും. നീ ഒന്ന് അടുത്ത് നോക്ക്, അപ്പം അറിയാം അവളെത്തരക്കാരിയാണെന്ന്. അല്ല ഇവള്‍ കുഞ്ഞൂഞ്ഞമ്മയുടേതല്ല്ലേ വിത്ത്. നിനക്ക് വേണൊ അവളെ..ഈ രാത്രി ഞാന്‍ ശരിയാക്കി തരാം..”. "അത്..അത്.. അത് വേണ്ടടാ..” ഞാന്‍ പെട്ടന്ന് പറഞ്ഞു “

“ഓ നീയെന്നാടാ പുണ്യാളനായത്…. “ സുരേഷിന്റെ ചോദ്യത്തിന്‍ എനിക്ക് മറുപടിയില്ലായിരുന്നു. “ ദുബായില്‍ പോകുന്നതിന്‍ മുമ്പ് നീ കാണിക്കാത്ത വ്യത്തി കേടൊന്നുമില്ലായിരുന്നല്ലോ.. ടാ ഇവടെ തള്ളെ നീ…….” ‘എല്ലാം ശരിയാണ്‍. തിളയ്ക്കുന്ന പ്രായത്തില്‍ പലതും ചെയ്തിട്ടുണ്ട്.. പക്ഷേ ഇവള്‍..“ ഞാന്‍ പറഞ്ഞു. “എടാ നിനക്കറിയാമോ അവളുടെ തള്ള ഇപ്പം കിടപ്പിലാ” ലോനപ്പന്‍ പറഞ്ഞു.

“കൊറെ ഓടിയതല്ലേ അവര്‍. അര്‍ക്കറിയം ഏഡ്സായിരിക്കുമെന്ന്. എടാ ഇവളേതോ കടേല്‍ സെയിത്സ് ഗേളായി ഇപ്പം ജോലി ചെയ്യുവാ.. കടേന്ന് എന്നാ കിട്ടാനാ? കഷ്ടിച്ച് ആയിരം രൂപ് കിട്ടിയാ തന്നെ ഇവള്‍ക്ക് ഷട്ടി വാങ്ങാന് തികയില്ലല്ലോ? പിന്നെ തള്ളേടേം ഇവരുടെയൊക്കെ ചിലവിന്‍ എവിടുന്നാടാ കാശ്.? തള്ളേപ്പോലെ ഇവളും മറ്റേ പരിപാടിയാ..”

“നീ കണ്ടിട്ടുണ്ടോ, അവള്‍ മറ്റേ പരിപാടിക്ക് പോന്നെ..” ഞാന്‍ ചോദിച്ചു. “ഞാന്‍ കണ്ടിട്ടൊന്നുമില്ല. അല്ല, അവളങ്ങ് കാണിച്ചു കൊണ്ട് നടക്കുവല്ലേ.. എടാ‍ കാണുന്നതെന്തിനാ.. അവടെ നടപ്പും നോട്ടോം കണ്ടാ മതിയല്ലോ അവള്‍ പോക്കാണെന്ന് പറയാന്” സുരേഷ് പറഞ്ഞു. “എടാ നിനക്ക് സമ്മതമാണെങ്കില്‍ നീ ഞങ്ങളൂടെ കൂടെ ഇന്ന് വൈകിട്ട് വാ.. നമുക്കവളെ പൊക്കാം..” സുരേഷ് പറഞ്ഞു. ഏതായാലും മേരിയെക്കുറിച്ച് അവര്‍ ഇത്ര മാത്രം പറഞ്ഞ സാഹചര്യത്തില്‍ അവള്‍ എങ്ങനെയുള്ളവളാണെന്ന് അറിയണമെന്ന് എനിക്കും തോന്നി.

അന്ന് വൈകുന്നേരം പാത്തും പതുങ്ങിയും അവളുടെ വീട്ടിലെത്തി. സുരേഷാണ്‍ വാതിലില്‍ മുട്ടിയത്. പെട്ടന്ന് വാതില്‍ തുറക്കപ്പെട്ടു. അവളതാ വാതില്‍ക്കല്‍. എനിക്ക് സുരേഷും, ലോനപ്പനും എന്നെ നോക്കി ഒരു ചിരി പാസ്സാക്കി. അവര്‍ പറഞ്ഞത് എനിക്ക് വിശ്വസിക്കുവാതിരിക്കുവാന്‍ പറ്റുന്നില്ല.

“എന്താ നിങ്ങള്‍ക്ക് വേണ്ടത്..”അവള്‍ ചൊദിച്ചു. അവളുടെ ആ പെരുമാറ്റം എന്നെ വല്ലാതെ അമ്പരപ്പിച്ചു. “ഒരു തരത്തില്‍ നിങ്ങളാരും എന്നെ മാനം മര്യാദയ്ക്ക് ജീവിക്കാന്‍ സ്മ്മതിക്കില്ല അല്ലേ..? ഞാനെന്തു തെറ്റാണ്‍ നിങ്ങളോട് ചെയ്തത്? അവള്‍ പെട്ടന്ന് പൊട്ടിക്കരഞ്ഞു. “ഇന്നാ എല്ലാവരും കൂടെ എന്റെയീ ശരീരം കടിച്ചു തിന്നടാ പട്ടികളേ “ അവള്‍ ഒരു ഭ്രാന്തിയെപ്പോലെ തന്റെ വസ്ത്രമെല്ലാം വലിച്ചു കീറി. അവള്‍ പരിപൂര്‍ണ്ണ നഗ്നയായി. അവളുടെ കൊഴുത്ത സുന്ദരമായ മുലകള്‍ ഞങ്ങളെ തുറിച്ചു നോക്കി. അവളുടെ തീപാറുന്ന വാക്കുകള്‍ക്കു മുന്നില്‍ ഞങ്ങള്‍ ഉരുകി ഇല്ലാതാവുന്നത് ഞങ്ങളറിഞ്ഞു.

“ഇത്രയും കാലം ഒരുത്തനും എന്റെ ശരീരത്തില്‍ തൊട്ടിട്ടില്ല്ല. ഇനിയും എനിക്ക് പിടിച്ചൂ നില്‍ക്കാന്‍ വയ്യ ഒരു തെറ്റും ചെയ്യാത്ത എന്നെ കൊന്നു തിന്നെടാ ശവം തീനികളേ...” അവള്‍ അലറുകയായിരുന്നു ഇടിവെട്ടേറ്റവനെപ്പോലെ ഞാന്‍ സുരേഷിന്റെയും, ലോനപ്പന്റെയും മുഖത്തേക്ക് നോക്കി. അവരുടെ ശരീരം വിയര്‍ത്തൊലിക്കുന്നത് ഞാന്‍ കണ്ടു. ഒരക്ഷരം പോലും ഒരിയാടാതെ ഞങ്ങള്‍ മൂവരും ഇരുട്ടില്‍ മറഞ്ഞു. അവളുടെ തേങ്ങല്‍ ഞങ്ങളുടെ ഹ്യദയത്തില്‍ തുളച്ചിറങ്ങി അപ്പോള്‍ ചോര വാര്‍ന്നൊഴുകുകയായിരുന്നു

Monday, May 26, 2008

ഒരു അനുശോചനം

പതിനഞ്ചു വര്‍ഷത്തെ പ്രവാസ ജീവിതത്തിന് അന്ത്യം കുറിച്ചുകൊണ്ട് നാല്‍പ്പതുകാരനായ അയാള്‍ കഴിഞ്ഞ ആഴ്ചയാണ്‍ വാഹനാപകടത്തില്‍ മരിച്ചത്. അയാളുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തുവാ‍ന്‍ അയാള്‍ പതിനഞ്ചു വര്‍ഷം അംഗമായിരുന്ന പ്രവാസ സംഘടന തീരുമാനിച്ചു. അവര്‍ അനുശോചന കമ്മറ്റിയും രൂപീകരിച്ചു.

അനുശോചന സമ്മേളനം ഗംഭീരമാക്കണം. പത്രക്കാരെയും, വേണ്ടി വന്നാല്‍ ചാനലുകാരുടെ പ്രതിനിധികളെയും വിവരം അറിയിക്കുന്നതാണ് നല്ലത്.” സംഘടനയുടെ പ്രസിഡണ്ട് അഭിപ്രായപ്പെട്ടു.

“ശരിയാ നമ്മുടെ പടം പത്രത്തിലൂടെയും, ചാനലുകളിലൂടെയും വരികയും ചെയ്യും. മാത്രമല്ല സംഘടനയ്ക്ക് അതൊരു പരസ്യവുമാകും.” സെക്രട്ടറി പിന്താങ്ങി.

“ശരി അങ്ങനെയെങ്കില്‍ അങ്ങനെയാവട്ടേ. കൂണുപോലെ മുളച്ചുകൊണ്ടിരിക്കുന്ന പ്രവാസികളുടെ കടലാസ് സംഘടനയ്ക്കിടയില്‍ പേരും, പെരുമയും കിട്ടാന്‍ ഇങ്ങനെയൊക്കെ വീണു കിട്ടുന്ന അവസരം ശരിക്കും വിനിയോഗപ്പെടുത്തേണ്ടത് ആവശ്യം തന്നെയാണ്” അനുശോചന കമ്മറ്റി ചെയര്‍മാന്റെ അഭിപ്രായം അതായിരുന്നു.

“സംഗതിയൊക്കെ ശരി തന്നെ. ഏതായാലും രക്ഷാധികാരി എന്ന നിലയില്‍ അനുശോചന സമ്മേളനം ഉത്ഘാടനം ചെയ്യുന്നത് ഞാനായിരിക്കും” സംഘടനയുടെ രക്ഷാധികാരി അഭിപ്രായപ്പെട്ടു.

“അതങ്ങ് മനസ്സിലിരിക്കട്ടെ ചങ്ങാതി. തന്റെ പടം മാത്രം ടീവീലും, പത്രത്തിലും വന്നാല്‍ മതിയോ കൂവേ..” പ്രസിഡണ്ട് ചാടി വീണു. “തനിക്കറിയാമല്ലോ കഴിഞ്ഞ ഓണത്തിന്‍ പത്രക്കാരെയും, ടീവിക്കാരെയും അറിയിച്ച് നമ്മള്‍ കലാപരിപാടി നടത്തിയപ്പോഴും താനായിരുന്നു ഉത്ഘാടിച്ചത്…അന്ന് അധ്യക്ഷ പ്രസംഗം നടത്തിയ എന്റെ പടം പത്രത്തിലും, ടീവീലും വരുമെന്ന് പെമ്പ്രന്നോരത്തിയെയും, പിള്ളാരെയും നാട്ടിലും വിളിച്ച് പറഞ്ഞതാ. പക്ഷേ പത്രത്തിലും, ടീവീലും വന്നത് ഉത്ഘാടന പ്രസംഗം നടത്തിയ തന്റെയും. പെമ്പ്രന്നോരത്തിയുടെയും, പിള്ളാരുടെയും മുന്നില് വെറുതെ നാണം കെട്ടത് മിച്ചം. ഏതായാലും കഴിഞ്ഞ തവണത്തെപ്പോലെ താനങ്ങ് ഷൈന്‍ ചെയ്യാമെന്ന് കരുതണ്ട. ബാക്കിയുള്ളവര്‍ക്കുമുണ്ട് ചില പൂതികളൊക്കെ.”

“എന്റെ പ്രസിഡണ്ടേ താനെന്തിനാ വെറുതെ ചൂടാവുന്നത്. പത്രത്തിലും, ടീവീലും എന്റെ പടം വന്നത് ഞാന്‍ അവരോട് പറഞ്ഞിട്ടൊന്നുമല്ലല്ലോ? രക്ഷാധികാരിക്ക് ദേഷ്യം വന്നു. “എല്ലാവരും പ്രസംഗിക്കുന്നത് അവരെടുത്തതാ. എന്റെ മാത്രം ഫോട്ടോ വരാന് എന്റെ അളിയന്മാരൊന്നും പത്രോഫീസിലും, ചാനലിലും ഇല്ലല്ലോ?”

“അതൊന്നും എനിക്കറിയേണ്ടാ. ഏതായാലും ഇത്തവണത്തെ അനുശോചന സമ്മേളനം ഉത്ഘാടനം ചെയ്യുന്നത് ഈ ഞാനായിരിക്കും. അങ്ങനെയെങ്കില്‍ മാത്രം നമുക്ക് ഇക്കാര്യവുമായി മുന്നോട്ട് പോയാല്‍ മതി” പ്രസിഡണ്ട് അടങ്ങുവാന്‍ ഭാവമില്ലായിരുന്നു.

“ആരെങ്കിലും അധ്യക്ഷ പ്രസംഗം നടത്തുകയോ, നടത്താതിരിക്കുകയോ ചെയ്യ്. ഏതായാലും നിങ്ങളീ പടല പിണക്കം നടത്തി ഈ അനുശോചന സമ്മേളനം കുളമാക്കരുത്. മരിച്ചു പോയ ആള്‍ ഈ സംഘടനയുടെ വളര്‍ച്ചയ്ക്കു വേണ്ടി ആത്മാര്‍ത്ഥമായി പരിശ്രമിച്ച ഒരാളാണെന്ന് ഓര്‍ക്കണം. എന്നിട്ട് ജീവിച്ചിരുന്നപ്പോള്‍ നമ്മളാരും അയാള്‍ക്ക് വേണ്ടി ഒന്നും ചെയ്തിട്ടില്ല. മരിച്ചപ്പോഴെങ്കിലും ഇത്തിരി ബഹുമാനം കൊടുത്താല്‍ നന്നായിരിക്കും” അനുശോചന കമ്മറ്റി ചെയര്‍മാന്‍ അഭിപ്രായപ്പെട്ടു.

“ഞാനൊന്നു ചോദിക്കട്ടെ. പരസ്പരം പാര പണിതും, ചെളിവാരി എറിഞ്ഞും, ഞാനാണ്‍ കേമനെന്ന് പറഞ്ഞ് ഞെളിഞ്ഞ് നടക്കുവാനുമല്ലാതെ നമ്മുടെ സംഘടനയിലുള്ളവര്‍ക്ക് മറ്റാര്‍ക്കെങ്കിലും എന്തെങ്കിലും ഉപകാരം ചെയ്യുവാന്‍ ഇത്രയും കാലത്തിനിടയില്‍ കഴിഞ്ഞിട്ടുണ്ടോ. വേണ്ടാത്തതിനൊക്കെ നാഴികയക്ക് നാല്‍പ്പതു വട്ടം ഇവിടെ നാവിട്ടലയ്ക്കുവാന്‍ ഇവിടെ എല്ലാവരുമുണ്ട്.” ചെയര്‍മാന്‍ അരിശം വന്നു.

“ശരിയാണ്‍. നമ്മളെക്കൊണ്ട് മറ്റാര്‍ക്കും യാതൊരു ഉപകാരവുമില്ല, മറ്റുള്ളവര്‍ക്ക് എന്തെങ്കിലും നല്ല കാര്യങ്ങള്‍ ചെയ്താല്‍ അതിനെ വാ തോരാതെ വിമര്ശിക്കുവാന്‍ നാം മലയാളികള്‍ ഒട്ടും പിന്നിലുമല്ല.” ചെയര്‍മാന്റെ അഭിപ്രായത്തോട് ഖജാന്ജിയും യോജിച്ചു.

“നിങ്ങളാരും വെറുതെ അതുമിതും പറഞ്ഞ് തമ്മിലടിച്ച് പിരിയേണ്ട. അനുശോചന സമ്മേളനം ആരെങ്കിലും ഉത്ഘാടനം ചെയ്യുകയൊ, ചെയ്യാതിരിക്കുകയൊ ആവാം. എല്ലാവര്‍ക്കും സമ്മതമെങ്കില്‍ അടുത്ത വെള്ളിയാഴ്ച അനുശോചന സമ്മേളനം നടത്തണം” രക്ഷാധികാരി ഇടയ്ക്ക് കയറി പറഞ്ഞു

വെള്ളിയാഴ്ച.
ഒന്ന് രണ്ട് മാധ്യമ പ്രതിനിധികള്‍ ഉള്‍പ്പെട്ട അനുശോചന സമ്മേളനം. സംഘടനയുടെ നേത്യത്വത്തിലിരിക്കുന്നവരൊക്കെ അണിഞ്ഞൊരുങ്ങി നേരത്തെ തന്നെ വേദിയില്‍ സ്ഥാനം പിടിച്ചിരുന്നു. വിരലിലെണ്ണാവുന്ന സംഘടനയുടെ അംഗങ്ങളും സദസ്സില്‍ സന്നിഹിതരായിട്ടുണ്ട്.

“പ്രിയമുള്ളവരേ, കഴിഞ്ഞ ആഴ്ച നമ്മളില്‍ നിന്ന് വേര്‍പെട്ടുപോയ നമ്മുടെ സുഹ്യത്തിന്റെ പെട്ടന്നുള്ള മരണം സത്യത്തില്‍ എനിക്ക് ഇപ്പോഴും വിശ്വസിക്കുവാന്‍ കഴിയുന്നില്ല.“ അനുശോചന സമ്മേളനം ഉത്ഘാടനം ചെയ്തു കൊണ്ട് സംഘടനയുടെ പ്രസിഡണ്ട് പറഞ്ഞു.

“എനിക്ക് ഉറക്കമില്ലാത്ത രാത്രികളായിരുന്നു കഴിഞ്ഞു പോയത്. പ്രിയമുള്ളവരേ കണ്ണടയ്ക്കുവാന്‍ എനിക്ക് കഴിയുന്നില്ല. കണ്ണടയ്ക്കുമ്പോള്‍ നമ്മുടെ സുഹ്യത്തിന്റെ മുഖം മുന്നില്‍ വന്നു നില്‍ക്കുന്നതു പോലെ തോന്നുകയാണ്. അത്രകണ്ട് ആത്മാര്‍ത്ഥമായ ബന്ധമായിരുന്നു ഞങ്ങള്‍ തമ്മില്‍. എന്റെ സുഹ്യത്തിന്റെ വേര്‍പാട് സമ്മാനിച്ച വേദനയില്‍ നിന്ന് മുകതനാകുവാന്‍ ഈ ജന്മം എനിക്ക് കഴിയുമെന്ന് തോന്നുന്നില്ല”

പ്രസിഡണ്ട് അരമണിക്കൂര്‍ നീണ്ടു നിന്ന് തന്റെ പ്രസംഗത്തിനിടയില്‍ വികാരഭരിതനായി പൊട്ടിക്കരയുകയും, കണ്ണിരൊഴുക്കുകയും ചെയ്തു.പ്രസിഡണ്ടിനു പിന്നാലെ വന്നവരെല്ലാം കിട്ടിയ വേദി നന്നായി വിനിയോഗിച്ചു. ചിലര്‍ മരിച്ചു പോയ വ്യക്തിയെ വാനോളം പുകഴ്ത്തി. ചിലര്‍ വേദിയില്‍ നിന്ന് പൊട്ടിക്കരഞ്ഞു. മറ്റു ചിലര്‍ യഥാര്‍ത്ഥ വിഷയം വിട്ട് ആഗോളവല്‍ക്കരണത്തെക്കുറിച്ചും, വിമാനക്കൂലി വര്‍ദ്ധനവിനെക്കുറിച്ചും സംസാരിച്ചു. ചില നിമിഷ കവികള്‍ കവിതകളിലൂടെ തങ്ങളുടെ ദു:ഖം പ്രകടിപ്പിക്കുകയും ചെയ്തു.

“പ്രിയപ്പെട്ടവരേ, മരിച്ച വ്യക്തിയെക്കുറിച്ച് ഒന്ന്, രണ്ട് വാക്കുകള്‍ പറയുവാന്‍ നിങ്ങളെനിക്ക് ദയവായി അവസരം തരണം..” ഒടുവില്‍ സംഘടനയിലെ ഒരംഗവും മരിച്ച ആളിന്റെ അയല്ക്കാരനുമായ അയാള്‍ എഴുന്നേറ്റ് നിന്ന് പറഞ്ഞു.

“നിങ്ങള്‍ മരിച്ചുപോയ എന്റെ സുഹ്യത്തിനെ പുകഴ്ത്തി വേണ്ടാത്തതും, വേണ്ടിയതുമായ ഒരുപാട് കാര്യങ്ങള്‍ പറഞ്ഞു കഴിഞ്ഞു.. എന്നാല്‍ നിങ്ങളറിയാത്ത, നിങ്ങള്‍ കേള്‍ക്കുവാന്‍ ആഗ്രഹിക്കാത്ത ചില കാര്യങ്ങള്‍ എന്റെ സുഹ്യത്തിനെക്കുറിച്ച് പറയുവാന്‍ ഞാനാഗ്രഹിക്കുകയാണ്‍..” അയാള്‍ പറഞ്ഞു.‍

“മരിച്ചു പോയ എന്റെ സുഹ്യത്ത് നിങ്ങള്‍ പറഞ്ഞതുപോലെ വലിയ മഹാനൊന്നുമല്ലായിരുന്നു. സാധാരണക്കാരില്‍ സാധാരണക്കാരനായ ഒരു പ്രവാസി മാത്രമായിരുന്നു അദ്ദേഹം. ജീവിത പ്രാരാബ്ദമാണ് എന്റെ സുഹ്യത്തിനെയും പതിനഞ്ച് വര്‍ഷത്തെ പ്രവാസജീവിതത്തിലേക്ക് തള്ളി വിട്ടത്. അച്ഛന്‍, അമ്മ, സഹോദരിമാര്‍ പിന്നെ ഭാര്യയും, രണ്ട് മക്കളുമുള്ള തന്റെ കൊച്ചു കുടുംബം. ഇവര്‍ക്കു വേണ്ടിയാണ് പ്രവാസത്തിന്റെ വിരഹവും, ചൂടും, തണുപ്പുമേറ്റ് അയാളീ മരുഭൂമിയില്‍ ഇത്രയും കാലം ജീവിച്ചത്. സത്യത്തില്‍ സാധാരണക്കാരനായ മറ്റ് പ്രവാസികളെപ്പോലെ അയാളും തന്റെ സ്വപ്നങ്ങളെ വിറ്റ് മറ്റുള്ളവര്‍ക്കു വേണ്ടി ജീവിതം ബലി കഴിക്കുകയായിരുന്നു. നിങ്ങള്‍ക്കറിയാമല്ലോ സാധാരണക്കാരനായ പ്രവാസിക്ക് തന്റെ ജീവിതം എന്നും ഒരു ശാപം തന്നെയാണ്. എങ്ങനെ കൂട്ടിയാലും, കിഴിച്ചാലും അവന്റെ ജീവിതത്തില്‍ ആര്‍ക്കും വേണ്ടാത്ത കുറെ ശിഷ്ടങ്ങള്‍ മാത്രമാണ് എന്നും അവശേഷിക്കുക. ആരും കേള്‍ക്കുവാ‍നിഷ്ടപ്പെടാത്ത നഷ്ടങ്ങളുടെ ഒരു നീണ്ട പട്ടികയും. ഇതു തന്നെയാണ്‍ എന്റെ സുഹ്യത്തിനു മിച്ചം.” അയാള്‍ ഒരു നിമിഷം നിര്‍ത്തിയതിനു ശേഷം തുടര്‍ന്നു.

“എന്തിനേറെ പറയുന്നു.മരിച്ചുപോയ എന്റെ സുഹ്യത്തിനു വേണ്ടി അനുശോചനത്തിലൂടെ വാചക കസര്‍ത്തു നടത്തിയതു കൊണ്ടോ. കുറെ കള്ള കണ്ണീരൊഴുക്കിയതു കൊണ്ടോ നമുക്ക് അയാളോടുള്ള കടപ്പാട് തീര്‍ക്കാവുന്നതല്ല. അയാളെ മാത്രം ആശ്രയിച്ചു കഴിഞ്ഞിരുന്ന ഒരു വലിയ കുടുംബം അയാള്‍ക്ക് നാട്ടിലുണ്ട്. ആ പാവപ്പെട്ട കുടുംബത്തിന്‍ നമ്മളെക്കൊണ്ട് കഴിയാവുന്ന എന്തെങ്കിലും സാമ്പത്തിക സഹായങ്ങള്‍ ചെയ്യുക എന്നതാണ്‍ നമുക്ക് മരിച്ചു പോയ നമ്മുടെ സ്നേഹിതനോട് ചെയ്യാവുന്ന ഏറ്റവും വലിയ കടമ” അയാള്‍ പറഞ്ഞു നിര്‍ത്തി.

“സാമ്പത്തിക സഹായമോ..? ഹേയ് അതൊന്നും വേണ്ട..” വേദിയിലുള്ളവരും, സംഘടനിയില്‍ അയാള്‍ക്കൊപ്പം ദീര്‍ഘകാലം പ്രവര്‍ത്തിച്ചവരും ഒരു പോലെ പറഞ്ഞു. പിന്നെ അവര്‍ ഒരക്ഷരം പോലും ഒരിയാടാതെ സമ്മേളന സ്ഥലത്തു നിന്ന് പുറത്തേക്ക് പോയി. ഒടുവില്‍ മരിച്ച ആളിന്റെ അയല്‍ക്കാരന്‍ മാത്രം അവിടെ അവശേഷിച്ചു,

“മാപ്പ് സുഹ്യത്തേ..” ഒടുവില്‍ നിറകണ്ണുകളോടെ അയാളും എങ്ങോട്ടെന്നില്ലാതെ അവിടെ നിന്നും യാത്രയായി….

Thursday, May 15, 2008

ബ്രേക്കിങ്ങ് ന്യൂസ്

Breaking News... എന്ന ഈ തലക്കെട്ടിന് ഈ കഥയുമായി യാതൊരു ബന്ധവുമില്ല. പണ്ടൊക്കെ ചാനലുകളില്‍ ബ്രേക്കിങ്ങ് ന്യൂസിലൂടെ കാണിക്കുന്നത് വളരെ പ്രധാനപ്പെട്ട സംഭവങ്ങളാണ്. ചാനലുകള്‍ തമ്മിലുള്ള മത്സരം ആരംഭിച്ചപ്പോള്‍ ഇപ്പോള്‍ ആരെങ്കിലും തുമ്മിയാല്‍ മതി. അതൊരു ബ്രേക്കിങ്ങ് ന്യൂസാണ്. അതുപോലെ ഒട്ടും പ്രധാനമല്ലാത്ത കഥപോലൊന്ന് താഴെ വായിക്കുക..

അപ്പച്ചന്റെയും, അമ്മച്ചിയുടെയും അമ്പതാം വിവാഹ വാര്‍ഷികം നാട്ടുകാരെയും വീട്ടുകാരെയുമൊക്കെ വിളിച്ച് അടിപൊളിയായി ആഘോഷിക്കണമെന്ന് വിദേശത്തുള്ള നാലും മക്കളും തീരുമാനിച്ചു. അപ്പച്ചന്റെ നാലു ആണ്‍മക്കളും അവരുടെ കുടുബവുമൊക്കെ അങ്ങ് അമേരിക്കയിലും ജര്‍മ്മനിയിലുമൊക്കെയാണ്. ഏതായാലും അപ്പച്ചന്റെയും, അമ്മച്ചിയുടെയും വിവാഹവാര്‍ഷിക ദിനത്തിന് ഒന്ന് രണ്ട് ദിവസം മുമ്പെ എല്ലാവരും കുടുംബസമേതം നാട്ടിലുള്ള അവരുടെ കുടുംബവീട്ടിലെത്തി.

വര്‍ഷങ്ങള്‍ക്കു ശേഷം മക്കളെയും കൊച്ചുമക്കളെയുമൊക്കെ കണ്ടപ്പോള്‍ അപ്പച്ചന്റെയും, അമ്മച്ചിയുടെയും സന്തോഷം അതിരറ്റതായിരുന്നു.. ഉറങ്ങിക്കിടന്ന കൊട്ടാരം പോലുള്ള അവരുടെ വീട് കൊച്ചുമക്കളുടെയും കളിചിരികളാല്‍ ഉണര്‍ന്നു…

വിവാഹവാര്ഷിക ദിനത്തിന്‍ തലേന്ന് വൈകുന്നേരം അപ്പച്ചനു കലശലായ ഒരു നെഞ്ചിനു വേദനയും, തലചുറ്റലും അനുഭവപ്പെട്ടു.. അപ്പച്ചനു എവിടെയെങ്കിലും ഒന്നു കിടന്നേ മതിയാവൂ.. അപ്പച്ചന്‍ നേരെ തന്റെ കിടക്കമുറിയിലെത്തിയപ്പോള്‍ അവിടെ ഇളയമകന്‍ റോയിയും, അവന്റെ കൂട്ടുകാരും ചേര്‍ന്ന് മദ്യപിക്കുകയും, തമാശകള്‍ പറഞ്ഞ് പൊട്ടിച്ചിരിക്കുകയുമാണ്.

"മോനേ റോയിച്ചാ എനിക്കൊന്നു കിടക്കണമെടാ…നീയും കൂട്ടുകാരും ഇവിടെ നിന്നൊന്നു മാറി തരുമോ…’ അപ്പച്ചന്‍ റോയിച്ചനോട് ആവശ്യപ്പെട്ടു…

"എന്റെ അപ്പച്ചാ ഇതെന്നാ വര്‍ത്താനമാ പറേന്നെ.. ഞാനും എന്റെ കൂട്ടുകാരും എങ്ങോട്ട് പോകാനാ.. അപ്പച്ചന്‍ അടുത്ത മുറിയിലെങ്ങാനും പോയി കിടക്കാന്‍ നോക്ക്…” റോയിച്ചന്‍ എടുത്തടിച്ചതുപോലെ പറഞ്ഞു…

അപ്പച്ചന്‍ അടുത്ത മുറിയിലെത്തി അവിടെ രണ്ടാമത്തെ മകനും അവന്റെ കൂട്ടുകാരുമാണ്.. മൂന്നാമത്തെ മുറിയിലും, നാലാമത്തെ മുറിയിലും മക്കളായ സണ്ണിച്ചനും, ദാനിയേലും അവരുടെ കൂട്ടുകാരുമാണ്.. ഹാളിലെ സോഫയിലൊന്നു കിടക്കണമെന്ന് വെച്ച് ചെന്നപ്പോള് അവിടെ കൊച്ചുമക്കളെല്ലാവരും കൂടി കളിക്കുകയാണ്…

കര്‍ത്താവേ എവിടൊന്നു തലചായ്ക്കും.
ശരീരമൊക്കെ തളരുന്നതുപോലെ മുന്നോട്ട് അപ്പച്ചന്‍ അടുക്കളയിലേക്ക് നടന്നു. അവിടെയാണെങ്കില്‍ ഏലിക്കുട്ടിയും മരുമക്കളുമൊക്കെ ചേര്‍ന്ന് പാചകം ചെയ്യുന്നതിനിടയില്‍ നാട്ടുവിശേഷങ്ങളും, വീട്ടുവിശേഷങ്ങളുമൊക്കെ പറഞ്ഞ് രസിക്കുകയാണ്…

"നിങ്ങളെന്നാ മനുഷ്യനെ അടുക്കളയില്‍ കിടന്ന് കറങ്ങുന്നത്…..അവിടെ അകത്തെ മുറിയിലെങ്ങാനും പോയിരിക്കല്ലോ…” അപ്പച്ചനെ കണ്ടതും അമ്മച്ചിക്ക് വല്ലാ‍ത്ത കലികയറി… കര്‍ത്താവേ ഇനിയും എവിടെയൊന്നു തലചായ്ക്കും…?

മക്കളെയും മരുമക്കളെയും, കൊച്ചുമക്കളെയുമൊക്കെ കണ്ടപ്പോള്‍ അമ്പതുവര്‍ഷം തന്നോടൊപ്പം ജീവിച്ച ഏലിക്കുട്ടിപോലും തന്നെ മനസ്സിലാക്കാന്‍ കഴിയാതെ വന്നിരിക്കുന്നു…അപ്പച്ചന്‍ തപ്പി തടഞ്ഞ് മുറ്റത്തേക്കിറങ്ങി. കഴിഞ്ഞ തവണ റോയിച്ചന്‍ നാട്ടിലെത്തിയപ്പോള്‍ അമ്പതിനായിരം രൂപ ചിലവാക്കി പണിത പട്ടിക്കൂട്ടില്‍ കിടന്ന് ‘ടോമി‘ സുഖമായി ഉറങ്ങുന്നത് അപ്പച്ചന്‍ കണ്ടു. പട്ടിക്കൂടെങ്കില്‍. പട്ടിക്കൂട്…
തീരെ അവശനായ അപ്പച്ചന്‍ പട്ടിക്കൂട് തുറന്ന് ടോമിക്കൊപ്പം കിടന്നു…

അടുത്ത ദിവസം അപ്പച്ചന്റെയും-അമ്മച്ചിയുടെയും അമ്പതാം വിവാഹവാര്‍ഷികം ആഘോഷിക്കുവാന്‍ ‘കൊച്ചുപുരയ്ക്കല്‍ വീട്ടില്‍‘ ക്ഷണിതാക്കളൊക്കെ എത്തിതുടങ്ങി… മക്കളും, മരുമക്കളുമൊക്കെ ചേര്‍ന്ന് അവരെ സ്വീകരിക്കുന്ന തിരക്കിലായിരുന്നു..

“എവിടെ അപ്പച്ചന്‍…?” കൊച്ചുമക്കളിലാരോ ചോദിച്ചപ്പോഴാണ്.. അപ്പച്ചന്റെ കാര്യം എല്ലാവരും ഓര്‍ത്തത്…അമ്മച്ചിയും, മക്കളും, മരുമക്കളും, കൊച്ചുമക്കളുമൊക്കെ ചേര്‍ന്ന് മുറിയിലെല്ലാം അപ്പച്ചനെ തിരഞ്ഞെങ്കിലും കണ്ടില്ല..

“ഈ മനുഷ്യനെവിടെപ്പോയി കിടക്കുവാ…” അമ്മച്ചിക്ക് ദേഷ്യം വന്നു…

“അയ്യോ അമ്മച്ചി.. അപ്പച്ചന്‍ ദാ പട്ടിക്കൂട്ടില്‍ കിടക്കുന്നു…” കൊച്ചുമക്കളിലാരോ വിളിച്ചു പറഞ്ഞു…

“അയ്യേ.. ഇതെന്നാ അച്ചായനിങ്ങനെ… വെറുതെ നാണം കെടുത്താന്‍ ഓരോന്ന്…” സണ്ണിച്ചന് അരിശം വന്നു “കര്‍ത്താവേ.. ചതിച്ചല്ലോ…” അമ്മച്ചിയുടെ നിലവിളി കേട്ട് എല്ലാവരും പട്ടിക്കൂട്ടിനരികിലേക്ക് ഓടി. പട്ടിക്കൂട്ടില്‍ മരിച്ചു മരവിച്ചു കിടക്കുന്ന അപ്പച്ചനെ കണ്ട് അവര്‍ ഞെട്ടിപ്പോയി…

എല്ലാത്തിനും സാക്ഷി അവരുടെ വളര്‍ത്തു നായ ടോമി മാത്രം….

Saturday, May 10, 2008

മണ്ണും പെണ്ണും

ഇത് മൂന്നാമത്തെ വെക്കേഷനാണ് ഹരീന്ദ്രന്‍ നാട്ടിലെത്തുന്നത് “ഈശ്വരാ, ഇത്തവണയെങ്കിലും എന്റെ കുഞ്ഞിന്റെ കല്യാണം നടന്നു കിട്ടിയാല്‍ മതിയായിരുന്നു..” അയാള്‍ വീട്ടിലേക്ക് കാലുകുത്തിയപ്പോള്‍ തന്നെ അമ്മ നെടുവീര്‍പ്പിട്ടു.

ഹരീന്ദ്രന് മുപ്പത്തിരണ്ടു വയസ്സു കഴിഞ്ഞിരിക്കുന്നു എന്നതില്‍ അമ്മയ്ക്കുള്ള വേവലാതി കുറച്ചൊന്നുമല്ല. നാട്ടില്‍ അയാളുടെ പ്രായത്തിലുള്ളവരൊക്കെ കല്യാണം കഴിച്ച് കുട്ടികളുമൊക്കെയായി സുഖമായി ജീവിക്കുന്നു എന്ന അമ്മയുടെ അഭിപ്രായം അക്ഷരംപ്രതി അയാള്‍ അംഗീകരിക്കുന്നുമുണ്ട്. പക്ഷേ കല്യാണ പ്രായം കഴിഞ്ഞെന്നു വച്ച് മറ്റുള്ളവര്‍ കാണിച്ചു തരുന്ന പെണ്ണിനെയങ്ങ് പെട്ടന്ന് കെട്ടാന്‍ ഹരീന്ദ്രന്‍ ഒരുക്കമല്ലായിരുന്നു? ഹരീന്ദ്രന് തന്റെ ഭാര്യയാവാന്‍ പോകുന്ന പെണ്ണിനെക്കുറിച്ച് ചില സങ്കല്‍പ്പങ്ങളൊക്കെയുണ്ടായിരുന്നു. അവള്‍ വലിയ സുന്ദരിയാവണമെന്നൊന്നും അയാള്‍ക്ക് നിര്‍ബന്ധമില്ലായിരുന്നു. പക്ഷെ കാഴ്ചയില്‍ ആരും പഴിക്കുവാന്‍ പാടില്ല. അത്ര തന്നെ. പിന്നെ വലിയ പഠിപ്പില്ലെങ്കിലും സാമാന്യം വിദ്യാഭ്യാസം അവള്‍ക്കുണ്ടായിരിക്കണം. പക്ഷെ അവള്‍ നല്ല അടക്കവുമൊതുക്കവുമുള്ളതായിക്കണമെന്ന് അയാള്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നു.

അപ്പോള്‍ ചോദിച്ചേക്കാം ഇതൊക്കെയുള്ള വല്യമാമയുടെ മകള്‍ ‘ഗായത്രി‘ക്കെന്തായിരുന്നു കുഴപ്പമെന്ന്. ഗ്രായത്രി നല്ല പെണ്‍കുട്ടി തന്നെ. അമ്മയ്ക്ക് അവളെക്കുറിച്ച് പറയാന്‍ നൂറ് നാവായിരുന്നു. ഹരീന്ദ്രനും അവളെ ഇഷ്ടമായിരുന്നു. പക്ഷേ ആ ഇഷ്ടത്തിന് മറ്റു ചില അര്‍ത്ഥങ്ങളാണ് അയാള്‍ മനസ്സില്‍ സൂക്ഷിച്ചത്. കുട്ടിക്കാലം മുതല്‍ ഒന്നിച്ച് കളിച്ച് വളര്‍ന്ന അവളെ തന്റെ ഭാര്യയുടെ സ്ഥാനത്ത് കാണാന്‍ ഒരിക്കലും അയാള്‍ ഇഷ്ടപ്പെട്ടിരുന്നില്ല. അയാളുടെ മനസ്സ് വായിച്ചറിയാന്‍ കഴിഞ്ഞതു കൊണ്ടല്ലേ ഒടുവില്‍ വിഷ്ണുവുമായിട്ടുള്ള വിവാഹത്തിന് ഗായത്രിയും സമ്മതം മൂളിയത്.

“ന്റെ കണ്ണടയുന്നതിന് മുമ്പ് എനിക്ക് നിന്റെ കല്യാണമൊന്ന് കാണണം. അതേനിക്കാശയുള്ളു.. നീ ഇഷ്ടപ്പെടുന്ന ഏതു പെണ്ണിനെയും സ്വീകരിക്കാന്‍ ഞാനൊരുക്കമാണ്” അമ്മ വിതുമ്പി.ശരിയാണ്. ഹരീന്ദ്രന്റെ വിവാഹമൊന്നും ശരിയാകാതെ വരുമ്പോള്‍ അമ്മയുടെ മനസ്സില്‍ തീയായിരുന്നു. തന്റെ കണ്ണടയുന്നതിന്‍ മുമ്പ് ഹരീന്ദ്രന്റെ കല്യാണമൊന്ന് നടന്നു കിട്ടിയാല്‍ മതിയെന്നായിരുന്നു അമ്മയുടെ നിരന്തരമായ പ്രാര്‍ത്ഥന.
അയാള്‍ ഓരോ വെക്കേഷന് നാട്ടില്‍ വരുമ്പോഴും കല്യാണ ബ്രോക്കറന്മാരുടെ ബഹളമായിരുന്നു വീട്ടില്‍. എന്നാല്‍ അവരോടൊപ്പം പെണ്ണുകാണല്‍ ചടങ്ങിന് അണിഞ്ഞൊരുങ്ങി പലയിടത്തു പോയി കൈയ്യിലുള്ള കാശുപോയതൊഴിച്ചാല്‍ യാതൊന്നും സംഭവിച്ചില്ലെന്നുള്ളത് പകല്‍പ്പോലെ സത്യം.

ആരെയും പഴിച്ചിട്ട് കാര്യമില്ല...
അയാളുടെ മനസ്സിന്‍ പിടിച്ച ആരെയും കണ്ടെത്താന്‍ കഴിഞ്ഞില്ല എന്നതാണ് യാഥാര്‍ഥ്യം.ഒരു മാസത്തെ അവധിക്കാണ് ഇത്തവണയും അയാള്‍ നാട്ടിലെത്തിയത്. കല്യാണം നടക്കുകയാണെങ്കില്‍ ഒരു പതിനഞ്ച് ദിവസം കൂടി അവധിയെടുക്കണം. പതിവുപോലെ അന്നും പലരും ആലോചനകളുമായി വീട്ടിലെത്തി.

“എന്റെ കൈലൊരു ബീയെസ്സി നേഴ്സുണ്ട്. എന്താ നോക്കുന്നോ..” നാട്ടിലെ കല്യാണ ബ്രോക്കറായ കുഞ്ഞിരാമന്‍ നായരാണ് ആദ്യം വീട്ടിലെത്തിയത്.

“മാവേലിക്കരേലാ പെണ്ണിന്റെ വീട് നമ്മളെപ്പോലെ ഇടത്തരം സാമ്പത്തികോള്ള വീട്ടുകാരു തന്നെയാ അവരും. ഇപ്പം ഒരു പ്രൈവറ്റ് ആശുപത്രീലാ പെണ്ണിന് ജോലി. അല്ല ബീയെസ്സി നേഴ്സെന്നു പറഞ്ഞാന്‍ ഇപ്പം വല്യ ഡിമാഡല്ലേ. കല്യാണം കഴിഞ്ഞാല്‍ മോനങ്ങോട്ട് കൊണ്ടു പോയാ ജോലീം കിട്ടും. എന്താ മോന് സമ്മതമെങ്കില്‍ നമുക്കവിടം വരെയൊന്ന് പാം..” കുഞ്ഞിരാമന്‍ നായര്‍ ഹരീന്ദ്രനോട് പറഞ്ഞു.
ഹരീന്ദ്രന്‍ നേഴുസുമാരെയെന്നല്ല, ജോലിയുള്ള പെണ്‍കുട്ടികളെയാരെയും നോട്ടമില്ലെന്ന് കുഞ്ഞിരാമന്‍ നായരോട് മുമ്പ് അമ്മ പറഞ്ഞിട്ടുള്ളതാണ്. പക്ഷേ വീണ്ടും അയാ‍ള്‍..?

“കുഞ്ഞേയിത് കുഞ്ഞിന് പറ്റിയ അലോചനയാണ്.. അല്ല ഞാനൊന്നു ചോദിക്കട്ടെ. കുഞ്ഞിനീ നേഴ്സ്ന്മാരോട് ഇഷ്ടക്കേട് വല്ലതുമുണ്ടോ..” കുഞ്ഞിരാമന്‍ നായര്‍ ചോദിച്ചു.

“എനിക്ക് ജോലിയുള്ളവരെ തല്‍ക്കാലം വേണ്ട. അത്ര തന്നെ. ഇവിടെ വീട്ടില്‍ അമ്മ മാത്രമേയുള്ളെന്ന് നിങ്ങള്‍ക്ക് അറിയാമല്ലോ..? പ്രായമായ എന്റെ അമ്മയെ നോക്കി വീട്ടില്‍ നില്‍ക്കാവുന്ന ഒരു പെണ്‍കുട്ടിയെയാണെനിക്കാവശ്യം..” ഹരീന്ദ്രന് ദേഷ്യം വന്നു.

“അല്ല ചില എരപ്പാളികള്‍ക്ക് നേഴ്സുമാരെന്ന് കേട്ടാ ഒരുമാതിരി അലര്‍ജിയാ. അതോണ്ട് ചോദിച്ചതാ. കുഞ്ഞിനറിയാമോ നേഴ്സുമാരൊന്നും ശരിയല്ലെന്ന് പറഞ്ഞ് നടക്കുന്ന ചില എമ്പോക്കികള്‍ പലേടത്തുമുണ്ട്. ഇവന്മാരെയൊക്കെ നാറീം, പുഴുത്തും ആശുപത്രിയിലെത്തുമ്പോ അറപ്പും, വെറുപ്പമില്ലാതെ നോക്കാന്‍ വെള്ള വസ്ത്രമണിഞ്ഞ ഈ മാലാഖമാര് വേണം. അല്ല കുഞ്ഞേ ഇപ്പറയുന്നോനൊക്കെ ലക്ഷങ്ങള്‍ വാങ്ങി കെട്ടുന്ന പെണ്ണ് കല്യാണത്തിന്‍ മുമ്പ് വല്ലോന്റേം കൂടെ കെടന്നിട്ടുണ്ടോന്നോ, വയറ്റിലൊണ്ടാക്കിട്ടുണ്ടോന്നോ ഇവനൊക്കെ എങ്ങനറിയാന്‍ പറ്റും.? ഏതായാലും ചക്കേ, മാങ്ങേമൊന്നുമല്ലല്ലോ ചീത്തയാണെന്ന് തുന്നിച്ചു നോക്കാന്‍..? കുഞ്ഞിരാമന്‍ നായരുടെ ധാര്‍മ്മികരോഷത്തിന് മുന്നില്‍ അയാള്‍ മൌനം പൂണ്ടിരുന്നു.

ഹരീന്ദ്രന്‍ നാട്ടിലെത്തി ദിവസങ്ങള്‍ പലതും കഴിഞ്ഞതോടു കൂടി പതിവുപോലെ അമ്മയുടെ നെഞ്ച് പിടയ്ക്കുവാന്‍ തുടങ്ങി. “എന്റെ ദൈവമേ ഇത്തവണയും എന്റെ കുഞ്ഞിന്റെ കല്യാണം നടക്കില്ലേ..” അമ്മയുടെ കണ്ണുനീര്‍ കണ്ടിലെന്ന് നടിക്കുവാന്‍ അയാള്‍ക്ക് കഴിഞ്ഞില്ല. അന്ന് തറവാട്ടില്‍ നിന്ന് വല്യമ്മാമയോടൊപ്പം ചെട്ടികുളങ്ങരയിലേക്ക് പെണ്ണ് കാണാന്‍ പോകുമ്പോള്‍ പെണ്ണിനെ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ഇത് തന്റെ അവസാനത്തെ പെണ്ണ് കാണല്‍ ചടങ്ങായിരുക്കുമെന്ന് അയാളൊരു തീരുമാനമെടുത്തിരുന്നു.

കല്യാണമെന്നുള്ള്ത് കുട്ടിക്കളിയല്ലെന്നും, ജീവിതകാലം മുഴുവന്‍ ഒന്നിച്ച് ജീവിക്കേണ്ടതാണെന്നുമുള്ള മനസ്സിന്റെ മന്ത്രിക്കല്‍ അയാള്‍ കേട്ടില്ലെന്ന് നടിച്ചു, എങ്കിലും കാണാന്‍ പോകുന്ന പെണ്‍കുട്ടി തന്റെ സങ്കല്‍പ്പത്തിലെ പെണ്ണായിരിക്കണമെന്ന് അയാള്‍ വെറുതെ ആശിച്ചിരുന്നു.

‘ഇവള്‍ തന്റെ സങ്കലപ്പത്തിലെ പെണ്‍കുട്ടി തന്നെ’ ഉണ്ണിമായയെ കണ്ടപ്പോള്‍ ഹരീന്ദ്രന്റെ മനസ്സ് നിറഞ്ഞു. ഒട്ടും താമസിച്ചില്ല. ഒരാഴ്ചയ്ക്കുള്ളില്‍ വിവാഹം നടന്നു. ‘ഉണ്ണിമായേ, നീയെന്റെ ഭാഗ്യമാടി മോളേ.. ഞാനിപ്പം ചിന്തിക്കുകയായിരുന്നു എന്തുകൊണ്ട് നീയെന്റെ ജീവിതത്തിലേക്ക് നേരത്തെ കടന്നു വന്നില്ലാന്ന്..” ആദ്യരാത്രിയില്‍ അയാള്‍ അവളുടെ കാതുകളില്‍ മന്ത്രിച്ചപ്പോള്‍ അവള്‍ ഒരു പൂച്ചക്കുഞ്ഞിനെപ്പൊലെ കുറുകിക്കൊണ്ട് അയാളുടെ നെഞ്ചോട് പറ്റിച്ചേര്‍ന്നു.

ദിവസങ്ങള്‍ക്ക് ദൈര്‍ഘ്യം കുറവാണെന്ന് തോന്നിപ്പോയ നിമിഷങ്ങള്‍.. ഉണ്ണിമായയോടൊത്തുള്ള സ്വര്‍ഗ്ഗസുന്ദരമായ ദിവസങ്ങള്‍ എത്ര പെട്ടന്നാണ് കൊഴിഞ്ഞു വീണത്...

“മോളേ എന്റെ അമ്മയെ പൊന്നുപോലെ നീ നോക്കണം. അചഛന്റെ മരണശേഷം അമ്മ എനിക്ക് വേണ്ടിയാണ് ജീവിച്ചത്. അമ്മയെ ഒരിക്കലും നീ വിഷമിപ്പിക്കരുത്. അമ്മയും നീയും മാത്രമേ വീട്ടിലുള്ളെന്ന് പേടി വേണ്ട. എന്തുണ്ടായാലും എന്നെ അറിയക്കണം. പിന്നെ പേടിക്കാനെന്തുണ്ട്? വല്യമ്മാമയും, ചെറിയമ്മാമയും തൊട്ടടുത്ത് തന്നെയല്ലേ താമസിക്കുന്നത്. എന്താവശ്യമുണ്ടായാലും അവരെ അറിയിച്ചാ‍ല്‍ മതി. അവരോടിയെത്തും..” ഉണ്ണിമായയെ കെട്ടിപ്പിടിച്ച് കിടക്കുമ്പോള്‍ ഹരീന്ദ്രന്‍ അവളോട് പറഞ്ഞു.

“ഹരിയേട്ടന്റെ അമ്മ എന്റെയും അമ്മയാണ്. ഹരിയേട്ടനെ പിരിയുന്നതിലാണ് എനിക്ക് വിഷമം..” ഉണ്ണിമായ അയാളുടെ നെഞ്ചില്‍ തലചായ്ച്ച് കൊണ്ട് പറഞ്ഞു.

“മോളേ, എന്റെ ശരീരം മാത്രമാണ് ഇപ്പോള്‍ വിട്ടു പിരിയുന്നത്. മനസ്സ് ഒരിക്കലും നിന്നെ വിട്ടു പിരിയുന്നില്ലെന്നോര്‍ക്കണം. ഒരു വര്‍ഷം.... അതങ്ങ് പെട്ടന്ന് പോവില്ലേ...?. പിന്നെ ആകാശത്തേരിലേറി ഞാനെന്റെ കുട്ടന്റെ അരികിലേക്കങ്ങ് പറന്നെത്തില്ലെടാ..”

മനസ്സിന്റെ വേദന പുറത്തു കാണിക്കാതെ അന്നവളോട് യാത്ര ചൊല്ലി പോരുമ്പോള്‍ ശരീരത്തിന്റെ ഏതോ ഭാഗം നഷ്ടപ്പെട്ട വേദനയാണ് അയാള്‍ക്ക് തോന്നിയത്. അവളുടെ വലിയ കണ്ണുകള്‍ നിറഞ്ഞു കവിയുന്നത് കണ്ടപ്പോള്‍ താനും പൊട്ടിക്കരഞ്ഞ് പോകുമോന്ന് അയാള്‍ ഭയന്നു പോയ നിമിഷങ്ങള്‍.....

വേര്‍പാടിന്റെ വേദന ആദ്യമായി അയാള്‍ അനുഭവിച്ചറിയുന്നത് ഉണ്ണിമായയെ വിട്ട് പിരിഞ്ഞപ്പോഴാണ്. വിശപ്പും ദാഹവുമില്ലാതെ എത്രയെത്ര ദിനങ്ങള്‍. ...ഉറക്കമില്ലാത്ത എത്രയെത്ര രാത്രികള്‍..... കണ്ണടയ്ക്കുവാന്‍ കഴിയുന്നില്ല....ഉണ്ണിമായയുടെ മുഖമാണ് മുന്നില്‍..... അവളെ കാണാതെ ഭ്രാന്ത് പിടിക്കുമെന്ന് തോന്നിപ്പോയ നിമിഷങ്ങള്‍.. എത്രയെത്ര ഫോണ്‍ വിളികള്‍.... ഫോണിലൂടെ അവളുടെ ശബ്ദം കേള്‍ക്കുമ്പോള്‍ മനസ്സ് വല്ലാതെ കോരിത്തരിച്ചിരുന്നു.... സ്നേഹവും, വാത്സല്യവും നിരഞ്ഞ അവളുടെ കത്തുകള്‍ കിട്ടുമ്പോള്‍ ഒരായിരം തവണയെങ്കിലും അയാളത് വായിച്ചിരുന്നു.

“എന്റെ ഹരിയേട്ടാ, എനിക്ക് ഹരിയേട്ടനെ കാണാതെ ഒരു നിമിഷം പോലും ജീവിക്കുവാന്‍ എനിക്ക് കഴിയില്ല. ഹരിയേട്ടന്‍ ജോലി കളഞ്ഞ് ഇങ്ങ് പോര്‍. നമുക്ക് ജീവിക്കുവാനുള്ള വകയൊക്കെ ഇവിടെയില്ലേ..? അല്ലെങ്കില്‍ എന്നെക്കൂടി അങ്ങോട്ട് കൊണ്ടുപോകുമോ..?..” ഫോണിലൂടെയും, കത്തിലൂടെയുമുള്ള ഉണ്ണിമായയുടെ നിരന്തരമായ ആവശ്യത്തിന്‍ മുന്നില്‍ ഉത്തരമില്ലാതെ അയാള്‍ കുഴയുമ്പോഴും, അവളോടൊപ്പമുള്ള ഒരു ജീവിതം അയാളുടെ സ്വപ്നം മാത്രമായിരുന്നു.

ഉണ്ണിമായയെ ഇവിടേക്ക് കൊണ്ടുവരാനുള്ള അവസ്ഥയിലല്ല താനിപ്പോഴെന്ന് അയാള്‍ക്കറിയാമായിരുന്നു. പിന്നെ ഒരാവേശത്തിന് ജോലി കളയാമെന്ന് വച്ചാല്‍ പെട്ടന്നെങ്ങനെ അതിന് കഴിയും...?ഒടുവില്‍ ദിവസങ്ങള്‍ ആഴ്ചകള്‍ക്കും, മാസങ്ങള്‍ക്കും വഴിമാറി കൊടുത്തപ്പോള്‍ ഉണ്ണിമായയിലേക്കുള്ള തന്റെ ദൂരം കുറഞ്ഞു വരുന്നത് സന്തോഷത്തോടെ അയാള്‍ മനസ്സിലാക്കി.

ഒരു വര്‍ഷം തികയുന്നതിന് മുമ്പെ രണ്ട് മാസത്തെ അവധിക്കപേക്ഷിച്ചപ്പോള്‍ പേഴ്സണല്‍ മാനേജര്‍ നെറ്റി ചുളിച്ചു. “സോറി മിസ്റ്റര്‍ ഹരി. പണിത്തിരക്കുള്ള ഈ സമയത്ത് നിങ്ങളിങ്ങനെ പെട്ടന്ന് അവധിയിലായാല് ആകെ കുഴപ്പമാകും..?

“ട്രൈ ടു അണ്ടര്‍ സ്റ്റാന്‍ഡ് മീ സാര്‍.. കല്യാണം കഴിഞ്ഞ് രണ്ടാഴ്ച തികച്ച് പോലും തികയാതെയാണ് ഞാനിങ്ങോട്ട് മടങ്ങി വന്നത്. സാറെനിക്ക് അവധി തന്നില്ലെങ്കില്‍ ഞാനെന്റെ ജോലി രാജി വയ്ക്കാനും തയ്യാറാണ്..’ രണ്ടും കല്പിച്ച് ഹരീന്ദ്രന്‍ പറഞ്ഞു.

“ലുക്ക് മിസ്റ്റര്‍ ഹരി. ഞങ്ങള്‍ക്ക് ഞങ്ങളുടെ ബിസിനസ്സാണ് പ്രാധാന്യം. അവിടെ കുടുംബ ബന്ധങ്ങള്‍ക്ക് യാതൊരു വിലയുമില്ലെന്നോര്‍ക്കണം... എനിവേ നിങ്ങളോടുള്ള എന്റെ പ്രത്യേക താല്പര്യം കണക്കിലെടുത്ത് ഞാന്‍ നിങ്ങള്‍ക്ക് അവധി തരാം. ബട്ട് വണ്‍ കണ്ടീഷന്‍. വിതിന്‍ വണ്‍ മന്ത് യു ഹാവ് ടു കം ബാക്ക്.. അതര്‍വൈസ് യുവാര്‍ ഇന്‍ ട്രബിള്‍..”മന‍സ്സില്‍ നുരഞ്ഞു പൊങ്ങിയ ദേഷ്യം വകവയക്കാതെ അയാളുടെ വ്യവസ്ഥ അംഗീകരിക്കുവാന്‍ ഒടുവില്‍ ഹരീന്ദ്രന്‍ തയ്യാറായി.

അവധി കിട്ടിയ വിവരം ഉണ്ണിമായയോടു പോലും പറഞ്ഞില്ല. കാരണം അവള്‍ക്കിതൊരു സര്‍പ്രൈസാകണം. അവളെ അറിയിക്കാതെ വീട്ടിലെത്തുക. പാവം പെണ്ണ് അത്ഭുതവും, സന്തോഷവുമടക്കുവാനാവാതെ തന്നെ കെട്ടിപ്പുണരും തീര്‍ച്ച....

പെട്ടന്നായിരുന്നു എല്ലാം.....
ഗ്രാമത്തിലെ ചെമ്മണ്‍ പാത പിന്നിട്ട് സന്ധ്യ മയങ്ങാന്‍ തുടങ്ങിയ സമയം തറവാട്ട് മുറ്റത്തെത്തിയപ്പോള്‍ മനസ്സ് സന്തോഷം കൊണ്ട് തുള്ളിച്ചാടുന്നത് അയാളറിഞ്ഞു. തന്നെ കണ്ട് അത്ഭുതപ്പെടുന്ന അമ്മയുടെയും, ഉണ്ണിമായയുടെയും മുഖം അയാളുടെ മനസ്സില്‍ ഓടിയെത്തി. പൂമുഖത്ത് അമ്മയെ കാണാഞ്ഞപ്പോള്‍ അമ്മ ക്ഷേത്രത്തില്‍ പോയതാണെന്ന് ഊഹിച്ചു.

ഉണ്ണിമായ എവിടെ?
പാവം അടുക്കളയില്‍ ജോലിയിലായിരിക്കണം.... അമ്മയെക്കൊണ്ട് ഒരു ജോലിയും അവള്‍ ചെയ്യിക്കാറില്ല.... എല്ലാം അവള്‍ തന്നെ ചെയതോളും...

‘നമ്മുടെ ഭാഗ്യമാടാ മോനേ അവള്‍’ അമ്മ ഫോണ്‍ വിളിക്കുമ്പോള്‍ പറയാറുള്ളത് അയാളോര്‍ത്തു. ശരിയാണ് അവള്‍ തന്റെ ഭാഗ്യം തന്നെ. തന്റെ സുക്യതം. അമ്മയുടെ സുക്യതം... അതെ സ്നേഹിക്കാന്‍ മാത്രമറിയാവുന്ന ഒരു പാവം പൊട്ടിപ്പെണ്ണ്..

അകത്ത് ബെഡ് റൂമില്‍ ആരുടെയോ അടക്കിപ്പിടിച്ചുള്ള സംസാരം കേട്ടതുകൊണ്ടാണ് അടച്ചിട്ടിരിക്കുന്ന വാതിലിന്റെ ചെറിയ വിടവിലൂടെ ഒരു കള്ളനെപ്പോലെ പമ്മി പതുങ്ങി അകത്തേക്ക് നോക്കുവാന്‍ ഹരീന്ദ്രന്‍ തോന്നിയത്....

ഈശ്വരാ.., കണ്ണുകളെ വിശ്വസിക്കുവാന്‍ ഹരീന്ദ്രന്‍ കഴിയുന്നില്ല...
ഉണ്ണിമായയോടൊപ്പം കിടക്കയില്‍ ചെറിയമ്മാമയുടെ പതിനേഴു വയസ്സുകാരന്‍ അരുണ്‍…..! അവന്റെ കരവലയത്തിനുള്ളില്‍ ഇക്കിളി കൊള്ളുന്ന തന്റെ എല്ലാമെല്ലാമായ ഉണ്ണിമായ…

ഹ്യദയം പൊട്ടിപ്പോകുമെന്ന് തോന്നിയ നിമിഷങ്ങള്‍.... ശരീരവും മനസ്സും ഒരുപോലെ തളരുകയാണ്.... ‘ഇതിനു വേണ്ടിയാണോ ദൈവമേ പ്രവാസത്തിന്റെ ചൂടും, തണുപ്പുമേറ്റ് തളരാതെ മനസ്സില്‍ സ്വപനങ്ങളും, മോഹങ്ങളും താന്‍ താലോലിച്ചു വളര്‍ത്തിയത്..? ആര്‍ക്കു വേണ്ടിയായിരുന്നു എല്ലാം..? ഒന്നുറക്കെ പൊട്ടിക്കരയുവാന്‍ പോലും കഴിയാതെ അയാളുടെ പാവം മനസ്സ് വിങ്ങിപ്പൊട്ടി.

ഭൂമിയില്‍ ഇരുള്‍ പരക്കുകയാണ്.. ആ ഇരുട്ടു മുഴുവന്‍ തന്റെ കണ്ണുകളും, മനസ്സും ആവാഹിച്ചെടുക്കുന്നത് അയാള്‍ ഭയത്തോടെ അപ്പോള്‍ തിരിച്ചറിയുകയായിരുന്നു..

Tuesday, February 26, 2008

ഇവിടെ മരണമുണ്ട്

കൊടും വേനലില്‍ കാട് ഉണങ്ങി വരണ്ടു. ഉണങ്ങി വരണ്ട വനഭൂമിയില്‍ വീണുടഞ്ഞ ആദിവാസികളുടെ കണ്ണുനീരിന്‍ ചോരയുടെ നിറമായിരുന്നു. അവര്‍ കാടിന്റെ മക്കള് ‍വിശപ്പും, ദാഹവും സഹിക്കുവാനാവാതെ പൊറുതിമുട്ടി. അവരുടെ വിശപ്പിന്റെ നിലവിളി ആരും കേട്ടില്ല. അവരുടെ ദാഹവും, കണ്ണുനീരും ആരും കണ്ടില്ല. അവരെ രക്ഷിക്കേണ്ടവര്‍ അവരെ കാല്ക്കീഴിലിട്ട് ചവുട്ടിമെതിച്ചിരുന്നു. സിരകളില് ‍ലഹരിയും, മെലിഞ്ഞ കൈകളില്‍ ചില്ലിക്കാശുകളും നല്‍കി അവര്‍ ആദിവാസികളുടെ മണ്ണ് പകുത്തെടുത്തിരുന്നു. കാമം നിറഞ്ഞ കണ്ണുകള് കാട്ടി അവര്‍ ആദിവാസി പെണ്‍കുട്ടികളുടെ മാനം കവര്‍ന്നെടുത്തു.

അധികാരി വര്‍ഗ്ഗത്തിനെതിരെ പ്രതികരിക്കുവാന്‍, പ്രതിഷേധിക്കുവാന്‍ആദിവാസികള്‍ക്ക് ത്രാണിയില്ലായിരുന്നു. പ്രതികരിച്ചവരുടെ നെഞ്ചിന്‍ കൂട് തുളച്ച് ഏമാന്മാരുടെ തോക്കുകളിലെ വെടിയുണ്ടകള്‍ കടന്നുപോയി. ശേഷിച്ചവരെ വിപ്ലവകാരികളെന്ന് മുദ്രകുത്തി അവര്‍ ജയിലിലടച്ചു.

“ഞങ്ങളെ രച്ചിക്കു.. തൈവങ്ങളേ.. ഞങ്ങള്‍ നസിച്ചിരിക്കുന്നു… തൈവങ്ങളേ…” ആദിവാസികള്‍ കാട്ടുദൈവങ്ങളുടെ വിഗ്രഹങ്ങള്‍ക്ക് മുന്നില്‍ തലതല്ലി കരഞ്ഞു..”കണ്ണ് തുറന്ന് നോക്കൂ തൈവങ്ങളേ.. കാട് നശിക്കുന്നത് കണ്ടില്ലേ.. കാടിനെ രച്ചിക്കു.. കാട്ട് മക്കളെ രച്ചിക്കൂ.. ങള്‍ക്ക് വിസപ്പും, ദാഹോം സഹിക്കാനാവിണില്ല. ങളുടെ ക്യസികള്‍ നസിച്ചു.. ങളുടെ കിടാങ്ങള്‍ വിസപ്പും, ദാഹോം സഹിക്കാനാവാതെ ങളുടെ കണ്മുമ്പാകെ പിടഞ്ഞു, പിടഞ്ഞു മരിക്കണു. ന്നും ങള്‍ക്ക് കണ്ടു നില്‍ക്കാനാവില്ല തൈവങ്ങളേ… ഞങ്ങളെ രച്ചിക്കു.. തൈവങ്ങളേ.. കാടിനെയും, ഞങ്ങളെയും രച്ചിക്കു…തൈവങ്ങളേ…”

ശിലകള്‍ക്കുള്ളിന്‍ ഉറക്കം പൂണ്ടിരുന്ന കാട്ടുതൈവങ്ങള്‍ ആദിവാസികളുടെ നിലവിളിയും, കരച്ചിലും കേട്ടില്ല. കാടിനെയും, തങ്ങളെയും രക്ഷിക്കേണ്ട കാട്ടുദൈവങ്ങള്‍ പോലും മൌനമായിരുന്നപ്പോള്‍ അവര്‍ തകര്‍ന്ന് പോയി…“കാട്ടുതൈവങ്ങള്‍ക്ക് ഒന്നും കാണാനും, കേള്‍ക്കാനും കയീല്ല..... അവര്‍ക്ക് മ്മളെ രച്ചിക്കുവാന്‍ ഒരിക്കലും കയീല്ല… കണ്ണും, കാതും, മൂക്കുമില്ലാത്ത വെറും കല്ലുകളാണവര്‍…” അന്നാദ്യമായി അയാള്‍ കാട്ടുദൈവങ്ങളുടെ മുഖത്ത് കാറിത്തുപ്പി.

“മാരാ.. തൈവങ്ങളെ ചോത്യം ചെയ്താ.. നീ ശത്തുപോം.. നീ മാത്രല്ല.. തൈവശാപമേറ്റ് നെന്റെ പെണ്ണും, നെന്റെ കിടാവും തലപൊട്ടിത്തെറിച്ച് ശത്തുപോം..” ഊരുമുപ്പന്റെ ഭീഷണി അയാള്‍ കേട്ടതായി അയാള്‍ നടിച്ചില്ല. തല പൊട്ടിത്തെറിച്ച് ശത്തുപോമ്പോലും..അങ്ങനെ ശത്തുപോംങ്കില്‍ അങ്ങട്ട് ശാകട്ട്.. ആര്‍ക്കു വേണം ങനൊരു ജീവിതം…” അയാള്‍ക്ക് ദേഷ്യമടക്കുവാനായില്ല.

അയാള്‍ അങ്ങനെയായിരുന്നു. ഊരു നിയമങ്ങളെ ഒരിക്കലും അയാള്‍ അനുസരിച്ചിരുന്നില്ല. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഊരു നിയമങ്ങള്‍ കാറ്റില്‍ പറത്തിയാണ് ഇഷ്ടപ്പെട്ട പെണ്ണിന്റെ കഴുത്തില്‍ താലി കെട്ടി അയാള്‍ തന്റെ കുടിലിലേക്ക് കൊണ്ടുവന്നത്. അന്ന് തന്റെ ധിക്കാരത്തെ ചോദ്യം ചെയ്ത ഊരു മൂപ്പനുള്‍പ്പെടെയുള്ളവര്‍ക്ക് അയാള്‍ ചുട്ട മറുപടിയും നല്‍കിയിരുന്നു… എന്നിട്ടോ മൂപ്പന്റെ ഊരു വിലക്കുകളെയെല്ലാം മറികടന്ന് തന്റേടത്തോടെ താലി കെട്ടിയ പെണ്ണിനോടൊപ്പം അയാള്‍ ജീവിച്ചു.

തന്റെ പെണ്ണിനെ പൊന്നുപോലെയാണ് അയാള്‍ നോക്കിയത്. കാട്ടില്‍ നിന്ന് ലഭിക്കുന്ന തേന്‍ ഭക്ഷിച്ചും, വിറ്റുമായിരുന്നു അയാള്‍ തന്റെ കുടുംബം പോറ്റിയിരുന്നത്.. പക്ഷേ ഇന്നിപ്പോള്‍…?വേനലില്‍ കാട് ഉണങ്ങിയതോടു കൂടി കാട്ടിലൊരിടത്തും തേന്‍ കിട്ടാതെയായി. കുടിലില്‍ മുഴുപ്പട്ടിണിയാണ്.. ഭാര്യയുടെയും, മകന്റെയും കണ്ണീര്‍ കാണാതിരിക്കുവാന്‍ കഴിയുന്നില്ല. മറ്റൊരു പണിയും കിട്ടാനില്ലെന്ന് മാത്രമല്ല കുലത്തൊഴില്‍ വിട്ട് മറ്റൊരു പണിയും ചെയ്ത ശീലവും അയാള്‍ക്കില്ലായിരുന്നു…കാട്ടിലൊരിടത്തു നിന്നും തേന്‍ കിട്ടില്ലെന്നറിഞ്ഞിട്ടും എന്നും രാവിലെ തേന്‍ തേടി അയാള്‍ കാടു മുഴുവന്‍ അലഞ്ഞ് നടക്കും. പക്ഷേ വെറും കൈയ്യോടെ കുടിലിലെത്തുന്ന അയാളെ കണ്ട് അയാളുടെ പെണ്ണും, കിടാവും വിതുമ്പി.. അയാള്‍ക്കത് മാത്രം കാണാനുള്ള കരുത്തില്ലായിരുന്നു…

“ഇല്ല തന്റെ പെണ്ണിനെയും, കിടാവിനെയും മരണത്തിന്‍ ഒരിക്കലും വിട്ടുകൊടുക്കില്ല…” അയാള്‍ പിറുപിറുത്തു. ‘അവര്‍ ജീവിച്ചേ മതിയാവൂ… പക്ഷേ അവര്‍ മരിക്കാതിരിക്കണമെങ്കില്‍.. ആ ചോദ്യത്തിന്‍ മുന്നില്‍ എന്തു ചെയ്യണമെന്നറിയാതെ അയാള്‍ കുഴഞ്ഞു പോയി..ദിവസങ്ങള്‍ കഴിയുന്തോറും ആദിവാസികള്‍ പട്ടിണികൊണ്ട് മരിച്ചുകൊണ്ടിരുന്നു…‘ആദിവാസികള്‍ അജ്ഞാത രോഗത്തിന്റെ പിടിയിലെന്നെഴുതി മാധ്യമങ്ങള്‍ ആഘോഷിച്ചുകൊണ്ടിരുന്നു….യഥാര്‍തഥ സത്യം കാണാതെ, കണ്ടെങ്കിലും കണ്ടില്ലെന്ന് നടിച്ച് ഭരണ-പ്രതിപക്ഷ പാര്‍ട്ടികളുടെ ആശംസകളോടു കൂടി ഒടുവില്‍ ‘അജ്ഞാത രോഗത്തിന്റ്‘ കാരണങ്ങളെക്കുറിച്ച് പഠിക്കാന്‍ വലിയൊരു സംഘം കാട്ടിലെത്തി. സത്യത്തിന്റെ മുഖം ആരും അന്വേഷിച്ചില്ല. അവര്‍ തിന്നും, കുടിച്ചും, കൂത്താടിയും കാട്ടില്‍ നടന്നത് മിച്ചം. ആദിവാസികള്‍ മരിക്കുന്നത് മ്യഗങ്ങളില്‍ കണ്ടുവരുന്ന ആന്ത്രാക്സ് പോലുള്ള ഒരുതരം മാരക രോഗം മൂലമാണെന്ന് അവര്‍ വിധിയെഴുതി മടങ്ങി.പട്ടിണി മൂലം ആദിവാസി ഊരുകളില്‍ അപ്പോഴും മരണം നടന്നുകൊണ്ടിരുന്നു. ഒടുവില്‍ മാധ്യമങ്ങള്‍ ആദിവാസികളെ വിട്ട് ഷക്കീല പടങ്ങളും, അത് സമൂഹത്തിലുണ്ടാക്കുന്ന വിപത്തിനെക്കുറിച്ചും, അതുപോലെ ഭരണകക്ഷിയിലെ ഗ്രൂപ്പ് വഴക്കിനെക്കുറിച്ചും എഴുതി കോളം നിറച്ചു..

പട്ടിണി മൂലം അയാള്‍ക്ക് എഴുന്നേറ്റ് നില്‍ക്കുവാന്‍ പോലും ത്രാണി നഷ്ടപ്പെട്ടു.. അയാള്‍ പ്രാഞ്ചി, പ്രാഞ്ചി കുടിലിന്‍ പുറത്തിറങ്ങി. കരിഞ്ഞുണങ്ങിയ കാട് കണ്ട് അയാളുടെ നെഞ്ച് വിങ്ങി…എവിടെ പച്ച പുതപ്പാര്‍ന്ന കാട്..? എവിടെ പൂത്തുലഞ്ഞു നില്‍ക്കുന്ന മരങ്ങള്‍..? എവിടെ സംഗീതം പൊഴിക്കുന്ന അരുവികള്‍.. എവിടെ പക്ഷികളുടെ മനോഹരമായ പാട്ടുകള്‍…? എവിടെ ആദിവാസികളുടെ പാട്ടും, കുഴല്‍ വിളികളും…? എല്ലാം നശിച്ചില്ലേ… എല്ലാം…മനോഹരമായ കാടിന്ന് ശ്മശാന ഭൂമിയായിരിക്കുന്നു…’ കാടിനെ ജീവനു തുല്യം സ്നേഹിച്ചിരുന്ന അയാള്‍ ദു:ഖം താങ്ങാനാവാതെ ചുമച്ചുകൊണ്ട് നിലത്തു കുത്തിയിരുന്നു..പെട്ടന്നാണ്‍ കാട്ടിനുള്ളിലെവിടെയോ തേനുള്ളതായി അയാള്‍ക്ക് ഉളവിളിയുണ്ടായത്..

“മകനേ..” അയാള്‍ തന്റെ മകനെ വിളിച്ചു.. പട്ടിണിമൂലം എല്ലും തൊലിയുമായ ഏഴുവയസ്സുകാരന്‍ മകന്‍ അയാളുടെ അരികിലെത്തി…“ന്നെ നീ സപിക്കരുത് മോനേ….. നെന്റെ വെസപ്പ് ഞാനറിയുന്നു…“അവന്റെ കുഴിഞ്ഞ കണ്ണുകളില്‍ നോക്കി അയാള്‍ മന്ത്രിച്ചു… “പക്ഷേ ഞാന്‍… ഞാന്‍….”വാക്കുകള്‍ അയാളുടെ തൊണ്ടയില്‍ കുടുങ്ങി…“എന്നോടൊപ്പം ന്ന് ന്റ് മോന്‍ കാട്ടിലേക്ക് വരുമോ…” നീണ്ട മൌനത്തിന്‍ ശേഷം അയാള്‍ മകനോട് ചോദിച്ചു..”നക്ക് തോന്നണ് നമക്കിന്ന് തേന്‍ കിട്ടുമെന്ന്..” അയാളത് പറഞ്ഞപ്പോള്‍ അവന്റെ കണ്ണുകളില്‍ ഒരു തിളക്കമുണ്ടായി…

‘കരിഞ്ഞ് നസിച്ച ഇക്കാട്ടിലെവടാ തേന്‍..പട്ടിണോണ്ട് ല്ലാവരും ചാകണില്ലേ..മ്മളും ചാവട്ടെ..” ഭാര്യയുടെ വാക്കുകള്‍ കേട്ടിലെന്ന് നടിച്ച് തളര്‍ന്ന് ശരീരം ഉറച്ച മനസ്സുമായി മകന്റെ കൈപിടിച്ച് അയാള്‍ കാട്ടിനുള്ളിലേക്ക് നടന്നു..തേന്‍ തേടി കാട്ടിനുള്ളില്‍ വളരെ ദൂരം നടന്ന് അയാള്‍ ഒടുവില്‍ നിരാശനായി ഒരിഞ്ചുപോലും നടക്കാനാവാതെ ചുമച്ച് തളര്‍ന്ന് നിലത്ത് കുത്തിയിരുന്നു..

“ബയ്യ.. എനക്ക് ബയ്യ.. ഒരടിപോലും നടക്കാന്‍ ബയ്യ..” മകന്റെ കൈകളില്‍ മുറുകെ പിടിച്ചുകൊണ്ട് അയാള്‍ പിറുപിറുത്തു.. എന്നാല്‍ അവന്റെ കണ്ണുകളിലെ ദൈന്യത അയാളുടെ ഹ്യദയത്തെ വല്ലാതെ മുറിപ്പെടുത്തി. അയാള്‍ വേദനയോടെ ചുറ്റും തിരിഞ്ഞു നോക്കി.. പെട്ടന്നാണ് ആ വലിയ മരവും അതിന്റെ ഏറ്റവും മുകളിലത്തെ കൊമ്പിലെ തേന്‍ കൂടും അയാള്‍ കണ്ടത്. ആ മരത്തിന്റെ മുകളിലുള്ള തേന്‍ കൂടിനരികിലെത്താ‍ന്‍ അശക്തനെങ്കിലും ഒരു കൊടുങ്കാറ്റിന്റെ വേഗത്തില്‍ അയാള്‍ മരച്ചുവട്ടിലേക്ക് ഓടിയെത്തുകയായിരുന്നു…ഒരു അണ്ണാന്‍ കുഞ്ഞിനെപ്പോലെ അയാള്‍ മരത്തിന്റെ മുകളിലേക്ക് മെല്ലെ, മെല്ലെ കയറി. തന്റെ ശരീരത്തിന്റെ ശക്തി ക്ഷയിച്ചു വരുന്നത് അയാള്‍ ഭയത്തോടെ അപ്പോള്‍ തിരിച്ചറിയുകയായിരുന്നു. ഭാര്യയുടെയും, മകന്റെയും മുഖം മനസ്സില്‍ ഓടിയെത്തിയപ്പോള്‍ അയാള്‍ എല്ലാം മറന്നു…വളരെ പാടുപെട്ട് അയാള്‍ മരത്തിന്റെ മുകളിലത്തെ ചില്ലയിലെ തേന്‍കൂടിനരികിലെത്തി. അപ്പോഴേക്കും അയാള്‍ പൂര്‍ണ്ണമായും തളര്‍ന്ന് പോയിരുന്നു.. തന്റെ കൈകള്‍ക്ക് ശക്തി ക്ഷയിച്ച് മരത്തിന്മേലുള്ള പിടുത്തം നഷ്ടമാകുന്നത് അയാളറിഞ്ഞു.. ഏതു നിമിഷവും താന്‍ മരത്തില്‍ നിന്ന് താഴെ വീണ് മരിക്കുമെന്ന് അയാളറിഞ്ഞു… എങ്കിലും ഒരു വിധത്തില്‍ തേന്‍ കൂട് അറുത്തെടുത്ത് കൊതിയോടെ കാത്തു നില്‍ക്കുന്ന മകന്റെ കൈകളിലേക്കം അയാളിട്ടുകൊടുത്തു…

‘മകനേ ബേഗം അമ്മേടെ അടുക്കലേക്ക് പോകൂ.. ഈ തേന്‍ തിന്ന് നിങ്ങള്‍ ബെശപ്പടക്ക്.. ഞാന്‍ പൊറകെ ബന്നോളാം..” അയാള്‍ മരത്തിന്‍ മുകളിലിരുന്ന് വിളിച്ചു പറഞ്ഞു…മകന്‍ തേനുമായി സന്തോഷത്തോടു കൂടി ഒന്ന് രണ്ട് ചുവടുകള്‍ മുന്നോട്ടു വച്ചു… പെട്ടന്നാണ് തൊട്ടു പിന്നില്‍ വലിയൊരു ശബ്ദം കേട്ട് അവന്‍ ഞെട്ടി തിരിഞ്ഞത്… തൊട്ടടുത്ത് പാറക്കെട്ടില്‍ വീണ് പൊട്ടിച്ചിതറി കിടക്കുന്ന ഒരു മനുഷ്യശരീരം കണ്ട അവന്‍ ഞെട്ടിപ്പോയി… ആ ശരീരം അവന്റെ പിതാവിന്റേതായിരുന്നു…

Monday, February 25, 2008

അപ്പൂസിന്റെ അച്ഛന്‍

അപ്പൂസിന്റെ വീട്ടു മുറ്റത്ത് പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന കിളിച്ചുണ്ടന്‍ മാവ് പൂത്തുലഞ്ഞു. നിറയെ മാമ്പൂക്കളുമായി തലയുയര്‍ത്തി നില്‍ക്കുന്ന കിളിച്ചുണ്ടന്‍ മാവില്‍ വിരുന്നിനെത്തിയ വണ്ടുകളുടെയും, പൂമ്പാറ്റകളുടെയും, പക്ഷികളുടെയും ബഹളമായിരുന്നു. കിളിച്ചുണ്ടന്‍ മാവ് പൂത്തതില്‍ അപ്പൂസിനെക്കാള്‍ സന്തോ‍ഷം അവര്‍ക്കായിരുന്നു.

ഗ്രാമത്തിലെ പള്ളിക്കൂടത്തില്‍ ഒന്നാം ക്ലാസിലാണ്‍ അഞ്ചു വയസ്സുള്ള അപ്പൂസ് പഠിക്കുന്നത്. പുസ്തക സഞ്ചിയും തൂക്കി അഞ്ചാം ക്ലാസില്‍ പഠിക്കുന്ന നീതു ചേച്ചിയോടും കൂട്ടുകാരോടുമൊപ്പം തുള്ളീച്ചാടി പള്ളിക്കൂടത്തില്‍ പോകുവാന്‍ അപ്പൂസിനു വലിയ ഇഷ്ടമായിരുന്നു. അതുകൊണ്ടല്ലേ അമ്മയെയും അച്ഛനെയും വിട്ട് ആദ്യമായി പള്ളിക്കൂടത്തിലെത്തിയ ദിവസം പോലും അപ്പൂസിനു യാതൊരു സങ്കടവും തോന്നാതിരുന്നത്. പക്ഷേ അപ്പൂസിന്റെ ക്ലാസിലെ കുട്ടികള്‍ പലരും അച്ഛനമ്മമാരെ കാണാതെ അന്നു പേടിച്ചു കരയുന്നുണ്ടായിരുന്നു. നീതുചേച്ചിയുള്ളപ്പോള്‍ അപ്പൂസിനു എന്തോന്നു പേടിക്കാന്‍? നീതുചേച്ചിയാണെങ്കില്‍ അപ്പൂസിന്റെ ക്ലാസിലെ കുട്ടികള്‍ക്കെല്ലാം പേടിയായിരുന്നു. പള്ളിക്കൂടത്തിലെത്തിയാല്‍ ഒരു നിഴല്‍പ്പോലെ നീതുചേച്ചി അപ്പൂസിനോടൊപ്പമുണ്ടാവും. അപ്പൂസിനെ ആരെങ്കിലും വഴക്കു പറഞ്ഞാല്‍ മതി നീതുചേച്ചി വിടില്ല. നീതുചേച്ചിയുടെ കൈയ്യില്‍ തൂങ്ങി പുഴയോരത്തുകൂടി പള്ളിക്കൂടത്തില്‍ പോകുന്നതു തന്നെ ഒരു സുഖമല്ലേ?

എന്നാല്‍ കിളിച്ചുണ്ടന്‍ മാവ് പൂത്തതോടു കൂടി അപ്പൂസിന്‍ പള്ളിക്കൂടത്തില്‍ പോകാനുള്ള ആശയൊക്കെ മെല്ലെ കുറഞ്ഞു. എങ്ങനെ പള്ളിക്കൂടത്തില്‍ പോകും? മാമ്പഴക്കൊതിയനല്ലേ അവന്‍.. മാമ്പൂക്കളെല്ലാം ഉണ്ണിമാങ്ങകളായി പെട്ടന്ന് വളര്‍ന്ന് മാമ്പഴമായി തീരുന്നതും വയറുനിറയെ രുചിയുള്ള കിളിച്ചുണ്ടന്‍ മാമ്പഴം തിന്നുന്നതും, അവന്‍ സ്വപ്നം കണ്ടു.

കിളിച്ചുണ്ടന്‍ മാവില്‍ തേനുണ്ണാന്‍ മാമ്പൂക്കള്‍ക്കു ചുറ്റും വട്ടമിട്ട് പറക്കാറുള്ള വണ്ടുകളെയും, പൂമ്പാറ്റകളെയും, മാഞ്ചില്ലകളില്‍ ഓടിക്കളിക്കാറുള്ള അണ്ണാറക്കണ്ണന്മാരെയും, കിളികളെയും, മാഞ്ചില്ലകള്‍ പിടിച്ചു കുലുക്കുവാനെത്തുന്ന കാറ്റിനെയും അപ്പൂസ് വല്ലാതെ വെറുത്തിരുന്നു. ഇവരെല്ലാം മാമ്പൂക്കള്‍ കൊഴിച്ചു കളയുവാനെത്തുന്നവരല്ലേ..? മാ‍മ്പൂക്കളെല്ലാം കൊഴിഞ്ഞുവീണു പോയാല്‍ മാമ്പഴം കഴിക്കുന്നതെങ്ങനെ?

പള്ളിക്കൂടം വിട്ടു വന്നാലുടന്‍ അപ്പൂസ് മാഞ്ചുവട്ടില്‍ തന്നെയുണ്ടാവും. അണ്ണാറക്കണ്ണന്മാരെയും കിളികളെയും മാവില്‍ നിന്ന് ആട്ടിയോടിക്കുകയാണ്‍ അപ്പൂസിന്റെ പ്രധാന ജോലി. എന്നാല്‍ പടിഞ്ഞാറു നിന്നും വീശിയടിക്കാറുള്ള കാറ്റ് മാത്രം അപ്പൂസിനെ അവഗണിച്ചുകൊണ്ട് മാഞ്ചില്ലകളില്‍ ആടി രസിക്കുകയും, മാമ്പൂക്കള്‍ കൊഴിച്ചുകളയുകയും ചെയ്തു. മാഞ്ചുവട്ടില്‍ വീണു കിടക്കുന്ന മാമ്പൂക്കളെ നോക്കി അപ്പൂസ് പലപ്പോഴും കണ്ണീരൊഴുക്കാറുണ്ടായിരുന്നു.

“എടാ അപ്പൂസേ.. മാമ്പൂക്കളെല്ലാം മാങ്ങയായി തീരില്ലെടാ, കുറയൊക്കെ കൊഴിഞ്ഞു പോകും. കുറയൊക്കെ മാങ്ങയായി തീരും.. നീ അതിന്‍ വിഷമിക്കുന്നതെന്തിനാടാ..” നീതുചേച്ചി അപ്പുവിനെ ആശ്വസിപ്പിക്കുവാന്‍ ശ്രമിച്ചെങ്കിലും അപ്പൂസിന്‍ വിഷമം വിട്ട് മാറിയില്ല.

ദിവസങ്ങള്‍ പലതു കഴിഞ്ഞതോടു കൂടി അപ്പൂസിന്റെ കിളിച്ചുണ്ടന്‍ മാവില്‍ ഒരു ഉണ്ണിമാങ്ങകള്‍ പ്രത്യക്ഷമായി തുടങ്ങി..
”ഹായ്…." അപ്പൂസ് സന്തോഷം കൊണ്ട് തുള്ളിച്ചാടി. താഴെ വീഴുന്ന ഉണ്ണിമാങ്ങകള്‍ പെറുക്കി ഉപ്പും ചേര്‍ത്ത് നീതുചേച്ചിയോടൊപ്പം അപ്പൂസും കറുമുറെ കടിച്ചു തിന്നു. കുറയൊക്കെ പുസ്ത്ക സഞ്ചിയിലാക്കി തന്റെ ക്ലാസിലെ കുട്ടികള്‍ക്ക് കൊണ്ടുപോയി കൊടുക്കുവാനും അപ്പൂസ് മറന്നില്ല.

“അപ്പൂസേ..,മാങ്ങ പഴുക്കുമ്പോള്‍ ഞങ്ങളെയൊക്കെ മറക്ക്വോ..” കൂട്ടുകാര്‍ അപ്പൂസിനോട് ചോദിച്ചു. “ഇല്യ് ആരെയും മറക്കൂല്യ. ല്ലാര്‍ക്കും ഒരുപാട് മാമ്പഴം തരാം“ അപ്പൂസ് കൂട്ടുകാര്‍ക്ക് ഉറപ്പു നല്‍കി. അപ്പൂസിന്റെ കൂട്ടുകാര്‍ക്കും വളരെ സന്തോഷമായി.

ദിവസങ്ങളും, ആഴ്ചകളും പലതും കഴിഞ്ഞു. കിളിച്ചുണ്ടന്‍ മാവിലെ ഉണ്ണിമാങ്ങകളെല്ലാം വളര്‍ന്നു വലുതായി. “അപ്പൂസേ നമ്മുടെ കിളിച്ചുണ്ടന്‍ മാമ്പഴം പഴുത്തു തുടങ്ങിയെടാ മോനേ, ദേ ഇന്ന് അമ്മയ്ക്ക് രണ്ടു മാമ്പഴം വീണു കിട്ടിയിരിക്കുന്നു..” അന്നു പള്ളിക്കൂടത്തില്‍ നിന്നെത്തിയ അപ്പൂസിനെ അമ്മ ആ സന്തോഷവാര്‍ത്ത അറിയിച്ചു. അമ്മ പറഞ്ഞത് കേട്ട് അപ്പൂസിനു സന്തോഷമടക്കുവാന്‍ കഴിഞ്ഞില്ല. അവന്‍ സന്തോഷം കൊണ്ട് തുള്ളിച്ചാടി. അമ്മ അപ്പൂസിനും നീതുചേച്ചിക്കും ഓരോ മാമ്പഴം വീതം നല്കി.

“ഹായ്, എന്തു മധുരം! ഒരഞ്ചാറെണ്ണം കൂടി കിട്ടിയിരുന്നെങ്കില്‍..? മാമ്പഴം തിന്നുന്നതിനിടയില്‍ അപ്പൂസ് പറഞ്ഞു. “കൊതിയന്‍..” നീതുചേച്ചി അപ്പൂസിനെ കളിയാക്കി

അടുത്ത ദിവസം ക്ലാസിലെത്തിയ അപ്പൂസ് മാമ്പഴത്തിന്റെ കാര്യം കൂട്ടുകാരോടെല്ലാം പറഞ്ഞു. “ അപ്പൂസേ, മാമ്പഴം കാക്ക കൊത്തി തിന്നാതെ നോക്കണേ..” കൂട്ടുകാരുടെ വക ഉപദേശവും അപ്പൂസിന്‍ ലഭിച്ചു. “ങും, എന്നാ കാക്കയെ ഞാന്‍ എറിഞ്ഞു കൊല്ലും..” അപ്പൂസ് പറഞ്ഞു.

“അപ്പൂസേ, വല്ല കാക്കയോ, കിളിയോ മാമ്പഴമെല്ലാം കൊത്തിതിന്നുന്നതിന്‍ മുമ്പേ കൊച്ചുപുരയ്ക്കലെ രാഘവനെ നാളെ മാമ്പഴം പറിക്കുവാന്‍ അച്ഛനെ ഏര്‍പ്പാട് ചെയ്തിട്ടുണ്ട്.. അപ്പൂസിനും നാളെ ഏതായാലും അവധിയല്ലേ..” അമ്മ അപ്പൂസിനോട് അന്നു പറഞ്ഞു.

തനിക്കു പഠിത്തമുള്ള ദിവസം മാമ്പഴം പറിക്കുവാന്‍ ആരെങ്കിലും വരുമെന്നായിരുന്നു അപ്പൂസിന്റെ സങ്കടം. ഏതായാലും അമ്മ പറഞ്ഞത് കേട്ടതോടു ആ സങ്കടവും മാറിക്കിട്ടി. ‘നാളെ എപ്പോഴായിരിക്കും മാമ്പഴം പറിക്കുവാന്‍ ആളെത്തുക..നാളെ എന്തോരം മാമ്പഴം തനിക്ക് തിന്നാം..” അപ്പൂസ് മധുരസ്വപ്നങ്ങള്‍ കണ്ട് കൊണ്ടാണ്‍ അന്ന് ഉറങ്ങിയത്.

നേരം പുലര്‍ന്നു. മാമ്പഴം പറിക്കുവാന്‍ വരുന്ന ആളിനെയും നോക്കി നിരത്തിലേക്ക് കണ്ണും നട്ട് മാഞ്ചുവട്ടില്‍ അപ്പൂസ് ഇരിക്കുവാന്‍ തുടങ്ങിയിട്ട് മണിക്കൂറുകള്‍ പലതും കഴിഞ്ഞിരുന്നു. ഇടയ്ക്ക് മാമ്പഴം കൊത്തിത്തിന്നുവാനെത്തിയ കിളികളെയും, അണ്ണാറക്കണ്ണന്മാരെയും ആട്ടിയോടിക്കുവാനും അപ്പൂസ് മറന്നില്ല.

“ഏതായാലും രാഘവന്‍ ഇന്ന് മാമ്പഴം പറിക്കുവാന്‍ വരുമെന്ന് തോന്നുന്നില്ല. അല്ലേലും വാക്കിന്‍ യാതോരു വിലയുമില്ലാത്തവനാ അവന്‍. പാവം അപ്പൂസ് രാവിലെ മുതല്‍ അവന്‍ മാഞ്ചുവട്ടിലിരിക്കുവാ. ഒരിറ്റുവെള്ളം വെള്ളം പോലും അവന്‍ കുടിച്ചിട്ടില്യ് .നിങ്ങളേതാലും രാഘവന്റെ വീട് വരെ പോയി അന്വേഷിക്കുക. വീട്ടിവച്ചോ വഴിക്കു വച്ചോ അവനെ കണ്ടാല്‍ കയ്യോടെ പിടികൂടി കൊണ്ടുവരാമല്ലോ..” അമ്മ അച്ഛനോട് പറയുന്നത് അപ്പൂസ് കേട്ടു.

“അപ്പൂസേ നീ വല്ലതു പോയി കഴിക്കെടാ മോനേ, അച്ഛനേതായാലും രാഘവന്റെ വീടു വരെ പോയിട്ടു വരാം..” അപ്പൂസിനോട് അങ്ങനെ പറഞ്ഞുകൊണ്ട് അച്ഛന്‍ രാഘവന്റെ വീട്ടിലേക്ക് പോയി. “ദൈവമേ, രാഘവനെ കാണണമേ..” അപ്പൂസിസ് മനമുരുകി പ്രാര്‍ത്ഥിച്ചു. ‘ഏതായാലും അച്ഛന്‍ തിരിച്ചു വരാതെ ഈ മാഞ്ചുവട്ടില്‍ നിന്ന് എങ്ങോട്ടും പോകുന്ന പ്രശ്നമില്ല.’ അപ്പൂസ് തീരുമാനിച്ചു.

അപ്പൂസ് നിരത്തിലേക്ക് മിഴികള്‍ നട്ട് വീണ്ടും കാത്തിരിപ്പായി. ഒരു പാട് സമയം കഴിഞ്ഞിട്ടും അച്ഛന്‍ തിരിച്ചെത്തിയില്ല. അപ്പൂസിന്റെ ക്ഷമ നശിച്ചു. കിളിച്ചുണ്ടന്‍ മാവിന്റെ താഴത്തെ ചില്ലയില്‍ നാലഞ്ചു മാമ്പഴം പഴുത്തു നില്‍ക്കുന്നത് കണ്ടപ്പോള്‍ അപ്പൂസിന്റെ വായില്‍ വെള്ളമൂറി. നീതുചേച്ചിയും അമ്മയും അടുക്കളയിലാണെന്ന് അപ്പു മനസ്സിലാക്കി. രാഘവനെ വിളിക്കാന്‍ പോയ അച്ഛന്‍ ഉടനെയൊന്നും തിരിച്ചെത്തുന്ന യാതൊരു ലക്ഷണവും കാണുന്നുമില്ല. മെല്ലെ മാവില്‍ കയറി ആ മാമ്പഴം പറിച്ചാലോ..? അപ്പൂസ് ചിന്തിച്ചു. അവന്‍ പിന്നീട് ആലോചിക്കാനൊന്നും പോയില്ല്. ഒരു വിധത്തില്‍ അള്ളിപ്പിടിച്ച് മാവില്‍ കയറുവാന്‍ തുടങ്ങി.

“ടാ..’ പെട്ടന്നാണ്‍ അച്ഛന്റെ ഇടിമുഴക്കം പോലുള്ള ശബ്ദം അപ്പൂസിന്റെ കാതുകളില്‍ മുഴങ്ങിയത്. ഭയന്ന് മാവില്‍ നിന്ന് പിടിവിട്ടിപോയ അപ്പൂസ് അച്ഛന്റെ കാല്‍ക്കലാണ്‍ വീണത്.

“ആരു പറഞ്ഞെടാ നിന്നോട് മാവില്‍ കേറാന്‍..’ അപ്പൂസിന്റെ ഉത്തരത്തിന്‍ കാത്തു നില്‍ക്കാതെ കൈയ്യില്‍ കിട്ടിയ വടികൊണ്ട് അപ്പൂസിനെ തലങ്ങും, വിലങ്ങും തല്ലുന്നതിനിടയില്‍ അച്ഛന്‍ ചോദിച്ചു. അപ്പൂസിന്റെ നിലവിളി കേട്ടാണ്‍ അമ്മയും, നീതു ചേച്ചിയും ഓടിയെത്തിയത്.

“മതി അവനെ തല്ലിച്ചതച്ചത്..? എന്തിനാണവനെ തല്ലുന്നത്..” അമ്മ ഓടി വന്ന് തടസ്സം നിന്നപ്പോഴാണ്‍ അച്ചന് അടി നിര്‍ത്തിയത്.. “കുരുത്തം കെട്ടവന്‍ മാവില്‍ വലിഞ്ഞു കേറുന്നു. അതില്‍ നിന്നെങ്ങാനും ഇവന് വീണു പോയാല്‍ ഇവന്റെ പൊടി കിട്ടുമോ..” അച്ഛന്‍ ആക്രോശിക്കുകയായിരുന്നു.

അപ്പൂസ് അമ്മയെ കെട്ടിപ്പിടിച്ചു കരഞ്ഞു. "കുരുത്തക്കേട് കാണിച്ചാല്‍ കൊന്നു കളയും ഞാന്‍..” അച്ഛന്‍ അപ്പൂസിന്‍ മുന്നറിയിപ്പു നല്‍കി.. ‘സാരമില്ല കുട്ടാ, തെറ്റു ചെയ്തതുകൊണ്ടല്ലേ അച്ഛന്‍ അടിച്ചത്..” അമ്മ അപ്പൂസിനെ ആശ്വസിപ്പിക്കുവാന്‍ ശ്രമിച്ചെങ്കിലും അവന്‍ പൊട്ടിക്കരയുകയായിരുന്നു.

അന്ന് രാത്രിയില്‍ അപ്പൂസിന്‍ ഉറക്കം വന്നില്ല. അവന്‍ എങ്ങനെ ഉറങ്ങുവാന്‍ കഴിയും? ഒരിക്കല്‍പ്പോലും ഒന്ന് വഴക്ക് പറയുക പോലും ചെയ്തിട്ടില്ലാത്ത അച്ഛനല്ലേ അവന് അന്ന് പൊതിരെ തല്ലിയത്. തന്റെ നിലവിളി കേട്ട് അമ്മ ഓടി വന്നില്ലായിരുന്നെങ്കില്‍ അച്ചന് തന്നെ തല്ലി കൊല്ലുമായിരുന്നില്ലേ.?

“അപ്പൂസേ..” തലയണയില്‍ മുഖമമര്‍ത്തി തേങ്ങിക്കരയുന്ന അപ്പൂസിന്റെ അരികില്‍ അച്ചനെത്തി. അപ്പൂസ് നിറമിഴികളോടു കൂടി അച്ഛനെ നോക്കി. അച്ഛന്റെ കണ്ണുകളില്‍ വാത്സല്യത്തിലെ കടലിരമ്പുന്നത് അവന്‍ കണ്ടു.

“സാരമില്ലപ്പൂസേ..” അപ്പൂസിന്റെ തലയില് മെല്ലെ തലോടിക്കൊണ്ട് അച്ഛന് പഞ്ഞു. “അപ്പൂസ് കുറുമ്പ് കാട്ടിയതു കൊണ്ടല്ലേ അച്ഛന്‍ മോനെ തല്ലിയത്..അല്ലാതെ അപ്പൂസിനോട് എനിക്കൊരു ദേഷ്യവുമുണ്ടായിട്ടല്ല. ന്റെ അപ്പൂസ് നല്ല കുട്ടിയാണെന്ന് അച്ഛനറിയാം.. ന്റെ അപ്പൂസ് മാവേന്നെങ്ങാനും വീണ് കാലും കൈയ്യും ഒടിഞ്ഞുപോയാല്‍ അച്ഛനെത്രമാതം വേദനിക്കൂന്ന് അപ്പൂസെന്തേ മനസ്സിലാക്കാത്തത്..?.." അച്ഛന്റെ ചോദ്യത്തിന്‍ അപ്പൂസ് ഉത്തരം പറഞ്ഞില്ല. ഏതായാലും അച്ഛന്‍ തന്നെ ആശ്വസിപ്പിച്ചല്ലോ. അതുമതി. അപ്പൂസിന്റെ സങ്കടമെല്ലാം പമ്പ കടന്നിരുന്നു.

“ആ രാഘവന്‍ പനി പിടിച്ച് കിടക്കുവാ, അതുകൊണ്ടാ അയാള്‍ മാമ്പഴം പറിക്കാന്‍ വരാഞ്ഞത്. നാളെ നേരം വെളുക്കട്ടെ. പട്ടണത്തില്‍ പോയി അച്ചന്‍ വേറെ ആരെയെങ്കിലും വിളിച്ചോണ്ടു വരാം.” അച്ഛന്‍ അപ്പൂസിന്‍ ഉറപ്പു നല്‍കി. അപ്പൂസിനു സന്തോഷമായി.

അടുത്ത ദിവസം രാവിലെ അച്ഛന്‍ പട്ടണത്തിലേക്ക് പോകുന്നത് അപ്പൂസ് കണ്ടു. അച്ഛന്റെ വരവും കാത്ത് അവന്‍ മാഞ്ചുവട്ടിലിരുപ്പായി. മണിക്കൂറുകള്‍ പലതു കഴിഞ്ഞിട്ടും പട്ടണത്തില്‍പ്പോയ അച്ഛന്‍ തിരിച്ചെത്തിയില്ല. അച്ഛന്‍ താമസിക്കുന്നതെന്തേ..? അപ്പൂസ് ചിന്തിച്ചു.

“സീതക്കുഞ്ഞേ, സീതക്കുഞ്ഞേ..” അടുത്ത വീട്ടിലെ സെയ്താലിക്ക നിലവിളിച്ചു കൊണ്ട് ഗേറ്റ് കടന്ന് ഓടിക്കിതച്ചെത്തുന്നത് അപ്പൂസ് കണ്ടു. സെയ്താലിക്കയുടെ നിലവിളി കേട്ട് അമ്മയും, നീതുചേച്ചിയും മുറ്റത്തേക്ക് ഓടിയെത്തി. അപ്പൂസും അവരുടെ അരികിലെത്തി.

“ന്റെ റബ്ബേ, ഞാനെങ്ങനെയാ ഇവരുടെ മുഖത്തു നോക്കി ഇത് പറയുക..” അമ്മയുടെയും, നീതുചേച്ചിയുടെയും, അപ്പൂസിന്റെയും മുഖത്തേക്ക് മാറിമാറി നോക്കിക്കൊണ്ട് സെയ്താലിക്ക പറഞ്ഞു.

“എന്താണിക്കാ..” സെയ്താലിക്കയുടെ മുഖത്തെ പരിഭ്രാന്തി കണ്ട് അമ്മ ആകാംക്ഷഭരിതയായി. “എന്റെ മോളെ, ബെഷമിക്കുന്ന ഒരു കാര്യമാ സെയതാലിക്ക പറയാന്‍ പോണെ, പക്ഷേ പറയാതിരിക്കാനും ന്‍ക്ക് പറ്റില്ലല്ലോ പടച്ചോനേ..” മുഖത്തെ വിയര്‍പ്പു തുടയ്ക്കുന്നതിനിടയില്‍ സെയ്താലിക്ക സങ്കടപ്പെട്ടു

“പട്ടണത്തില്‍ രണ്ട് പാര്‍ട്ടിക്കര്‍ തമ്മില്‍ രാവിലെ പൊട്ടിപ്പുറപ്പെട്ട സംഘട്ടനം ഒഴിവാക്കാന്‍ പോലീസ് വെടി വച്ചതാ. ഒന്നു രണ്ട് പേര്‍ വെടിവയ്പ്പില് മരിക്കുകയും ചെയ്തു. അതില്‍ നമ്മുടെ ഹരിക്കുഞ്ഞും…”

ന്റെ ദൈവമേ…” സെയ്താലിക്ക പറഞ്ഞു തീര്‍ന്നില്ല അമ്മയും നീതുചേച്ചിയും നിലവിളിക്കുകയും നെഞ്ചത്തടിച്ച് കരയുന്നതു അപ്പൂസ് കണ്ടു. അപ്പൂസിന്‍ പെട്ടന്ന് കാര്യമൊന്നും മനസ്സിലായില്ല. എങ്കിലും അമ്മയ്ക്കും ചേച്ചിക്കുമൊപ്പം അവനും കരഞ്ഞു.

അച്ചന്റെ മരണവാര്‍ത്തയറിഞ്ഞ് അപ്പൂസിന്റെ വീട്ടില്‍ നാട്ടുകാരുടെയും, ബന്ധുക്കളുടെയും പ്രവാഹമായിരുന്നു.

“ഹരി ഒരു പാര്‍ട്ടിയിലുമില്ലാത്ത ആളാണല്ലോ. പിന്നെങ്ങനെയാ ഇതു സംഭവിച്ചത്.?.” വല്യമ്മാവനോട് ആരോ ചോദിക്കുന്നത് അപ്പൂസ് കേട്ടു. “രാഷ്ട്രീയ ലഹളയുണ്ടായാലും, വര്‍ഗ്ഗീയ ലഹളയുണ്ടായാലും, പോലീസ് വെടിവച്ചാലും ഇന്നാട്ടില്‍ നിരപരാധികളാണല്ലോ മരിക്കുന്നത്.. കുറ്റവാളികള്‍ ഒരിക്കലും ശിക്ഷിക്കപ്പെടുന്നില്ലല്ലോ…. പട്ടണത്തിലുണ്ടായ സംഘട്ടനം കണ്ട് ഓടി രക്ഷപെടാന്‍ ശ്രമിച്ചതാ ഹരി. പക്ഷേ പോലീസി വെടിവച്ചത് അവനെയും….” വല്യമ്മാമന്‍ കണ്ണുകള്‍ തുടയ്ക്കുന്നത് അപ്പൂസ് കണ്ടു.

വല്യമ്മാമന്‍ തന്നെയാണ്‍ അച്ഛന്റെ ചിതയൊരുക്കുവാന്‍ പണിക്കാരെക്കൊണ്ട് അപ്പൂസിന്റെ വീടിന്റെ മുറ്റത്ത് നിറയെ മാമ്പഴവുമായി നിന്ന കിളിച്ചുണ്ടന്‍ മാവ് മുറുപ്പിച്ചത്. കിളിച്ചുണ്ടന്‍ മാവ് മുറിക്കുമ്പോള്‍ താഴെ വീഴുന്ന മാമ്പഴം പെറുക്കിയെടുക്കുവാന്‍ അയല്പക്കത്തെ കുട്ടികള്‍ മത്സരിക്കുന്നത് അപ്പൂസ് തുറന്ന് കിടന്ന ജാലകത്തിലൂടെ നോക്കി നിന്നു. അവര്‍ മാമ്പഴം ആര്‍ത്തിയോടൂ കൂടി തിന്നുകയാണ്‍. അപ്പൂസിന്റെ കണ്ണുകള്‍ നിറഞ്ഞു കവിഞ്ഞു.

അന്ന് സന്ധ്യയായപ്പോള്‍ സര്‍ക്കാര്‍ ആശുപത്രിയുടെ ആംബുലസില്‍ അച്ഛന്റെ ജീവനറ്റ ശരീരം അപ്പൂസിന്റെ വീട്ടിലെത്തിച്ചു. ബന്ധുക്കളുടെയും, നാട്ടുകാരുടെയും തേങ്ങലിന്റെയും, നിലവിളിയുടെയുമിടയില്‍, അമ്മയുടെയും, നീതുചേച്ചിയുടെയും നിലവിളി ഹ്യദയം പൊട്ടിയുള്ള നിലവിളി ഉച്ചത്തില്‍ കേള്‍ക്കാമായിരുന്നു. അപ്പൂസിനും കരച്ചിലടക്കുവാന്‍ കഴിഞ്ഞില്ല. അച്ഛന്റെ ജീവനറ്റ ശരീരത്തില്‍ കെട്ടിപ്പിടിച്ച് അവന്‍ ഉച്ചത്തില്‍ കരയുവാന്‍ തുടങ്ങി.