Tuesday, November 30, 2010

ദൈവവും, അമ്മച്ചിയും

70 വയസ്സുള്ള അമ്മച്ചി മരിച്ചു.
അമ്മച്ചിയുടെ ആത്മാവ് ദൈവത്തിന്റെ അടുക്കലെത്തി. ഭൂമിയില്‍ ജീവിച്ചിരുന്നപ്പോള്‍ ഒരു പാട് കഷ്ടതകള്‍ അനുഭവിച്ച അമ്മച്ചിയോട് ദൈവത്തിനൊരു സിമ്പതി. അമ്മച്ചിക്ക് ഒരു പതിനഞ്ച് വര്‍ഷം കൂടി ഭൂമിയില്‍ ജീവിക്കുവാന്‍ അനുമതി ദൈവം നല്‍കി.

പുതുജീവന്‍ ലഭിച്ച അമ്മച്ചി ഭൂമിയില്‍ ഇനിയുള്ള പതിനഞ്ച് വര്‍ഷം അടിച്ചു പൊളിച്ചു ജീവിക്കുവാന്‍ തന്നെ തീരുമാനിച്ചു. നേരെ ബ്യൂട്ടി പാ‍ര്‍ലറിലേക്കു അമ്മച്ചി പോയ അടിമുടി മാറി. എന്നാല്‍ ബ്യൂട്ടി പാര്‍ലറില്‍ നിന്ന് പുറത്തിറങ്ങിയ അമ്മച്ചി റോഡ് മുറിച്ചു കടക്കുന്നതിനിടയില്‍ കാറിടിച്ച് മരിച്ചു.

അമ്മച്ചിയുടെ ആത്മാവ് വീണ്ടും ദൈവത്തിന്റെ മുന്നിലെത്തി “പതിനഞ്ച് വര്‍ഷം കൂടി ജീവിച്ചിരിക്കാനുള്ള വരം തന്നിട്ട്, എന്നെ കാറപകടത്തില്‍ നിന്ന് അങ്ങ് രക്ഷിച്ചില്ലല്ലോ..” അമ്മച്ചി ദൈവത്തോട് പരിഭവപ്പെട്ടു.

“സോറി അമ്മച്ചി. സത്യത്തില്‍ ബ്യൂട്ടി പാര്‍ലറില്‍ നിന്ന് പുറത്തിറങ്ങിയ നിങ്ങളെ എനിക്കു പോലും തിരിച്ചറിയാന്‍ സാധിച്ചില്ല” ദൈവം അമ്മച്ചിയോട് ക്ഷമ ചോദിച്ചു.

No comments: