Saturday, May 24, 2008

രണ്ട് പെണ്ണുങ്ങള്‍

നാട്ടിന്‍ പുറത്തെ പരദൂഷണക്കാരിയായ രണ്ട് പെണ്ണുങ്ങള്‍. ഒരാള്‍ ഏലിയാമ്മച്ചേടത്തി. വയസ്സ് അറുപത്. മക്കളൊക്കെ അങ്ങ് അമേരിക്കയില്‍. ഏലിയാമ്മച്ചേടത്തിയുടെ ഭര്‍ത്താവ് വഷങ്ങള്‍ക്ക് മുമ്പ് അറ്റാക്ക് വന്ന് തട്ടിപ്പോയതാണ് കൊട്ടാരം പോലുള്ള വീട്ടില്‍ ഏലിയാമ്മച്ചേടത്തിയും ഒരു വേലക്കാരിയും മാത്രം. ഏലിയാമ്മച്ചേടത്തിക്ക് ദിവസവും നാലു പരദൂഷണം പറയുകയോ കേള്‍ക്കുകയോ ചെയ്തില്ലെങ്കില്‍ ഉറക്കം വരില്ല.

രണ്ടാമത്തവള്‍ അന്നമ്മ. ഒരു പാവപ്പെട്ടവള്‍. ഏലിയാമ്മച്ചേടത്തിക്ക് ന്യൂസെത്തിച്ചു കൊടുക്കുന്നവളില്‍ പ്രധാനി. ബി,ബി,സി യെന്നാണ് അന്നമ്മയെ നാട്ടില്‍ അറിയപ്പെടുന്നത്.. നാട്ടിലെ പരദൂഷണമൊക്കെ ഏലിയാമ്മചേടത്തിക്ക് എത്തിച്ചുകൊടുക്കുന്നതിന്റെ പ്രതിഫലമായി ഏലിയാമ്മച്ചേടത്തി അന്നമ്മയ്ക്ക് ചക്കയോ. മാങ്ങയോ, പിന്നെ ചിലപ്പോഴൊക്കെ അല്ലറ ചില്ലറ പണവും കൊടുക്കാറുണ്ട്.അന്നമ്മ കുറെനാള്‍ കോന്നിയിലുള്ള മകളുടെ വീട്ടിലായിരുന്നു. ഒരു മാസത്തെ ഇടവേളയ്ക്ക് ശേഷം അന്നമ്മ ഏലിയാമ്മച്ചേടത്തിയുടെ വീട്ടിലെത്തിയപ്പോള്‍ ഏലിയാമ്മച്ചേടത്തി സിറ്റൌട്ടിലിരുന്ന് പത്രം വായിക്കുകയായിരുന്നു.

അവര്‍ തമ്മില്‍ തുടര്‍ സംഭാഷണങ്ങള്‍ ഇങ്ങനെ.....

..അല്ല ആരിദ് അന്നാമ്മയോ.. എന്നോക്കെയുണ്ടെടി അന്നാമ്മെ വിശേഷം..?

ഓ എന്നാ പറയാനാ ചേടത്തി കര്‍ത്താവിന്റെ ക്യപകൊണ്ട് ഇങ്ങനെയൊക്കെ അങ്ങ് കഴിഞ്ഞു പോന്നു…?

അല്ലടീ അന്നാമ്മേ നിന്നെ ഈ വഴിയൊക്കെ കണ്ടിട്ട് കുറെക്കാലമായല്ലോടീ. നീ ഇവിടൊന്നുമില്ലാരുന്നോടീ…”

അപ്പം ഏലിയാമ്മച്ചേടത്തി ഒന്നുമറിഞ്ഞില്ലാരുന്നോ.. ഞാനങ്ങ് കോന്നീലുള്ള എന്റെ മോളുടെ അടുത്തല്ലായിരുന്നോ….അല്ല അങ്ങട്ട് പോന്നതിന്‍ മുമ്പ് ഞാനത് ചേടത്തിയോട് പറയാനും വിട്ടു…?

ആരുടെ.. കുഞ്ഞുമോളുടെയെ അടുത്തോ..?

അതെ ചേടത്തി .........

അവള്‍ക്കെന്നാ പറ്റിയെടി…?

അപ്പം ചേട്ടത്തി ഒന്നും അറിഞ്ഞില്ലേ… എന്റെ ചേട്ടത്തി അവള്‍ക്കിത് ഏഴാം മാസല്ലേ,,, അവിടാണെങ്കില്‍ അവളെ നോക്കാന്‍ ആരെങ്കിലും വേണ്ടായോ… അമ്മായിയമ്മയുള്ളത് കഴിഞ്ഞ കൊല്ലം ചത്തും പോയി…

അല്ലെടി ഇത് അവളുടെ എത്രാമത്തെയാ…?

അഞ്ചാമത്തെയാ എന്റെ ചേട്ടത്തി…

എന്നാലും ഇന്നത്തെക്കാലത്ത് നാലഞ്ച് പിള്ളാരൊന്നെക്കെ പറഞ്ഞാല്‍ കൂടുതലല്ലേടി.?

അതിപ്പം അവര്‍ ചിന്തിക്കേണ്ട കാര്യമല്ലേ ചേട്ടത്തി… അവനാണെങ്കില്‍ വേലേം, കൂലിമൊന്നുമ്മില്ലാതെ വീട്ടി കുത്തിയിരിക്ക്യാ…

എന്നാലും ഇതോണ്ടങ്ങ് നിര്‍ത്താന്‍ നീയൊന്ന് പറ.........

ഉം പറേണം…അല്ല ചേടത്തി ചേടത്തിക്ക് എന്തൊക്കെയുണ്ട് വിശേഷം.........?

എന്നാ വിശേഷമെടീ വല്ലപ്പോഴും നീ വരുമ്പോഴാ, ഇത്തിരി നൊണേം കൊതീമൊക്കെ കേക്കുന്നെ…

അതു പിന്നെ ചേടത്തിയൊടായിട്ടാ എല്ലാം ഞാന്‍ പറേന്നേ….

ഉം എനിക്ക് നിന്നെ അറിയല്ലോ അന്നമ്മേ..............

അല്ല ചേടത്തി വര്‍ത്താനം പറഞ്ഞ്, പറഞ്ഞ് ഞാന്‍ വന്ന കാര്യം പറയാനങ്ങ് മറന്നു പോയി..?

എന്നാന്നാടീ….?

ചേടത്തി കൊച്ചുള്ളിയുണ്ടോ രണെട്ണ്ണമെടുക്കാന്‍.. ഒരു ചമ്മന്തിയരക്കാനാ..?

എടീ. നീ ദാണെടി ആ അടുക്കളേല്‍ ചെന്ന് കൊച്ചുള്ളിയോ, വല്യള്ളിയോ എന്നാന്നു വെച്ചാ എടുത്തോണ്ട് പോടി.

ഓ അതു വേണ്ട ചേടത്തി.....

അതെന്നാടി നീ എനിക്ക് അന്യയൊന്നുമല്ലല്ലോടീ.

എന്നാലും… ചേട്ടത്തി എടുത്ത് തന്നാല്‍ മതി.. ഞാന്‍ ചേട്ടത്തിയുടെ അടുക്കളേല്‍ കയറി രണ്ട് ഉള്ളിയെടുത്താ പിന്നെ ചേട്ടത്തി നാടു മുഴുവന്‍ പറഞ്ഞ് നടക്കില്ലേ ഞാന്‍ ചേട്ടത്തിയുടെ അടുക്കളേന്നുള്ള ഉള്ളിയും, മുളകുമൊക്കെ വാരിക്കൊണ്ട് പോയെന്ന്…

“ഫാ പൊലയാടി മോളേ.. ഞാനാരോടാടീ പറഞ്ഞെ…” ഏലിയാമ്മച്ചേടത്തി അന്നമ്മയെ ഒരൊറ്റ ആട്ടു കൊടുത്തു.

“എടീ പെണ്ണുമ്പിള്ളേ നീയെന്നെ ആട്ടുന്നോടീ… നിനക്ക് അന്നമ്മയെ ശരിക്കും അറിയില്ലെടീ മുതുക്കി…”
അന്നമ്മയും വിട്ടുകൊടുത്തില്ല

“ഭാ എറങ്ങെടീ കൂത്തിച്ചി മോളെ ..എന്റെ വീടിന്റെ മുറ്റത്തൂന്ന്…” ഏലിയാമ്മച്ചേടത്തി അലറി

നീ പോടി …. മോളേ…

“എന്റെ വീട്ടില്‍ വന്ന് എന്നെ തെറി വിളിക്കുന്നോടീ എരണം കെട്ടവളേ…“ ഏലിയാമ്മച്ചേടത്തി കൈവീശി അന്നമ്മയുടെ കരണത്തൊന്നു പൊട്ടിച്ചു. അന്നമ്മയുടെ കണ്ണിലൂടെ പൊന്നീച്ച പറന്നു പോയി… പെട്ടന്നുള്ള ഞെട്ടലില്‍ നിന്ന് വിമുക്തയായ അന്നമ്മയും വിട്ടു കൊടുത്തില്ല ഏലിയാമ്മച്ചേടത്തിക്കൊന്ന് പൊട്ടിച്ചു.

ശേഷം നടന്നത് പറയേണ്ടല്ലോ……

അടി പിടി.. തെറി വിളികള്‍...

No comments: