പ്രയാറില്‍ രണ്ട് മൂന്നേക്കറ് നെല്‍ക്യഷിയുള്ള ചാക്കോ മാപ്പിളയെക്കുറിച്ച് നാട്ടുകാര്‍ക്കെല്ലാം തികഞ്ഞ മതിപ്പായിരുന്നു. സത്സ്വഭാവി. സത്ഗുണസമ്പന്നന്‍, അദ്ധ്വാനി, ദൈവഭക്തന്‍ എന്നുവേണ്ട ചാക്കോമാപ്പിള പ്രയാറുകാര്‍ക്ക് സര്‍വ്വസമ്മതനായിരുന്നു. ‘ചാക്കോച്ചായനെപ്പോലൊരു നല്ല ഭര്‍ത്താവിനെ ഞങ്ങള്‍ക്ക് ദൈവം തന്നില്ലല്ലോ..?" പ്രയാറ്റിലെ പല അച്ചായത്തികളും ദൈവത്തോട് പരിഭവപ്പെട്ടിട്ടുമുണ്ട്.
എന്റെ കൂട്ടുകാരിലൊരാളായിരുന്നു ചാക്കോമാപ്പിളയുടെ മകന്‍ ജോസൂട്ടി. ഞങ്ങളൊരുമിച്ചാണ് പത്താം ക്ലാസ് വരെ പഠിച്ചത്. എന്നാല്‍ പത്താം ക്ലാസില്‍ മൂന്ന് തവണ തോറ്റ് പഠിപ്പൊക്കെ നിര്‍ത്തിയ ജോസൂട്ടിക്ക്
അപ്പന്റെ വിപരീത സ്വഭാവമായിരുന്നു.. "അപ്പനെ പറയിപ്പിക്കാനുണ്ടായ മോന്‍..” ഒറ്റവാക്കില്‍ പറഞ്ഞാല്‍ ജോസൂട്ടി അതായിരുന്നു. കാരണം ജോസൂട്ടി പ്രതിയാവാത്തൊരു സംഭവവും ഇന്നേ വരെ പ്രയാറ്റിലുണ്ടായിട്ടില്ല...
അപ്പനെ ക്യഷിയിലൊക്കെ സഹായിക്കുകയാണ്‍ ജോസൂട്ടിയുടെ പ്രധാന ജോലി. പാടത്ത് നെല്ല് വിളയാറുകുമ്പോള്‍ അത് കൊയ്യുന്നതു വരെ പാടവരമ്പത്ത് കാവല്‍മാടമൊക്കെയുണ്ടാക്കി അതിലാണ് ജോസൂട്ടിയുടെ ഊണും, ഉറക്കവുമൊക്കെ. നെല്‍ക്കതിരുകള്‍ കൊത്തി തിന്നുവാനെത്തുന്ന തത്തകളെയും, കുരുവികളെയും ഓടിച്ചു കളയുകയെന്നതാണ് ജോസൂട്ടിക്ക് അപ്പന്‍ നല്‍കിയ മെയിന്‍ ഡ്യൂട്ടിയെങ്കിലും അപ്പനറിയാതെ കൂട്ടുകാരുമൊത്ത് പാടവരമ്പത്തും, കാവല്‍മാടത്തിലൊമൊക്കെയിരുന്ന് ചീട്ടുകളിയും, പുകവലിയും, വെള്ളമടിയും, പൂരപ്പാട്ട് പാടുകയുമൊക്കെയാണ് ജോസൂട്ടിയുടെ പ്രധാന വിനോദം. അതു കൂടാതെ പാടത്തിനടുത്ത് താമസിക്കുന്ന ശാരദയുമായി ജോസൂട്ടിക്ക് ചില ചുറ്റിക്കളികളുമുണ്ടായിരുന്നു.
പ്രയാറ്റിലെ ഒരു കുറ്റിയായിരുന്നു ശാരദ. ജോസൂട്ടിയുള്‍പ്പെടെ നാട്ടിലെ ചെറുപ്പക്കാരൊക്കെ പയറ്റിത്തെളിഞ്ഞത് ശാരദയുടെ കളരിയില്‍ നിന്നുമാണ്… ശാരദയുടെ ഭര്ത്താവ് കരുണനാനെങ്കില്‍ മുഴു കുടിയനും. മൂക്കറ്റം വെള്ളമടിച്ചു വന്ന് ശാരദയെ തല്ലുകയെന്നതാണ് കരുണന്റെ പ്രധാന ജോലി. കരുണന്‍ വീട്ടിലില്ലാത്ത തക്കം നോക്കി ജോസൂട്ടി ശാരദയുടെ വീട്ടില്‍ പാത്തും, പതുങ്ങിയുമൊക്കെ കയറുന്നത് കണ്ട് പലരും ജോസൂട്ടിയുടെ അപ്പനോട് പരാതിപ്പെട്ടിട്ടുമുണ്ട്.
‘ആ പെഴച്ച പെണ്ണുമ്പിള്ളേടെ മൊകത്ത് മേലാല്‍ നീ നോക്കുകയോ, ആ പരിസരത്തെങ്ങാനും ഇനി നിന്നെ കണ്ടെന്നറിഞ്ഞാലോ ഈ വീട്ടില്‍ നെന്നെ അടിച്ചു പൊറത്താക്കും..മറ്റുള്ളോര്‍ക്കു കൂടി നാണക്കേടുണ്ടാക്കാന്‍ കെട്ടിയെടുത്ത കഴുവേറി മോന്‍…’ അപ്പനന്ന് ജോസൂട്ടിക്ക് ലാസ്റ്റ് വാണിങ്ങ് നല്‍കി.
അന്ന് പാടത്ത് കൊയ്ത്തു നടക്കുകയായിരുന്നു. കൊയ്ത്തുകാരി പെണ്ണുങ്ങള്‍ക്കൊപ്പം കൊയ്യാന്‍ ശാരദയുമുണ്ടായിരുന്നു.. കൊയ്ത്തുകാര്‍ക്ക് നിര്‍ദ്ദേശം നല്‍കിക്കൊണ്ട് ജോസൂട്ടിയും, അപ്പനും പാടത്തുണ്ട്. ഈ സമയത്താണ്‍ ശാരദെ തെറിവിളിച്ചുകൊണ്ട് ഭര്‍ത്താവ് കരുണന്‍ വെള്ളമടിച്ച് പൂസായി വന്നത്.
“എടി കഴുവേറീ വീട്ടിപ്പോടീ,,,” വന്ന സ്പീടില്‍ ശാരദയുടെ കവിളത്തൊരു പൊട്ടീരു കൊടുത്തു കൊണ്ട് കരുണന്‍ അലറി. ശാരദയുടെ കണ്ണില്‍ പൊന്നീച്ച പറന്നു. “അവള്‍ ഉടുത്തൊരുങ്ങി വന്നിരിക്കുന്നു കൊയ്യാന്‍… പോടീ വീട്ടില്‍….’ കരുണന്‍ ശാരദയെ തലങ്ങും, വിലങ്ങും തല്ലി.
“എടോ ജോസൂട്ടി ഇങ്ങേരെന്നെ തല്ലുന്നത് കണ്ടില്ലേടാ… ഈ കാലമാടന്‍ എന്നെ തല്ലിക്കൊല്ലുന്നേ മുമ്പ് ഇയാളെയൊന്ന് പിടിച്ചു മാറ്റടാ..“ അടികൊണ്ട് പുളയുന്നതിനിടയില്‍ ശാരദ ജോസൂട്ടിയോട് അപേക്ഷിച്ചു.
“ഏത് ജോസൂട്ടി, അവനാരാടീ.. നെനക്ക് പൊടവ തന്ന തെണ്ടിയോ..: കരുണന്‍ ശാരദേടെ കവിളത്ത് ഒരു പൊട്ടീരു കൂടി കൊടുത്തു. “പൊലയാടി മോനെ… എന്റെ ദേഹത്തെങ്ങാനും തൊട്ടാല്‍ ഇവള്‍ക്കിട്ട് പൊട്ടിക്കുന്ന അടി നിനക്കായിരിക്കും കിട്ടുക… "ശാരദയെ എടുത്തിട്ട് പെരുമാറുന്നതിനിടയില്‍ കരുണന്‍ ജോസൂട്ടിക്കും മുന്നറിയിപ്പ് നല്‍കാന്‍ മറന്നില്ല. കരുണന്റെ ഭീഷണി വകവയ്ക്കാതെ ജോസൂട്ടിക്ക് കരുണനില്‍ നിന്ന് ശാരദയെ രക്ഷിക്കാനൊരുങ്ങിയെങ്കിലും അപ്പന്‍ ഒരു വിലങ്ങു തടിയായി നിന്നു.
“ഈ കാലമാടനെയൊന്ന് പിടിച്ചു മാറ്റാന്‍ പറഞ്ഞിട്ട് നീയൊക്കെ എന്നെ തല്ലിക്കൊല്ലുന്നെ നോക്കി നിന്ന് രസിക്കുവാണല്ലേ…“ ശാരദ ജോസൂട്ടിയുടെയും, അപ്പന്റെയും നേര്‍ക്ക് കലിതുള്ളി, “നീയും നിന്റെ അപ്പനും ഇങ്ങേരില്ലാത്ത തക്കം നോക്കി ഇനി ------- പൊക്കിപ്പിടിച്ചോണ്ട് ഇനിയിങ്ങ് വന്നേക്കടാ പൊലയാടി മക്കളേ.. കൊയ്ത്തരിവാള് കൊണ്ട് നിന്റെ രണ്ടിന്റെയും --------ഞാനരിഞ്ഞിടും"
ശാരദ വിളിച്ചു പറഞ്ഞതു കേട്ട് സ്തംഭിച്ചു നിന്നുപോയത് കരുണന്‍ മാത്രമല്ല. ജോസൂട്ടിയും, അപ്പനും കൊയ്ത്തുകാരുമൊക്കെയാണ്…
“അയ്യോ ചാക്കോമാപ്പിള ഇത്തരക്കാരനാണോ…? അപ്പനും, അപ്പനു പറ്റിയ മകനും “ കൊയ്ത്തുകാരി പെണ്ണുങ്ങള്‍ അടക്കം പറയുന്നത് കേട്ട് ചാക്കോ മാപ്പിള തകര്‍ന്നു പോയി. ഇത്രയും കാലം താന്‍ നേടിയുണ്ടാക്കിയ അന്തസ്സും, അഭിമാനവുമൊക്കെ ഈ നാശം പിടിച്ചവള്‍ മൂലം ഇല്ലാതായിരിക്കുന്നു. ജോസൂട്ടിയെയും, കരുണനെയും, കൊയ്ത്തുകാരി പെണ്ണുങ്ങളെയും ഫേസ് ചെയ്യാനാവാതെ ചാക്കോ മാപ്പിള പാടത്തു നിന്ന് എങ്ങോട്ടെന്നില്ലാതെ പോയി
“എങ്കിലുമെന്റെ അപ്പാ, അപ്പനെ സമ്മതിക്കണം… കാണാത്തത് കാണാനുള്ള കൊതികൊണ്ടാ ഞാന്‍ ശാരദേടെ അടുക്കല്‍ പോയത്.. പക്ഷെ അപ്പനോ…? …’ അപ്പന്റെ പോക്ക് നോക്കി നിന്ന ജോസൂട്ടി ആരോടെന്നില്ലാതെ പിറുപിറുത്തു.