Wednesday, April 16, 2008

ബ്ലോഗര്‍ക്കെന്താ കൊമ്പുണ്ടോ - 4

ചാര്‍ളിയുടെ ഏറ്റവുമടുത്ത സുഹ്യത്തായിരുന്നു ബാലക്യഷ്ണന്‍. അവരൊന്നിച്ചാണ് പത്താം ക്ലാസ് വരെ പഠിച്ചത്.. ചാര്‍ളി പത്താം ക്ലാസില്‍ മൂന്ന് തവണ തോറ്റ് പഠിത്തം നിര്‍ത്തി കണ്ണില്‍ കണ്ട പെമ്പിള്ളാരുടെ വായില്‍ നിന്ന് ആട്ടും, തുപ്പുമൊക്കെ കേട്ട് കഴിയുമ്പോള്‍ ബാലക്യഷ്ണന്‍ ബിരുദമെടുത്ത് കമ്പ്യൂട്ടര്‍ കോഴ്സും പാസായി അമ്മാവനോടൊപ്പം ഉഗാണ്ടയിലേക്ക് പോയത്.

ഉഗാണ്ടയില്‍ ഒരു കമ്പനിയില്‍ അക്കൌണ്ടറായി മാന്യമായ ശമ്പളത്തില്‍ ജോലിചെയ്യുന്നതിനിടയിലാണ് ബാലക്യഷണനെ ബ്ലോഗ് ഫിവറ് പിടികൂടിയത്.. അതുവരെ യാഹു ചാറ്റ് റൂമിലെ ഓടി നടന്ന് ചാറ്റേഴ്സിനെ തെറിയഭിഷേകം നടത്തി സംത്യപ്തിയടഞ്ഞിരുന്ന ബാലക്യഷ്ണന്‍ ബ്ലോഗിന്റെ സാധ്യതകള്‍ മനസ്സിലാക്കി ഒരു മലയാള ബ്ലോഗറായത് ചില ഗൂഡ ഉദ്ദ്യേശത്തോടു കൂടിയായിരുന്നെന്ന് വിവരമുള്ളവരാരും പറയില്ല…

അങ്ങനെ ബാലക്യഷണന്‍ ചാറ്റിങ്ങിനോട് തല്‍ക്കാലം സുല്ലിട്ട് ബ്ലോഗിങ്ങ് തുടങ്ങി. ബ്ലോഗറുടെ വിചിത്രമായ പേരുകള്‍ ബാലക്യഷണനെ അത്ഭുതപ്പെടുത്തി. ‘മാങ്ങാത്തൊലി, ഒലക്കേടെ മൂട്, നാള്‍ നാരങ്ങ, ചൊറിത്തവള…..ചെറിയമ്മായി.. അങ്ങനെ എന്തോരം രസകരമായ പേരുകള്‍.. ‘അങ്ങനെ ബാലക്യഷണനും ‘ആസനത്തിലെ ക്യമി’ എന്ന പേരില്‍ ബ്ലോഗാന്‍ തുടങ്ങി.

കുട്ടിക്കാലത്ത് ഒരു ചെറിയ സാഹിത്യരോഗി കൂടിയായിരുന്ന ബാലക്യഷണന്‍ ആദ്യകാലങ്ങളില്‍ നല്ല കഥകളും, കവിതകളും, ലേഖനങ്ങളുമൊക്കെ തന്റെ ബ്ലോഗിലൂടെ പ്രസിദ്ധീകരിച്ചെങ്കിലും മറ്റ് ബ്ലോഗന്മാര്‍ അയാളെ ശ്രദ്ധിക്കാനേ പോയില്ല… ഇതെന്താപ്പാ.. നല്ലതെഴുതിയിട്ട് ഒരീച്ചപോലും ത്നറെ ബ്ലോഗിലേക്ക് വരുന്നില്ലല്ലല്ലോ.. പോഴത്തരം എഴുതിപ്പിടിപ്പിക്കുന്നവരുടെ ബ്ലോഗിലാണെങ്കില്‍ നല്ല ഹിറ്റുകളും…കമനറുമഴയും… എന്നാല്‍ ഇതൊക്കെ ബ്ലോഗിലെ ഗ്രൂപ്പിസത്തിന്റെയും അന്തര്‍നാടകങ്ങളുടെയും അനന്തരഫലങ്ങളാണെന്ന് മനസ്സിലാക്കാന്‍ ബാലക്യഷണന്‍ അധികം സമയം വേണ്ടി വന്നില്ല….

തങ്ങള്‍ക്കിഷടമുള്ളവര്‍ എഴുതുന്നതെന്തും മഹത്തരം..! ബാക്കിയുള്ളതെല്ലാം മോശം. തങ്ങളുടെ ഗ്രൂപ്പില്‍ പെട്ട ആരെയും വിമര്‍ശിക്കുവാന്‍ പാടില്ല. പ്രത്യേകിച്ച് പുതുബ്ലോഗറന്മാര്‍… 'ഇഷ്ടമില്ലാത്തച്ചി തൊടുന്നതെല്ലാം പുശ്ചം’ എന്നപോലെ തങ്ങള്‍ക്ക് ഇഷ്ടമില്ലാത്തവര്‍ എന്തെഴുതിയാലും വിമര്‍ശിക്കുക… കൂട്ടമായി വന്ന് ആക്രമിക്കുക…

‘ഇതെന്തിര് ബ്ലോഗിങ്ങ്.? ഇത് ബ്ലോഗോ, അതോ ചെങ്കല്‍ച്ചൂളയിലെ ഗുണ്ടാ മാര്‍ക്കറ്റോ..? തള്ളേ, ഈ മച്ചമ്പിമാര്‍ക്കെന്താ കൊമ്പുണ്ടോ……?

മലയാളം ബ്ലോഗ് തറവാട്ട് സ്വത്താക്കി വച്ചിരിക്കുന്ന ബ്ലോഗിലെ ചില മാടമ്പികള്‍ക്കെതിരെയും, അവരുടെ സ്തുതിപാഠകര്‍ക്കെതിരെയും തന്റെ ബ്ലോഗിലൂടെ ശക്തമായി പ്രതികരിക്കുവാന്‍ ഒടുവില്‍ ബാലക്യഷണന്‍ തീരുമാനിച്ചു…‘മാടമ്പികളും അവരുടെ ശിങ്കിടികളും വെറുതെയിരുന്നില്ല….അവര്‍ ബാലക്യഷണനെതിരെ കൊടുവാളുമായി രംഗത്തെത്തി…

ബാലക്യഷണനാരാ മോന്‍…..? വെടിക്കെട്ടുകാരന്റെ പട്ടിയെ ഉടുക്ക് കൊട്ടി പേടിപ്പിക്കുന്നോ..? മാന്യമാരോട് മാന്യമായി പെരുമാറാനും, വ്യത്തികേട് കാണിക്കുന്നവരോട് ഏറ്റവും വ്യത്തികെട്ടവനായി പെരുമാറാനും ബാലക്യഷ്ണനെ ആരും പഠിപ്പിച്ചു കൊടുക്കേണ്ട ആവശ്യമില്ലായിരുന്നു… തന്റെ ബ്ലോഗില്‍ വന്ന് തെറി വിളിച്ച ‘കൊമ്പന്മാരെ കണ്ണു പൊട്ടി പോകുന്ന നല്ല പച്ചത്തെറികൊണ്ട് തന്നെ ബാലക്യഷണന്‍ അഭിഷേകം ചെയ്തു…

ബാലക്യഷണനോട് കളിച്ചാല്‍ വിവരമറിയുമെന്ന് മനസ്സിലാക്കിയ മാടമ്പികളും കൂട്ടരും മെല്ലെ പത്തി മടക്കുകയും ബാലക്യഷണനെ തങ്ങളുടെ ഗ്രൂപ്പില്‍ ചേര്‍ത്താല്‍ ഭാവിയില്‍ തങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി വരുന്നവരെ പ്രതിരോധിക്കുവാന്‍ ഉതകുമെന്ന് ധരിക്കുകയും ചെയ്തു… അങ്ങനെ ബാലക്യഷ്ണനുമായി അവര്‍ വെടി നിര്‍ത്തല്‍ പ്രഖ്യാപിച്ചു. അതിനുശേഷം ബാലക്യഷണന്‍ എന്തെഴുതിയാലും ബ്ലോഗില്‍ കമനറു മഴയായിരിക്കും.. പ്രത്യുപകാരമായി ബാലക്യഷണനും അവര്‍ക്കെല്ലാം ഇഷടം പോലെ കമനറും..

ഹാപ്പി ബ്ലോഗിങ്ങ്…. അല്ല 'ഇതിവന്മാര്‍ക്ക് നേരത്തെയങ്ങ് ചെയ്തിരുന്നെങ്കില്‍ ഇത്രമാത്രം പ്രശ്നമുണ്ടാകുമോ..? അല്ല കൊല്ലക്കുടീലാ ഇവന്മാര്‍ സൂചി വില്‍ക്കാന്‍ വന്നെ’…..

സൂചികൊണ്ട് കുത്തേണ്ടിടത്ത് കഠാര കൊണ്ട് കുത്തിയാല്‍ ഏതൊരു ബ്ലോഗറും നന്നാകുമെന്ന് പണ്ടാരോ പറഞ്ഞത് എത്ര ശരിയാണെന്ന് മച്ചമ്പിമാരുടെ മലക്കം മറിച്ചില്‍ കണ്ട് ബാലക്യഷ്ണന്‍ തോന്നി…

അങ്ങനെ ബ്ലോഗിയും, കമനറിട്ടും ബ്ലോഗില്‍ ഏണിയും, പാമ്പു കളിച്ചുകൊണ്ട് ബാലക്യഷണന്‍ ദിവസങ്ങള്‍ തള്ളി നീക്കുന്നതിനിടയില്‍ ഓഫീസിലെ പല പണികളും പെന്‍ഡിങ്ങിലായി…ഒടുവില്‍ ബ്ലോഗ് ഫിവര്‍ മൂത്ത ബാലക്യഷണന്‍ ജോലിയില്‍ നിന്ന് പിരിച്ചു വിടുകയല്ലാതെ മാനേജുമെനറിന്‍ മുന്നില്‍ യാതൊരു പ്രതിവിധിയുമില്ലായിരുന്നു…

അങ്ങനെ ബ്ലോഗിയതിന്റെ പേരില്‍ നല്ലൊരു ജോലി നഷടപ്പെട്ട ആദ്യത്തെ ബ്ലോഗറ് എന്ന ബഹുമതിയും പേറി ബാലക്യഷ്ണന്‍ ഉഗാണ്ടയില്‍ നിന്ന് തന്റെ ജന്മനാടായ ആലയിലെത്തി…..

ഈ സമയത്താണ്‍ തന്റെ കഥയും, കവിതയും പ്രസിദ്ധീകരിക്കാത്ത പത്രാധിപന്മാരെയൊക്കെ തെറിവിളിച്ച് ഒരു അനാഥ പ്രേതം പോലെ ചാര്‍ളി ആലയില്‍ അലഞ്ഞു നടക്കുന്നത്… ചാര്‍ളിയുടെ ധര്‍മ്മസങ്കടം മനസ്സിലാക്കിയ ബാലക്യഷ്ണന്‍ ചാര്‍ളിയെ സഹായിക്കാമെന്നേറ്റു…

“എങ്ങനെ നീ എന്നെ സഹായിക്കുമെടാ…..നിനക്കെന്താ വല്ല പത്രാധിപന്മാരെ പരിചയമുണ്ടോടാ…” ചാര്‍ളി ബാലക്യഷണനോട് ചോദിച്ചു…

“എന്തോന്ന് പത്രാധിപന്മാര്‍.. അവന്മാരോട് പോയി വെടിക്കെട്ട് കാണാന്‍ പറയെടാ….. അവന്മാര്‍ തിരിച്ചയച്ച നിന്റെ കവിതയും, കഥകളുമൊക്കെ നിനക്ക് പ്രസിദ്ധീകരിക്കണം..അതു മതിയല്ലോ… അതിന്‍ വഴിയുണ്ട്…” ബാലക്യഷ്ണനത് പറഞ്ഞപ്പോള്‍ പുന്നെല്ലു കണ്ട എലിയെപ്പോലെ ചാര്‍ളിയുടെ മുഖത്തൊരു മിന്നലാട്ടമുണ്ടായി..

ബ്ലോഗിനെക്കുറിച്ചും, ബ്ലോഗിന്റെ അനന്തസാധ്യതകളെക്കുറിച്ചും ബാലക്യഷ്ണന്‍ ചാര്‍ളിയെ ധരിച്ചപ്പോള്‍ ചാര്‍ളിക്കുണ്ടായ സന്തോഷത്തിന്‍ കൈയ്യും, കണക്കുമില്ലായിരുന്നു…

“എന്റെ ബാലക്യഷ്ണാ… എനിക്കിപ്പം തന്നെ ബ്ലോഗറാകണം…എന്റെ കഥകളും, കവിതകളുമൊക്കെ തിരിച്ചയച്ച പത്രാധിപന്മാരെയൊക്കെ എനിക്കൊരു പാഠം പഠിപ്പിക്കണം.. നീ നോക്കിക്കോ ആ കഥകളും, കവിതകളുമൊക്കെ ഞാനെന്റെ ബ്ലോഗില്‍ പ്രസിദ്ധീകരിക്കും…” ചാര്‍ളി അവേശഭരിതനായി

“എന്റെ ചാര്‍ളി….നിന്നെപ്പോലെ….പത്രാധിപന്മാരുടെ ആട്ടും തുപ്പും ഏറ്റുവാങ്ങിയ ഒരു പാട് പേര്‍ ബ്ലോഗിലുണ്ട്… എന്നുവച്ച് അവരെല്ലാവരും വിവരമില്ലാത്തവരാണെന്ന് കരുതരുത്….. അതില്‍ കിണ്ണന്‍ തലമണ്ടയുള്ളവരുമുണ്ട്…. അതുകൊണ്ട് നീ പൊട്ടത്തരമൊന്നും എഴുതിപ്പിടിപ്പിക്കാമെന്ന് കരുതേണ്ട്…..കണ്ണടച്ചു തുറക്കുന്നതിന്‍ മുമ്പേ നല്ല ചുട്ട മറുപടി പാഴ്സലായി കിട്ടും..” ബാലക്യഷ്ണന്‍ ചാര്‍ളിക്ക് മുന്നറിയിപ്പ് നല്‍കി

"നീ നോക്കിക്കോ.. ചാര്‍ളി ഒരു കലക്കു കലക്കും…”

“നീ കലക്കിക്കോ.. പക്ഷേ മച്ചമ്പികള്‍ നിന്നെ കലക്കരുത്…..എടാ ഒരു ബ്ലോഗറാകുന്നതിന്‍ മുമ്പ് അറിഞ്ഞിരിക്കേണ്ട ഒരുപാട് കാര്യങ്ങളുണ്ട്.. ഒരു പോസ്റ്റിന്റെ മൂല്യം അളക്കുന്ന അളവ് കോല്‍ അതിന്‍ ലഭിക്കുന്ന കമനറാണെന്ന് ബ്ലോഗിലെ മച്ചമ്പിമാര്‍ക്കൊരു ധാരണയുണ്ട്.. അതുകൊണ്ട് ആരെന്തെഴുതിയാലും അവരുടെ ബ്ലോഗില്‍ കയറി ന്‍ല്ല കമനറ് പറയുക.. പ്രത്യുപകാരമായി അവരും നിനക്ക് കമനറും,,, “ ബാലക്യഷ്ണന്‍ ചാര്‍ളിയോട് പറഞ്ഞു…

"എന്റെ ബാലക്യഷണാ മീന്‍ കുഞ്ഞിനെ ആരെങ്കിലും നീന്താന്‍ പഠിപ്പിക്കേണ്ടാ ആവശ്യമുണ്ടോടാ…സോപ്പിടിലീല്‍ ഈ ചാര്‍ളിയെ കഴിഞ്ഞേയുള്ളു ലോകത്തില്‍ മറ്റാരും..” ചാര്‍ളി ഒരു വളിച്ച ചിരി ബാലക്യഷ്ണന്‍ സമ്മാനിച്ചുകൊണ്ട് പറഞ്ഞു…

“പിന്നെ ഒരു കാര്യം.. കൊറഞ്ഞത് ഒരു പത്ത് പതിനഞ്ച് ബ്ലോഗിന്റെ ഉടമസ്ഥനാവാമെങ്കില്‍ സ്വന്തം ബ്ലോഗില്‍ പതിനഞ്ച് കമനറ് നമ്മുക്കു തന്നെയിടാം….’

“അതും ഞാനേറ്റു…“ ചാര്‍ളി തലകുലുക്കി

അങ്ങനെ യുദ്ധകാലടിസ്ഥാനത്തില്‍ ചാര്‍ളിയും ഒരു ബ്ലോഗറായി തീര്‍ന്നു… തൂറാത്ത പിള്ള തൂറുമ്പോള്‍ തീട്ടം കൊണ്ട് ആറാട്ട് എന്ന പോലെയായിരുന്നു ചാര്‍ളിയുടെ ബ്ലോഗിലെ വിക്യതികള്‍… പത്രാധിപന്മാരെ തെറിവിളിച്ചും.. തന്റെ പൊട്ടത്തരങ്ങള്‍ ബൂലോകത്ത് വിളമ്പിയും ചാര്‍ളി തന്റെ ബ്ലോഗില്‍ വന്‍ ഹിറ്റുകള്‍ തീര്‍ത്തു… ചാര്‍ളിയുടെ കമനറ് ഭരണി മുന്നൂറും, നാനൂറും കമനറുകള്‍ വീണ്‍ പൊട്ടിച്ചിതറി...പീസ് പീസായി…

ചാര്‍ളിയെ ബ്ലോഗറാക്കിയ ബാലക്യഷ്ണനെയും അമ്പരിപ്പിച്ചുകൊണ്ടായിരുന്നു ചാര്‍ളി ബൂലോകത്ത് സുപ്പര്‍ ബ്ലോഗറായി തീര്‍ന്നത്… ഇതിനിടയില്‍ ബാലക്യഷണന്റെ ഒരു പോസ്റ്റില്‍ അനോണിയായി വന്ന് വിമര്‍ശിച്ച ചാര്‍ളിയെ ബാലക്യഷ്ണന്‍ തന്നെ അതിവിദഗ്ദമായി പിടികൂടി…

“കഴുവേര്‍ട മോനേ… ചെരച്ച്…ചെരച്ച് അപ്പന്റെ തലയില്‍ തന്നെ നീ ചെരയ്ക്കാന്‍ തുടങ്ങി അല്ലേടാ…? നോക്കിക്കോടാ…ഉച്ചിക്കു വച്ച കൈകൊണ്ട് തന്നെ നിനക്ക് വായ്ക്കരി ഇടാനും എനിക്കറിയാം… ബാലക്യഷണന്‍ ചാര്‍ളിക്ക് മുന്നറിയിപ്പ് നല്‍കി..

"എന്റെ ബാലക്യഷ്ണാ ഇത് ബ്ലോഗാ… തമ്മില്‍ തല്ലും, പാരവയ്പ്പും..കുതികാല്‍ വെട്ടുമില്ലെങ്കില്‍ ബ്ലോഗിലെന്തൊരു രസം..” ചാര്‍ളി ചിരിച്ചു തള്ളി…

ബൂലോകത്തില്‍ സുപ്പര്‍ ബ്ലോഗറായി വിലസുന്നതിനിടയില്‍ ചാര്‍ളിക്കൊരു മോഹം സൂപ്പര്‍ഹിറ്റായ തന്റെ പോസ്റ്റുകള്‍ പുസ്തക രുപത്തിലാക്കിയാലോ… തനിക്ക് അങ്ങനെയും പ്രശസ്തനാകാം… കൂടുതലൊന്നും ആലോചിക്കാതെ ചാര്‍ളി അന്നു തന്നെ ഒരു പ്രസാധകനെ സമീപിച്ചു…

“ചാര്‍ളി, താങ്കളുടെ കഥകളും, കവിതകളുമൊക്കെ ഞാന്‍ പുസ്തമാക്കാം...പക്ഷേ വണ്‍ കണ്ടീഷന്‍.. പുസ്തകം പ്രിനറ് ചെയ്യുന്നതിന്റെ ചിലവുകള്‍ താങ്കള്‍ വഹിക്കേണ്ടി വരും… അതായത് ആയിരം കോപ്പികള്‍ പ്രിനറ് ചെയ്യണമെങ്കില്‍ ഏതാണ്ട് മുപ്പതിനായിരം രൂപയോളം.. താങ്കള്‍ക്ക് മുടക്കേണ്ടി വരും..“ കുറെക്കാലമായി ചാര്‍ളിയെപ്പോലുള്ള ഇരകളെയൊന്നും കിട്ടാതെ ചിതലരിച്ച കൊറെ പുസ്തകങ്ങളുടെ കാവലാളായി ചൊറികുത്തിയിരുന്ന പ്രസാധകന്‍ ചാര്‍ളിയോട് പറഞ്ഞു…

"കര്‍ത്താവേ മുപ്പതിനായിരം രൂപയോ…? മുപ്പതിനായിരം പോയിട്ട് മുപ്പത് രൂപ ഒന്നിച്ച് കണ്ടിട്ട് കാലങ്ങളായി…” ചാര്‍ളി ആരോടെന്നില്ലാതെ പറഞ്ഞു…

"ചാര്‍ളി,, നിങ്ങള്‍ മുടക്കുന്ന മുപ്പതിനായിരം രൂപ ഒരു വര്‍ഷത്തിനുള്ളില്‍ മൊതലും, ലാഭവും ചേര്‍ത്ത് നിങ്ങള്‍ ലഭിച്ചിരിക്കും…” ആ കിഴവന്‍ പ്രസാധകന്‍ ചാര്‍ളിയോട് പറഞ്ഞു.. ചാര്‍ളിക്ക് ഒന്നും മനസ്സിലായില്ല…

"അതായത് ഒരു പുസ്തകത്തിന് എഴുപത്തിയഞ്ച് രൂപയാണ്‍ നമ്മള്‍ വിലയിടുക…അങ്ങനെയാണെങ്കില്‍ ആയിരം പുസ്തകം ഒരു വര്‍ഷത്തിനുള്ളില്‍ വിറ്റഴിഞ്ഞാല്‍ എഴുപത്തി അയ്യായിരം രൂപയാണ്‍ ലഭിക്കുക…നിങ്ങള്‍ മുടക്കുന്നത് മുപ്പതിനായിരം രൂപ.. പുസ്തക വിതരണത്തിന്റെ ചിലവ് ഞങ്ങള്‍ എടുത്ത ശേഷം ബാക്കിയുള്ള ലാഭം നിങ്ങള്‍ക്കാണ്‍. അതായത് ഒരു വെടിയ്ക്ക് രണ്ട് പക്ഷി… പുസ്തകം പബ്ലീഷ് ചെയ്യുന്നതിലൂടെ നിങ്ങള്‍ക്ക് പ്രശസ്തിയും പണവും…..! താങ്കളുടെ പുസ്തകം പെട്ടന്ന് വിറ്റഴിയുകയാണെങ്കില്‍… നമ്മള്‍ രണ്ടാം പതിപ്പ് ഉടനെ പുറത്തിറക്കാം…”

പ്രസാധകന്റെ സോപ്പിടിലില്‍ ചാര്‍ളി വീണുപോയി… പക്ഷേ എങ്ങനെയാണ് മുപ്പതിനായിരം രൂപ ഒപ്പിക്കുക.. ഒടുവില്‍ അലമാരയില്‍ നിന്ന് അമ്മച്ചിയുടെ മൂന്ന് പവന്‍ വരുന്ന മാല മോഷ്ടിച്ച് ചാര്‍ളി അതിനൊരു പരിഹാരമുണ്ടാക്കി…

പുറംചട്ടയില്‍ പുഞ്ചിരിച്ചു നില്‍ക്കുന്ന ചാര്‍ളിയുടെ വലിയൊരു ഫോട്ടൊയോടു കൂടി ചാര്‍ളിയുടെ കഥകള്‍ പുസ്തക രൂപത്തില്‍ പുറത്തിറങ്ങി... എട്ടും പൊട്ടും തിരിയാത്ത ചാര്‍ളിയുടെ പുസ്കം വായിച്ച് ആലയിലെ പെമ്പിള്ളാര്‍ മൂക്കത്ത് വിരല്‍ വച്ചു..

ചാര്‍ളിയുടെ കഥകള്‍ പുസ്തകരൂപത്തിലായതോടു കൂടി ചാര്‍ളി ബൂലോകത്ത് കൂടുതല്‍ പ്രശസ്തനായി… എഴുതുവാന്‍ ഒന്നുമില്ലാത്തപ്പോള്‍ ബൂലോകരെ ‘ചെമ്മീന്‍ ഒലത്തിയതും. വെണ്ടയ്ക്കാ പായസവും, പടവലങ്ങ ചമ്മന്തിയുമുണ്ടാക്കാന്‍ ചാര്‍ളി പഠിപ്പിച്ചു…

സുപ്പറ് ബ്ലോഗറിന്റെ പാചകം പരീക്ഷിച്ചു നോക്കിയ പല ബ്ലോഗറും വയറ്റിളക്കവും, ഛര്‍ദ്ദിയും ബാധിച്ച് തല്‍ക്കാലം ബൂലോകത്ത് നിന്ന് അവധിയെടുത്തു. ശേഷിച്ചവരില്‍ ചിലര്‍ ക്യമികടിയുടെയും, കൊക്കാപ്പുഴുവിന്റെയും അസുഖം ബാധിച്ച് ബൂലോകത്ത് കറങ്ങി നടന്നു…

ഈ സമയത്താണ് അയാള്‍ ബൂലോകത്ത് എത്തുന്നത്…

അയാള്‍ മറ്റാരുമായിരുന്നില്ല. ഉരുണ്ട കണ്ണും, വട്ട കണ്ണടയും വച്ച് മലയാള സാഹിത്യശാഖയെ ശുദ്ധീകരിക്കുവാന്‍ ഒരു കൈയ്യില്‍ പരശുരാമന്റെ മഴുവും, മറുകൈയ്യില്‍ ഭഗവാന്‍ ശ്രീക്യഷണന്റെ സുദര്‍ശന ചക്രവുമായി ‘സാക്ഷരജാ‍ലകം’ തുറന്നെത്തിയ സാക്ഷാല്‍ ‘നിരൂപകന്‍ (?) രവികുമാര്‍…‘

അല്ല മച്ചമ്പി… പട്ടര്‍ക്കെന്നാ പടയില്‍ കാര്യം?

(തുടരും)

No comments: