ദൈവത്തിനെ തിരിച്ചറിയാന്‍ പോലും വമ്പന്‍ പരസ്യം ആവശ്യമായ ഇക്കാലത്ത് പ്രിനറ് മീഡിയയില്‍ നിന്നെത്തിയ ഒരു പാവം നിരൂപകന്‍ വായനക്കാരെ കൂട്ടാന്‍ തങ്ങളുടെ ബ്ലോഗില്‍ പരസ്യമിടുന്നതില്‍ തെറ്റില്ലെന്ന് പലര്‍ക്കും തോന്നി.
‘സാക്ഷരജാലകം’ തുറന്ന് തന്റെ ബ്ലോഗിന്റെ ഉമ്മറത്ത് ഒരു പൂച്ചയെപ്പോലെ പതുങ്ങിയിരുന്ന രവികുമാര്‍ പെട്ടന്നൊരു സുപ്രഭാതത്തില്‍ ബൂലോകത്തെ പേരുള്ളവനെയും, പേരില്ലാത്തവരെയും, വിമര്‍ശിച്ചുകൊണ്ട് ഒരു പുലിയായത് പ്രക്യതിയുടെ വിക്യതിയോ..? അതോ മച്ചമ്പിമാരുടെ കണ്ടകശനിയോ…?
ഐശ്വര്യാ റോയി വെള്ളത്തില്‍ അപ്പിയിട്ടപ്പോള്‍ ‘ബ്ലോഗ്‘ എന്ന ശബ്ദമുണ്ടായത് മനപ്പൂര്‍വ്വം ബ്ലോഗേഴ്സിനെ അപമാനിക്കുവാനായിരുന്നെന്നും, ബ്ലോഗേഴ്സിന്റെ നെഞ്ചത്ത് കേറി അപ്പിയിട്ട ഐശ്വര്യാറോയ് മാപ്പ് പറഞ്ഞില്ലെങ്കില്‍ ആ വല്യേച്ചിയുടെ പടം മേലാല്‍ കാണില്ലെന്നും, വര്‍ഷങ്ങള്‍ക്ക് മുമ്പ് അവര്‍ക്ക് കിട്ടിയ ലോകസുന്ദരിപ്പട്ടത്തെ വരെ അംഗീകരിക്കുകയില്ലെന്നും, ഐശ്വര്യാ റോയിയെ, എന്തിന്‍ അവളൊരുത്തിയുടെ അമ്മായിയപ്പന്‍ അമിതാഭ് ബച്ചനെപ്പോലും ബഹിഷ്ക്കരിക്കുമെന്ന് പ്രഖ്യാപിച്ച നമ്മുടെ ആഗോള ബ്ലോഗ് സംരക്ഷകര്‍ ഒരു സുപ്രഭാതത്തില്‍ ‘രാജാവ് നഗ്നനാണെന്ന് വിളിച്ചു പറഞ്ഞുകൊണ്ട് ഈസോപ്പു കഥയിലെ ആ കുട്ടിയെപ്പോലെ ‘ബ്ലോഗരെല്ലാം ശുദ്ധമണ്ടന്മാരാണെന്ന്’ ഒരു മലയാള നിരൂപകന്‍ ചുമ്മാ വിളിച്ചു പറഞ്ഞാല്‍ വെറുതെ വിടുമോ…?
അതും ഇന്നലെ ബ്ലോഗില്‍ വന്നു കയറിയ ഒരു വരത്തന്‍…
രവികുമാറെന്നല്ല സാക്ഷാല്‍ ബ്ലോഗ് പടച്ചവന്‍ പോലും ‘ബ്ലോഗിനെ വിമര്‍ശിച്ചുകൊണ്ട് ‘ബ്ലോഗന്നെല്ല ‘ബ്ലോ’ ന്നൊരു അക്ഷരം മിണ്ടിയാല്‍ മൂക്കുകൊണ്ട് ‘ക്ഷ‘ വരപ്പിക്കാതെ മച്ചമ്പിമാര്‍ വിടുമോ..?
ബൂലോകം ഇളകി മറിഞ്ഞു… കഥയറിയാതെ ആട്ടം കണ്ടവനും, അല്ലാത്തവനും വഴിയെ പോയവനും, വന്നവനും, വികലാംഗനും, കണ്ണുപൊട്ടനും എന്നു വേണ്ട വട്ടുകളിക്കുവാന്‍ പോയവര്‍ വരെ ബൂലോഗത്തിലെത്തി രവികുമാറിനെ ചീത്ത വിളിക്കുകയും അയാള്‍ക്കെതിരെ വിശുദ്ധയുദ്ധം പുറപ്പെടുവിക്കുകയും ചെയ്തു…
വാളെടുത്തുവനെല്ലാം വെളിച്ചപ്പാടായി’ രവികുമാറിന്റെ സാക്ഷരജാലകത്തിന്‍ മുന്നില് ഉറഞ്ഞു തുള്ളി…രവികുമാറിന്റെ കമന്ഭരണി ഏഴല്ല ഏഴുന്നൂറ് തവണ കഴുകിയാലും പിന്നെയും നാറുന്ന തെറികൊണ്ട് നിറഞ്ഞു… ‘
രവികുമാര്‍ ആരാ മോന്‍..? കൊട്ടാന്‍ പറ്റുന്നിടത്തെല്ലാം ബ്ലോഗേഴ്സിന്റെ തലമണ്ടയില്‍ കൊട്ടി അതിയാനങ്ങ് സുഖിച്ചു….. ഒടുവിന്‍ നിരൂപകനും ഇതങ്ങ് മടുത്തു...
കുഞ്ഞബ്ദുള്ള വൈദ്യര്‍ക്ക് കണ്ണുമടച്ച് ബ്ലോഗേഴ്സിനെ തെറിവിളിക്കാം. ചൊറിയും, ചെരങ്ങിനും ചികിത്സിക്കാന്‍ ബ്ലോഗേഴ്സാരും ചെന്നില്ലെങ്കിലും വല്ല പട്ടിയെയോ, പൂച്ചയെയൊ ചികിത്സിച്ച് പത്തു കാശുണ്ടാക്കാം. പക്ഷേ ഒരു നിരൂപകന്റെ കാര്യം അതാണോ..?
ഒടുവില്‍ ചീഞ്ഞു നാറ്റിയ തന്റെ ബ്ലോഗിന്റെ കമനറ് ഭരണി പൊട്ടിച്ച് കളഞ്ഞ് രവികുമാര്‍ ‘സാക്ഷരജാലകം’ മെല്ലെ അടച്ചു..
ബൂലോകത്ത് സൂപ്പര്‍ ബ്ലോഗറായതോടു കൂടി പണ്ട് തന്റെ പോസ്റ്റിന്‍ കമനറു കിട്ടുവാന്‍ വേണ്ടി മറ്റുള്ള ബ്ലോഗിലെല്ലാം ഓടി നടന്ന് കമനറിടുന്ന പഴഞ്ചന്‍ ഏര്‍പ്പാട് ചാര്‍ളി അവസാനിപ്പിച്ചിരുന്നു. എന്നാല്‍ രവികുമാറിനെതിരെ വിശുദ്ധയുദ്ധം നയിക്കുവാന്‍ ചാര്‍ളി അനോണിയായി മുന്നിലുണ്ടായിരുന്നത് പകല്‍പ്പോലെ സത്യം….
വട്ട് കളിച്ചു നടന്ന ചാര്‍ളി ബൂലോകത്ത് പ്രശ്സതനായതോടു കൂടി ആലയിലെ വിവരമുള്ളതും, ഇല്ലാത്തതുമായ മറ്റ് ചെറുപ്പക്കാരും ബ്ലോഗിലേക്ക് എത്തി തുടങ്ങി. ‘ഇട്ടാ വട്ടത്തിലുള്ള’ ആലയില്‍ അമ്പതു ബ്ലോഗറന്മാരുടെ ഒരു കൂട്ടായ്മ തന്നെയുണ്ടായി. ബൂലോകത്ത് ആരുടെ പോസ്റ്റുകള്‍ നല്ലതെന്നും, ആരെ അപമാനിക്കണമെന്നും ഇവരാണ്‍ തീരുമാനിക്കുക… ഇടയ്ക്ക് ‘ബ്ലോഗ് മീറ്റുകള്‍‘ നടത്തി ചിത്രങ്ങളും വാര്‍ത്തകളും ഇവര്‍ ബൂലോകത്ത് വിളമ്പിക്കൊണ്ടിരുന്നു..
ആഴ്ചകളും, മാസങ്ങളും പലതും കഴിഞ്ഞുകൊണ്ടിരുന്നു…
ബൂലോകത്ത് ഒട്ടേറെ ബ്ലോഗറന്മാര്‍ കടന്നു വന്നെങ്കിലും ‘ചാര്‍ളി തന്റെ സൂപ്പറ് ബ്ലോഗറ് പദവി നിലനിര്‍ത്തി വന്നു... ചാര്‍ളിയുടെ വഷളത്തരങ്ങള്‍ക്കെതിരെ പലര്‍ക്കും പ്രതികരിക്കണമെന്നുണ്ടെങ്കിലും ആരും അതിന്‍ മുതിര്‍ന്നില്ല…. ചാര്‍ളിക്കെതിരെ ആരെങ്കിലും പ്രതികരിച്ചാല്‍ അവന്‍ ബൂലോകത്ത് തലയില്‍ മുണ്ടിട്ടുകൊണ്ട് വരേണ്ട അവസ്ഥയായിരുന്നു… കാരണം ബൂലോകത്തെ ചോദ്യം ചെയ്യാനാവാത്ത അനേകം ബുദ്ധി ജീവികള്‍ക്കിടയില്‍ ചാര്‍ളിയുടെ സ്ഥാനം അങ്ങ് ആകാശത്തിന്‍ മുകളിലായിരുന്നു….
രാത്രി…
തലേന്ന് കണ്ട ഷക്കീല പടത്തിലെ കോരിത്തരിപ്പിച്ച രംഗങ്ങളോര്‍ത്ത് ചാര്‍ളി കിടക്കയില്‍ തിരിഞ്ഞും മറിഞ്ഞും കിടക്കുന്നതിനിടയിലാണ്‍ പഞ്ചതന്ത്രം കഥയില്‍ നിന്നും ഇറങ്ങി വന്ന ആ രാജാവ് ഊരിപ്പിടിച്ച വാളുമായി ചാര്‍ളിയുടെ അരികിലെത്തിയത്.
"ചാര്‍ളി…” തലയണയില്‍ മുഖമമര്‍ത്തി കിടക്കുന്ന ചാര്‍ളിയെ രാജാവ് മെല്ലെ വിളിച്ചു. 'ഇതാരാണ്‍…?” തന്റെ മുന്നില്‍ രാജവസ്ത്രവും, കീരിടവും ധരിച്ചു നില്‍ക്കുന്ന മനുഷ്യനെ കണ്ട് ചാര്‍ളി ഞെട്ടിപ്പോയി
“മിണ്ടിപ്പോകരുത് കൊന്നു കളയും…” രാജാവ് തന്റെ വാള്‍ ചാര്‍ളിയുടെ ചാര്‍ളിയെ ഭീഷണിപ്പെടുത്തി.. "ആരാണ്‍ നിങ്ങള്‍…..? “ ചാര്‍ളിയുടെ ചുണ്ടുകള്‍ വിറച്ചു…
“ഞാന്‍ രാജാവ്.. മഹാരാജാവ്…” അയാള്‍ ഉച്ചത്തില്‍ ചിരിച്ചു. അയാളുടെ ചിരി ഒരു ഇടിമുഴക്കം പോലെയാണ്‍ ചാര്‍ളിയുടെ കാതുകളില്‍ മുഴങ്ങിയത്… “
“നോക്കൂ….ഞാന്‍ പ്രശസ്തനായ ഒരു മലയാള ബ്ലോഗറാണ്‍… ഒരു ബ്ലോഗറെ ഭീഷണിപ്പെടുത്തിയാല്‍.. ഒരു ബ്ലോഗര്‍ക്കെതിരെ ശബ്ദിച്ചാല്‍ ഒരെണ്ണവും ഈ ഭൂമി മലയാളത്തില്‍ ജീവിക്കില്ല…എന്റെ ആരാധകര്‍ തന്നെ വെറുതെ വിടില്ല.” ചാര്‍ളി രാജാവിനെ ഭീഷണിപ്പെടുത്തി
“ത്ഫൂ…..നിര്‍ത്തെടാ നായിന്റെ മോനെ നിന്റെ അധികപ്രസംഗം… മലയാള ബ്ലോഗറുപോലും…. നിനക്കൊക്കെ എന്താടാ കൊമ്പുണ്ടോ…? “ ചാര്‍ളിയുടെ മുഖത്ത് കാറിത്തുപ്പിക്കൊണ്ട് രാജാവ് ചോദിച്ചു…
“കൊറെ മാന്യന്മാര്‍ വന്നിരിക്കുന്നു… ആരെടായീ ബ്ലോഗറന്മാര്‍…? വിമര്‍ശനത്തിന്‍ അതീതമായ കുറെ കുണ്ടി കുലുക്കി പക്ഷികള്‍ വന്നിരിക്കുന്നു… മാന്യമാരെ വിമര്‍ശിക്കുക… ചീത്തവിളിക്കുക. അയല്പക്കത്തെ അമ്മായിയുടെ ആര്‍ത്തവകഥകള്‍ എഴുതി സുഖിപ്പിക്കുക. ബ്ലോഗ് സെമിനാറുകളെന്ന് പറഞ്ഞ് നീയൊക്കെ തിന്നുകയും, കുടിക്കുകയും ചെയ്യുന്ന ചിത്രങ്ങള്‍ ബ്ലോഗിലിട്ട് നിന്റെയൊക്കെ മൂടും താങ്ങി നടക്കുന്നവരെക്കൊണ്ട് അടിക്കുറിപ്പെഴുതി രസിക്കുക… ഇതാണോ ബ്ലോഗിങ്ങ്..? …” രാജാവിന്റെ രോഷത്തിന്‍ മുന്നില്‍ ചാര്‍ളിക്ക് മറുപടി നഷ്ടമായി…
"ചാര്‍ളി…. നീ പേടിക്കേണ്ട..… ഞാന്‍ നിന്റെ ശത്രുവല്ല… ഒരു മിത്രമാണ്‍…“ ശാന്തനായ രാജാവ് ചാര്‍ളിയുടെ തോളില്‍ കൈ വച്ചുകൊണ്ട് പറഞ്ഞു. “ചാര്‍ളി നിനക്ക് പറ്റിയ പണിയല്ല ഈ ബ്ലോഗിങ്ങ്…”
“അത്.. ഞാനെന്തെഴുതിയാലും വായനക്കാര്‍ രണ്ടു കൈയ്യും നീട്ടി സ്വീകരിക്കുന്നുണ്ടല്ലോ…? എന്റെ ഓരോ പോസ്റ്റിനും നൂറും ഇരുന്നൂറും കമനറുകളാ കിട്ടുന്നതും… എല്ലാം എന്റെ പോസ്റ്റിനെ പുകഴ്ത്തിക്കൊണ്ടുള്ള കമനറുകളും…’ ചാര്‍ളി പറഞ്ഞു…
"ങ്ഹും… പോസ്റ്റിനെ പുകഴ്ത്തിക്കൊണ്ടുള്ള കമനറുകള്‍പ്പോലും…” രാജാവ് പൊട്ടിച്ചിരിച്ചു.
“നിന്നെപ്പോലെ മറ്റുള്ളവരുടെ പുകഴ്ത്തലുകള്‍ നശിച്ചുപോയ ഒരു ജീവിതമാണ്‍ എന്റെയും… നിനക്കറിയാമോ…എന്റെ കഥ….?” നിമിഷങ്ങള്‍ നീണ്ടു നിന്ന മൌനത്തിന്‍ ശേഷം രാജാവ് ചാര്‍ളിയോട് ചോദിച്ചു. ചാര്‍ളിയുടെ ഉത്തരത്തിന്‍ കാത്ത് നില്‍ക്കാതെ രാജാവ് തന്റെ കഥ പറയുവാന്‍ തുടങ്ങി…
“ഞാനൊരു രാജാവായിരുന്നു…. അതെ. പഞ്ചതന്ത്രം കഥയിലെ പരാജിതനായ ഒരു രാജാവ്. .എനിക്കെതിരെ എന്റെ രാജ്യത്ത് ആരും ശബ്ദിക്കില്ലായിരുന്നു… ഞാനെന്തു ചെയ്താലും… മന്ത്രിമാരും, മറ്റുള്ളവരും എന്നെ കണക്കില്ലാതെ പുകഴ്ത്തിയിരുന്നു… അവരുടെ പുകഴ്ത്തലുകള്‍ കേള്‍ക്കുമ്പോള്‍ ഞാനവര്‍ക്ക് ഇഷ്ടം പോലെ സമ്മാനങ്ങള്‍ നല്‍കാറുണ്ടായിരുന്നു…. ഒരിക്കല്‍ കൊട്ടാരത്തില്‍ ആയുധ അഭ്യാസം നടക്കുന്നതിനിടയില്‍ എവിടെ നിന്നോ വന്ന ആ യുവാവ് എന്റെ ആയുധമുറകളൊന്നും ശരിയല്ലെന്ന് പരസ്യമായി വിളിച്ചു പറഞ്ഞു… എന്റെ ഗുരുക്കന്മാര്‍പ്പോലും ചൂണ്ടി കാണിച്ചിട്ടില്ലാത്ത ആ സത്യം വിളിച്ചു പറഞ്ഞ ആ യുവാവിന്റെ തലവെട്ടുവാന്‍ ഞാന്‍ ഉത്തരവിട്ടു...
‘മഹാരാജാവേ താങ്കള്‍ എന്നെ കൊന്നോളൂ..എന്നാല്‍ ഞാന്‍ പറഞ്ഞത് സത്യം മാത്രമാണ്‍... താങ്കള്‍ നല്‍കുന്ന സമ്മാനങ്ങള്‍ മോഹിച്ചാണ്‍ ഇത്രയും കാലം എല്ലാവരും താങ്കളുടെ കുറവുകള്‍ ചൂണ്ടിക്കാണിക്കാതെ താങ്കള്‍ ചെയ്യുന്നതെന്തും, ശരിയെന്ന് പറഞ്ഞ് താങ്കളെ പുകഴ്ത്തിയിരുന്നത്...” മരിക്കുന്നതിന്‍ മുമ്പ് ആ യുവാവ് എന്നോട് പറഞ്ഞ വാക്കുകള്‍ ഇതായിരുന്നു….
…എന്നാല്‍ അയാള്‍ പറഞ്ഞത് ശരിയാണെന്ന് താമസിയാതെ എനിക്ക് മനസ്സിലായി. ഒരു യുദ്ധത്തില്‍ ജീവന്‍ നഷ്ടമായ ഞാന്‍ പഞ്ചതന്ത്രം കഥയിലെ പരിഹാസിത കഥാപാത്രമായി ഇന്നും കഴിയുന്നു…“ രാജാവ് തന്റെ കഥ വിഷമത്തോട് പറഞ്ഞു നിരത്തി…
“ചാര്‍ളി എന്റെ ഗതി നിനക്കുണ്ടാവരുത്… എന്തിന്‍ ഇങ്ങനെ വഷളത്തരങ്ങളെഴുതി സ്വയം പരിഹാസിതനാവുന്നു. ഓരോത്തര്‍ക്ക് ഓരോ പണി പറഞ്ഞിട്ടുണ്ട്. നിനക്ക് പറ്റിയ പണി സാഹിത്യമല്ല…." രാജാവ് അത്രയും പറഞ്ഞുകൊണ്ട് പഞ്ചതന്ത്രം കഥയിലേക്ക് മടങ്ങി.
ചാര്‍ളിയുടെ മനസ്സ് സംഘര്‍ഷഭരിതമായി… ‘തനിക്ക് പറ്റിയ പണി എഴുത്തല്ല…’ ചാര്‍ളിക്ക് തന്നെ തോന്നി….. ഒടുവില്‍ ഒരു ഉറച്ച ഒരു തീരുമാനമെടുത്തുകൊണ്ടാണ്‍ ചാര്‍ളി അന്ന് ഉറങ്ങിയത്…
അടുത്ത ദിവസം പതിവുപോലെ ടാപ്പിങ്ങിന്‍ കറിയാച്ചന്‍ റബറ് തോട്ടത്തിലേക്ക് ഇറങ്ങിയപ്പോള്‍ തങ്ങളുടെ തോട്ടത്തില്‍ ആരോ നില്‍ക്കുന്നത് കണ്ട് ഞെട്ടിപ്പോയി.. മൂടല്‍ മഞ്ഞായതിനാല്‍ ആളിനെ ദൂരെ നിന്ന് വ്യക്തമായി കാണുവാന്‍ കഴിയുന്നില്ല
“ഏതു തന്തയില്ലാ കഴുവേറീടെ മോനാടാ… റബറ്പാല്‍ മോഷ്ടിക്കുന്നത്…” കറിയാച്ചന്‍ ഉച്ചത്തില്‍ ചോദിച്ചു…
“അപ്പാ… ഇത് ഞാനാ…ചാര്‍ളീ.. റബറ്പാല്‍ മോഷ്ടിക്കുവാന്‍ വന്നതല്ല… റബറ് വെട്ടാന്‍ വന്നതാ..” റബറ് തോട്ടത്തില്‍ തന്റെ മകന്‍ ചാര്‍ളിയെ കണ്ട് കറിയാച്ചന്‍ അത്ഭുതവും, അമ്പരപ്പുമുണ്ടായി… “അപ്പന്‍ പ്രായമായില്ലേ… ഇന്നു മുതല്‍ ഞാന്‍ റബറ് വെട്ടാന്‍ തീരുമാനിച്ചിരിക്കുവാ….”
കര്‍ത്താവേ താന്‍ കേള്‍ക്കുന്നത് സത്യമോ, മിഥ്യയോ..? കറിയാച്ചന്‍ സ്തംഭിച്ചു നില്‍ക്കുകയാണ്‍. ഇന്നുവരെ ഒരു റബറ് ഇല പോലും സ്വന്തം കൈകൊണ്ട് എടുത്തിട്ടില്ലാത്ത ചാര്‍ളി റബറ് വെട്ടാന്‍ തുടങ്ങിയെന്നോ…
“അപ്പന്‍ വണ്ടറടിക്കേണ്ട.. ചാര്‍ളി ജീവിക്കുവാന്‍ പഠിച്ചപ്പാ… ഇത് ചാര്‍ളിയുടെ രണ്ടാം ജന്മമാണ്‍… അപ്പന്‍ നോക്കിക്കോ അപ്പനേക്കാള്‍ നല്ലൊരു റബറ് കര്‍ഷകനാകും ഞാന്‍…” ചാര്‍ളി പറഞ്ഞു…
“എന്റെ കര്‍ത്താവേ… ഇനി ചത്താലും വേണ്ടില്ല… ഒടുവില്‍ എന്റെ മോന്‍ നന്നായല്ലോ… അവന്‍ ജീവിക്കാന്‍ പഠിച്ചല്ലോ…” കറിയാച്ചന്‍ ആകാശത്തേക്ക് നോക്കി പിതാവിനും, പുത്രനും, പരിശുദ്ധാത്മാവിനും നന്ദി പറഞ്ഞു..
*************
ഏതായാലും ചാര്‍ളിയെ അവന്റെ ലോകത്തേക്ക് ഞാന്‍ വിടുകയാണ്…
അവന്റെ വഷളത്തരങ്ങളെഴുതി ഞാനും ഒരു വഷളനാകുമോന്നൊരു ഭയം.. അതുകൊണ്ട് ചാര്‍ളിക്ക് ചാര്‍ളിയുടെ വഴി,,, എനിക്ക് എന്റെ വഴി…
No comments:
Post a Comment